Kannur Boy Death: തെരുവുനായയെ കണ്ട് ഭയന്നോടി, വീണത് കിണറ്റിൽ; നാലാം ക്ലാസുകാരന് ദാരുണാന്ത്യം, സംഭവം കണ്ണൂരിൽ
Kannur Nine Year Old Boy Death: കുട്ടികൾ പല വഴിക്ക് ഓടിയതിനാൽ അവർ മുഹമ്മദ് ഫസലിനെ കാണാത്തതിനെ കുറിച്ച് ആദ്യം തിരക്കിയില്ല. തുടർന്ന് ഏറെ വൈകിയിട്ടും കുട്ടി വീട്ടിൽ എത്താത്തതായപ്പോൾ നാട്ടുകാർ നടത്തിയ തിരച്ചിലിനിടെയാണ് കിണറ്റിൽ വീണ നിലയിൽ ഫസലിനെ കണ്ടെത്തിയത്. ഈ കിണർ മൂടാനിരുതാണെന്നും അതിനാൽ അതിൽ ആൾമറയുണ്ടായിരുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.
കണ്ണൂർ: കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ നാലാം ക്ലാസുകാരൻ കിണറ്റിൽ വീണ് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ പാനൂർ ചേലക്കാടാണ് സംഭവം നടക്കുന്നത്. മത്തത്ത് വീട്ടിൽ ഉസ്മാന്റെ മകൻ മുഹമ്മദ് ഫസൽ (ഒമ്പത്) ആണ് കിണറ്റിൽ വീണ് മരിച്ചത്. തൂവക്കുന്ന് ഗവ. എൽപി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ് ഫസൽ. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. മറ്റ് കുട്ടികളോടൊപ്പം വീടിനടുത്ത് കളിക്കുന്നതിനിടെയാണ് തെരുവുനായയെ കണ്ടത്. ഇതിന് പിന്നാലെ കുട്ടികളെല്ലാം പല വഴിക്ക് ഓടുകയായിരുന്നു. എന്നാൽ അടുത്ത പറമ്പിലേക്കോടിയ ഫസൽ അവിടെയുള്ള കിണറ്റിൽ വീഴുകയായിരുന്നു.
കുട്ടികൾ പല വഴിക്ക് ഓടിയതിനാൽ അവർ മുഹമ്മദ് ഫസലിനെ കാണാത്തതിനെ കുറിച്ച് ആദ്യം തിരക്കിയില്ല. തുടർന്ന് ഏറെ വൈകിയിട്ടും കുട്ടി വീട്ടിൽ എത്താത്തതായപ്പോൾ നാട്ടുകാർ നടത്തിയ തിരച്ചിലിനിടെയാണ് കിണറ്റിൽ വീണ നിലയിൽ ഫസലിനെ കണ്ടെത്തിയത്. ഈ കിണർ മൂടാനിരുതാണെന്നും അതിനാൽ അതിൽ ആൾമറയുണ്ടായിരുന്നില്ലെന്നും കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം പി.കെ മുഹമ്മദാലി പറഞ്ഞു.
പേടിച്ചോടുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണതാവാമെന്നാണ് കരുതുന്നത്.
ലൊക്കേഷൻ തേടിയെത്തിയ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു
ദിലീപ് നായകനാകുന്ന ഭ ഭ ബ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ തേടിയെത്തിയ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു. പുതുവൈപ്പ് എൽഎൻജി ടെർമിനലിന് മുമ്പിലുള്ള ചതുപ്പ് നിലത്തിലാണ് ഇയാൾ താഴ്ന്നത്. സിനിമാ ലൊക്കേഷൻ അന്വേഷിച്ചിറങ്ങിയ മലപ്പുറം സ്വദേശിയായ ചിത്രത്തിൻ്റെ ആർട്ട് ഡയറക്ടറായ നിമേഷ് ആണ് അപകടത്തിൽപ്പെട്ടത്. അതിലൂടെ പോയ യാത്രാക്കാരനാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി നിമേഷിനെ രക്ഷപ്പെടുത്തുകയായിരുന്നു. കാൽമുട്ട് വരെ ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു നിമേഷിനെ കണ്ടത്. സംഭവം യാത്രക്കാരൻ്റെ ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നുവെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു. പ്രദേശത്ത് നിറഞ്ഞത് ചെളിയാണെന്ന് തിരച്ചറിയാൻ സാധിക്കാതെ വന്നതാണ് അപകടത്തിന് കാരണമായത്. ചെളിയാണെന്നും അപകടസ്ഥലമാണെന്നും ചൂണ്ടികാണിക്കുന്ന യാതൊരു സിഗ്നലുകളോ മറ്റോ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.
അതേസമയം, ദിലീപ് നായകനായി എത്തുന്ന ഭ ഭ ബ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ദിലീപിനെ പോസ്റ്ററിൽ കാണാൻ കഴിഞ്ഞത്. ജീൻസും, ടീഷർട്ടും ജാക്കറ്റുമാണ് താരം ധരിച്ചിരുന്നത്. ഏറെ കൗതുകവും ദുരൂഹതകളും നിറച്ചുകൊണ്ടാണ് ഭ ഭ ബ (ഭയം ഭക്തി ബഹുമാനം) എന്ന ചിത്രമെത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് സംവിധായകൻ.