Kannur Child Death: വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്കടുത്തേക്ക് ഓടിയെത്തി; അബദ്ധത്തിൽ വെട്ടേറ്റ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം, സംഭവം കണ്ണൂരിൽ
Kannur One Year Old Child Death: ദയാലിന്റെ തലയ്ക്കാണ് പരിക്കേറ്റത്. നാരായണിക്ക് കാഴ്ചപരിമിതിയുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. ഒരു കണ്ണിന് പൂർണമായും കാഴ്ച നഷ്ടപ്പെട്ടതാണ്. ദയാലിൻ്റെ അമ്മയുടെ വീട്ടിൽ വച്ചാണ് സംഭവം. സംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ നടക്കും.

കണ്ണൂർ: വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്ക് അരികിലേക്ക് ഓടിയെത്തിയ ഒന്നരവയസ്സുകാരന് വെട്ടേറ്റ് ദാരുണാന്ത്യം. കണ്ണൂർ ആലക്കോട് കോളിനഗറിലാണ് സംഭവം. അബദ്ധത്തിലാണ് കുട്ടിക്ക് വെട്ടേറ്റത്. പൂവഞ്ചാലിലെ വിഷ്ണു കൃഷ്ണന്റെയും പ്രിയയുടെയും മകൻ ദയാൽ ആണ് മരിച്ചത്. മുത്തശ്ശി പുലിക്കിരി നാരായണി (80) വിറകുകീറുന്നതിനിടയിലാണ് അബദ്ധത്തിൽ കുഞ്ഞിന് വെട്ടേറ്റത്.
ദയാലിന്റെ തലയ്ക്കാണ് പരിക്കേറ്റത്. നാരായണിക്ക് കാഴ്ചപരിമിതിയുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. ഒരു കണ്ണിന് പൂർണമായും കാഴ്ച നഷ്ടപ്പെട്ടതാണ്. ദയാലിൻ്റെ അമ്മയുടെ വീട്ടിൽ വച്ചാണ് സംഭവം. സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ പ്രിയ വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയവരാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സഹോദരി: ദീക്ഷിത (നാല്).
മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബോധപൂർവമല്ലാത്ത നരഹത്യക്ക് മുത്തശ്ശി നാരായണിയുടെ പേരിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. സംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ നടക്കും.
കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ
കോട്ടയം തിരുവാതുക്കലിൽ വ്യവസായിയെയും ഭാര്യയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ രമ്യയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതാകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തിരുവാതുക്കൽ എരുത്തിക്കൽ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലാണ് കൊലപാതകം നടന്നിരിക്കുന്നത്.
രാവിലെ വീട്ടുജോലിക്കാരിയെത്തിഴപ്പോഴാണ് വിജയകുമാറിൻ്റെയും ഭാര്യയുടെയും മരണവിവരം പുറത്തറിയുന്നത്. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീടുമായി അടുത്ത ബന്ധമുള്ള ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിരുന്നു. വീടിൻ്റെ പിൻവശത്ത് നിന്നും പോലീസ് കൊലയ്ക്ക് ഉപയോഗിച്ചെന്ന് കരുതുന്ന കോടാലിയും കണ്ടെത്തിയിട്ടുണ്ട്.