Crime News: ലോട്ടറിയടിച്ചതിന് കൂട്ടുകാർക്ക് ചിലവ്, ഒടുവിൽ തലക്കടിയേറ്റ് ആശുപത്രിയിൽ
സംസാരിക്കാനും കൈ കാലുകൾ ചലിപ്പിക്കാനും സാധിക്കാത്ത അവസ്ഥയിലാണ് ശ്രീജേഷ്. അതേസമയം സംഭവത്തിൽ പോലീസ് കേസെടുക്കുന്നില്ലെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്
കണ്ണൂർ: ലോട്ടറി അടിച്ച് കുടുക്കിലാകുക എന്നത് നമ്മുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന സംഭവങ്ങളിൽ ഒന്നാണ്. അത്തരത്തിലൊന്നാണ് കണ്ണൂരും ഉണ്ടായത്. ലോട്ടറി അടിച്ചതിന് സുഹൃത്തുക്കൾക്ക് ചിലവ് ചെയ്ത യുവാവിന് അവസാനം തലക്കടിയേറ്റു. ആഘോഷത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നീങ്ങിയത്. കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ ശ്രീജേഷ് (42) ആണ് കണ്ണൂർ മെഡിക്കല്‍ കോളജിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ മാസം ഡിസംബറിലാണ് യുവാവ് തൻ്റെ വീട്ടിൽ നിന്നും ലോട്ടറി അടിച്ചതിനുള്ള ആഘോഷത്തിനായി വീടു വിട്ടത്.
രണ്ട് ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതിനിടയിൽ ഇയാളുടെ ഫോണിലേക്കും സുഹൃത്തുക്കളുടെ ഫോണിലേക്കും ബന്ധുക്കൾ മാറി മാറി വിളിച്ചെങ്കിലും കിട്ടിയില്ല. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് വീട്ടുകാർ ആശുപത്രിയിലെത്തുന്നത്. കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും ശ്രീജേഷിനെ കോഴിക്കോട്ടേക്ക് മാറ്റി.സംസാരിക്കാനും കൈ കാലുകൾ ചലിപ്പിക്കാനും സാധിക്കാത്ത അവസ്ഥയിലാണ് ശ്രീജേഷ്. അതേസമയം സംഭവത്തിൽ പോലീസ് കേസെടുക്കുന്നില്ലെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. അതേസമയം ശ്രീജേഷിനെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് പോലീസ് ഭാഷ്യം.
മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍
മറ്റൊരു കേസിൽ 30-വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റില്‍. തിരുവനന്തപുരം ആര്യനാട് സ്വദേശിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് ഉപേക്ഷിച്ച യുവതി നാളുകളായി തൻ്റെ അച്ഛനും അമ്മയ്‌ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടയിൽ അമ്മ ഇവരെ ഉപേക്ഷിച്ചു പോയി. ഇതോടെ പിതാവ് തന്നെ ശല്യം ചെയ്യാൻ തുടങ്ങിയതായി യുവതി പറയുന്നു. ശല്യം സഹിക്കാന്‍ വയ്യാതായതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. യുവതി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.