Mattannur Accident : അപകടമൊഴിയാതെ നാട് ! കണ്ണൂര്‍ മട്ടന്നൂരില്‍ കാര്‍ ബസിലേക്ക് ഇടിച്ചുകയറി, രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

Mattannur Accident Two Died : സംസ്ഥാനത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. തൃശൂര്‍ ഓട്ടുപാറയിലുണ്ടായ അപകടത്തില്‍ നാലു വയസുകാരിയും മരിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസ് പെട്ടി ഓട്ടോയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മുള്ളൂര്‍ക്കര സ്വദേശി നൂറ ഫാത്തിമയാണ് മരിച്ചത്. എറണാകുളം കാലടി കൈപ്പട്ടർ ഇഞ്ചക്ക കവലയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മാണിക്കമംഗലം സ്വദേശി അനിൽ കുമാർ ആണ് മരിച്ചത്

Mattannur Accident : അപകടമൊഴിയാതെ നാട് ! കണ്ണൂര്‍ മട്ടന്നൂരില്‍ കാര്‍ ബസിലേക്ക് ഇടിച്ചുകയറി, രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Published: 

08 Jan 2025 10:52 AM

കണ്ണൂര്‍: മട്ടന്നൂര്‍ ഉളിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാര്‍ സ്വകാര്യബസിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഉളിക്കല്‍ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് സൂചന. കര്‍ണാടക രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. മട്ടന്നൂര്‍ – ഇരിട്ടി റൂട്ടില്‍ ഉളിയില്‍ പാലത്തിന് സമീപം ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസിലേക്ക് നിയന്ത്രണം വിട്ടുവന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മട്ടന്നൂര്‍ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ആറു പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം.

അപകടങ്ങള്‍ തുടര്‍ക്കഥ

സംസ്ഥാനത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. തൃശൂര്‍ ഓട്ടുപാറയിലുണ്ടായ അപകടത്തില്‍ നാലു വയസുകാരിയും മരിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസ് പെട്ടി ഓട്ടോയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മുള്ളൂര്‍ക്കര സ്വദേശി നൂറ ഫാത്തിമയാണ് മരിച്ചത്. മാതാപിതാക്കളായ ഉനൈസ് (32), ഭാര്യ റെയ്ഹാനത്ത് (28) എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.വയറുവേദനയെ തുടര്‍ന്ന് നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

എറണാകുളം കാലടി കൈപ്പട്ടർ ഇഞ്ചക്ക കവലയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മാണിക്കമംഗലം സ്വദേശി അനിൽ കുമാർ (23) ആണ് ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് കാനയിലേക്ക് മറിയുകയായിരുന്നു.

Read Also : തെരുവുനായയെ കണ്ട് ഭയന്നോടി, വീണത് കിണറ്റിൽ; നാലാം ക്ലാസുകാരന് ദാരുണാന്ത്യം, സംഭവം കണ്ണൂരിൽ

ഇടുക്കി പുല്ലുപാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാലു പേര്‍ മരിച്ചത് ഏതാനും ദിവസം മുമ്പാണ്. അരുണ്‍ ഹരി (55), രമ മോഹന്‍ (40), സംഗീത് (45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെവരികയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് അപകടുണ്ടായത്. മുപ്പതിലേറെ പേര്‍ ബസിലുണ്ടായിരുന്നു. ഏകദേശം 30 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

അപകടങ്ങളില്‍ കുറവില്ല

2025ലും കേരളത്തില്‍ അപകടങ്ങളില്‍ കുറവില്ല. കഴിഞ്ഞ വര്‍ഷവും അപകടങ്ങളില്‍ വര്‍ധനവ് ഉണ്ടായിരുന്നെങ്കിലും മരണനിരക്ക് കുറവായിരുന്നു. 2023ൽ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളിൽ 4080 പേരാണ് മരിച്ചത്. 2024ൽ 48836 അപകടങ്ങൾ ഉണ്ടായി. 3714 പേരാണ് കഴിഞ്ഞ വര്‍ഷം മരിച്ചത്.

എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകളും എഐ ക്യാമറകളും നടത്തിയ എൻഫോഴ്സ്മെൻ്റ് പ്രവർത്തനവും കൂടുതല്‍ പേരും ഹെൽമറ്റ് സീറ്റ് ബെൽട് എന്നിവ ശീലമാക്കിയതും മരണനിരക്ക് കുറയ്ക്കുന്നതില്‍ നിര്‍ണായകമായി.

Related Stories
Bobby Chemmanur : ജാമ്യാപേക്ഷ തള്ളിയതോടെ തലകറങ്ങി വീണു; താൻ അൾസർ രോഗിയാണെന്ന് ബോചെ
Honey Rose- Boby Chemmannur : ജാമ്യം നൽകിയാൽ മോശം പരാമർശം നടത്തുന്നവർക്ക് പ്രോത്സാഹനമാവുമെന്ന് പ്രോസിക്യൂഷൻ; ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്
Kerala Lottery Result: 80 ലക്ഷം നേടിയ ഭാഗ്യവാൻ ആരെന്നറിയാം; കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
Tirupati Temple Stampede: തിരുപ്പതി ക്ഷേത്രത്തിൽ തിരക്കിൽപ്പെട്ട് പെട്ട് മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും
Walayar Case : വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കളും പ്രതികൾ, സിബിഐ കുറ്റപത്രം
P P Divya: ‘നിന്റെ സ്വന്തം മകളെ റേപ്പ് ചെയ്ത് കൊല്ലണം’; പി പി ദിവ്യയുടെ പോസ്റ്റിന് താഴെ അധിക്ഷേപ കമന്റ്, പിന്നാലെ പരാതി
പിസ്ത പതിവാക്കൂ; ഒരുപാടുണ്ട് ഗുണങ്ങൾ
ഇടതുകയ്യില്‍ വാച്ച് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ?
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി