5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kannur Man Death: ‘എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും, നിനക്ക് മാപ്പില്ല’; കണ്ണൂർ കൊലപാതകത്തിൽ പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

Kannur Man Shot Death: രാധാകൃഷ്ണന്റെ നിർമ്മാണത്തിലിരുന്ന വീട്ടിൽ എത്തിയാണ് പ്രതി വെടിവച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയായ പെരുമ്പടവം സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപ്പെടുത്തിയതിന് ശേഷവും ഇയാൾ ഭീഷണി സന്ദേശം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

Kannur Man Death: ‘എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും, നിനക്ക് മാപ്പില്ല’; കണ്ണൂർ കൊലപാതകത്തിൽ പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
കൊല്ലപ്പെട്ട രാധാകൃഷ്ണൻ, പ്രതി സന്തോഷ്Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 21 Mar 2025 06:18 AM

കണ്ണൂർ: കണ്ണൂർ കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ. കൃത്യം നടത്തുന്നതിന് മുമ്പ് പ്രതി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. രാധാകൃഷ്ണന്റെ നിർമ്മാണത്തിലിരുന്ന വീട്ടിൽ എത്തിയാണ് പ്രതി വെടിവച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയായ പെരുമ്പടവം സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപ്പെടുത്തിയതിന് ശേഷവും ഇയാൾ ഭീഷണി സന്ദേശം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

വെടിവയ്ക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെ കണ്ടത്. നെഞ്ചിന് വെടിയേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃത്യം നടക്കുമ്പോൾ സന്തോഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നിർമ്മാണത്തിലിരിക്കുന്ന രാധാകൃഷ്ണന്റെ വീടിന്റെ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയിരുന്നത് സന്തോഷ് ആണ്.

നാടൻ തോക്ക് ഉപയോ​ഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ഇതിന് ലൈസൻസ് ഉണ്ടോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മലയോര പ്രദേശമായതിനാൽ അവിടെ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനായി കർഷകരക്ഷാ സേന എന്ന സേന രൂപീകരിച്ചിട്ടുണ്ട്. ഈ സംഘത്തിൽ തോക്കിന് ലൈസൻസുള്ളവരും ഇല്ലാത്തവരും ഉണ്ട്. എന്നാൽ സന്തോഷിന് തോക്ക് ലൈസൻസ് ഇല്ല എന്നാണ് കൂടെ ഉള്ളവർ പറയുന്നത്.

സന്തോഷ് തോക്കേന്തി നിൽക്കുന്ന ഒരു ചിത്രം അടക്കമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പാണ്’ എന്ന അടിക്കുറിപ്പോടെ തോക്കേന്തി നിൽക്കുന്ന ചിത്രവുമായിട്ടാണ് രാധാകൃഷ്ണൻ പോസ്റ്റ് ചെയ്തത്. ഇതിന് ശേഷമാണ് ഇയാൾ കൊല നടത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ‌വൈകിട്ട് 7:27ന് മറ്റൊരു പോസ്റ്റും കൂടി ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ചു. ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റിൽ പറഞ്ഞിരുന്നത്.