കണ്ണൂരിൽ മണ്ണിടിച്ചിൽ; രണ്ട് വീടുകൾ തകർന്നു, ഒരാൾക്ക് ഗുരുതര പരിക്ക് | Kannur Koothuparampu Vattiprath massive landslide Two houses were destroyed and one seriously injured Malayalam news - Malayalam Tv9

Kannur Landslide: കണ്ണൂരിൽ മണ്ണിടിച്ചിൽ; രണ്ട് വീടുകൾ തകർന്നു, ഒരാൾക്ക് ഗുരുതര പരിക്ക്

Updated On: 

22 Jul 2024 14:12 PM

Kannur Massive Landslide: ബാബു എന്നയാളുടെ വീടുൾപ്പെടെ രണ്ട് വീടുകളാണ് തകർന്നത്. ബാബുവിന്റെ ഭാര്യ ലീലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മാറ്റി.

Kannur Landslide: കണ്ണൂരിൽ മണ്ണിടിച്ചിൽ; രണ്ട് വീടുകൾ തകർന്നു, ഒരാൾക്ക് ഗുരുതര പരിക്ക്

മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന വീടുകളും വാഹനവും.

Follow Us On

കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പ് വട്ടിപ്രത്ത് വൻ മണ്ണിടിച്ചൽ (Kannur Landslide). പ്രദേശത്തെ കരിങ്കൽ ക്വാറിയാണ് ഇടിഞ്ഞ് താഴ്ന്നത്. അപകടത്തിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയോടെയാണ് സംഭവം. കരിങ്കൽ ക്വാറി ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. രണ്ട് വീടുകളും പൂർണമായും തകർന്നതായാണ് റിപ്പോർട്ട്. ബാബു എന്നയാളുടെ വീടുൾപ്പെടെ രണ്ട് വീടുകളാണ് തകർന്നത്. ബാബുവിന്റെ ഭാര്യ ലീലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മാറ്റി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പത്ത് കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ തീരുമാനമായി. വട്ടിപ്രം യുപി സ്‌കൂളിലേക്കാണ് മാറ്റി പാർപ്പിക്കാൻ തീരുമാനമായിരിക്കുന്നത്. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ദുർബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത നാല് ദിവസം ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലൊഴികെ മറ്റെവിടെയും മഴ മുന്നറിയിപ്പില്ല.

ALSO READ: അർജുനെ കണ്ടെത്താൻ ഇന്ന് സൈന്യമിറങ്ങും; തിരച്ചിലിന് ഇസ്രോയുടെ സഹായം തേടി കർണാടക

വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വടക്കൻ കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ മഴ തുടരുമെങ്കിലും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് മുന്നറിയിപ്പ്. ഈ മാസം അവസാനത്തോടെ വീണ്ടും സംസ്ഥാനത്ത് മഴ സജീവമാകാനുള്ള സാധ്യതയുമുണ്ട്. വടക്കൻ കേരളത്തിലാണ് മഴ സാധ്യത കൂടുതലുള്ളത്. ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും രണ്ടര മുതൽ 3.4 വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2.1 മുതൽ 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

 

 

 

 

s

Related Stories
P Jayarajan: പൊളിറ്റിക്കൽ ഇസ്ലാമിനെ സിപിഎം അകറ്റി നിർത്തിയിട്ടുണ്ട്; കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് എന്ന് പറഞ്ഞിട്ടില്ല: പി ജയരാജൻ
Supplyco Sales: കച്ചവടം പൊടിപൂരം; ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിൽ നിന്നുള്ള വിറ്റുവരവ് 100 കോടിക്കും മേലെ
EP Jayarajan: ‘കേരളത്തിൽ തീവ്രവാദപ്രവർത്തനം സാധ്യമല്ല’; പി ജയരാജന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ
Mpox Kerala : സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു; മലപ്പുറത്തെ യുവാവിൻ്റെ ഫലം പോസിറ്റീവ്
P Jayarajan: കേരളത്തിൽ ഐഎസ് റിക്രൂട്ട്‍മെൻറ്; ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫ്രണ്ടും മതരാഷ്ട്രവാദികൾ: പി ജയരാജൻ
മലയാളിചാർട്ടേഡ് അക്കൗണ്ടൻ്റ് മരിച്ചത് ജോലി സമ്മർദ്ദം മൂലം, മകൾക്ക് നീതി കിട്ടണമെന്ന് അമ്മയുടെ കത്ത്
സാലഡ് പതിവാക്കൂ; ഗുണങ്ങൾ ഏറെ
ഗ്രീൻ ടീ കുടിക്കൂ; ഗുണങ്ങൾ ഏറെ!
വീണ്ടും വില്ലനായി കോവിഡ്; അതിവേ​ഗം പടരുന്നു
ഭക്ഷണശേഷം കുടിക്കേണ്ടത് ദാ ഈ വെള്ളമാണ്...
Exit mobile version