AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ADM Naveen Babu’s Death: എഡിഎം നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍

Kannur ADM Naveen Babu's Death Case: ഭാര്യ മഞ്ജുഷയാണ് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് സുപ്രീകോടതിയിൽ ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മഞ്ജുഷ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

ADM Naveen Babu’s Death: എഡിഎം നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍
നവീൻ ബാബു (Image Credits: Social Media)
sarika-kp
Sarika KP | Published: 14 Apr 2025 14:54 PM

കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി നൽകി കുടുംബം. ഭാര്യ മഞ്ജുഷയാണ് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് സുപ്രീകോടതിയിൽ ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മഞ്ജുഷ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഇതിനു മുൻപ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബം സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അതേസമയം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ പിപി ദിവ്യയാണ് ഏക പ്രതി. യാത്രയയപ്പ് ദിവസം പിപി ദിവ്യ നടത്തിയ ആരോപണം നവീൻ ബാബുവിനെ തളർത്തിയെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.

Also Read:പെട്രോൾ പമ്പിലേക്ക് ബൈക്ക് തിരിക്കുന്നതിനിടെ ചരക്ക് ലോറിയിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

നവീൻ ബാബുവിനെ അപമാനിക്കാൻ പിപി ദിവ്യ ആസൂത്രണം നടത്തിയെന്നും യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് അപമാനിക്കാൻ ലക്ഷ്യമിട്ട് തന്നെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ ആണെന്നും സ്വന്തം ഫോണിൽ നിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും കണ്ടെത്തലുണ്ട്. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 82 സാക്ഷികളുള്ള കേസിൽ നാനൂറോളം പേജുകളുള്ള കുറ്റപത്രമാണ് നൽകിയത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലമാറ്റം കിട്ടിയ നവീൻ ബാബുവിനെതിരെ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇത് വലിയ വാർത്തയായതിനു പിന്നാലെയാണ് സംഭവം.