Kannur ADM Naveen Babu: വീട്ടിലേക്ക് എത്തുന്നതും കാത്ത് കുടുംബം; എന്നാൽ അറിഞ്ഞത് വിയോ​ഗ വാർത്ത; പിപി ദിവ്യയ്ക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ സംഘടനകൾ

Kannur ADM Naveen Babu: വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളതുകൊണ്ടാണ് നവീൻ ബാബു നാട്ടിലേക്ക് സ്ഥലംമാറ്റം ചോദിച്ചുവാങ്ങിയത്. ഇതുപ്രകാരമാണ് നവീൻ ബാബുവിന്റെ അഭ്യർത്ഥന റവന്യൂ വകുപ്പ് അം​ഗീകരിച്ചത്.

Kannur ADM Naveen Babu: വീട്ടിലേക്ക് എത്തുന്നതും കാത്ത് കുടുംബം; എന്നാൽ അറിഞ്ഞത് വിയോ​ഗ വാർത്ത; പിപി ദിവ്യയ്ക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ സംഘടനകൾ

Image Credits: Social Media

Updated On: 

15 Oct 2024 12:18 PM

കണ്ണൂർ: നവീൻ ബാബു വീട്ടിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു മലയാലപ്പുഴയിലെ കുടുംബം. രാവിലെ വീട്ടിലെത്താതിനെ തുടർന്ന് കുടുംബം നടത്തിയ അന്വേഷണത്തിലാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സർവ്വീസിൽ നിന്ന് വിരമിക്കാറായതോടെ ചോദിച്ചു വാങ്ങിയ സ്ഥലംമാറ്റം. യാത്രയയപ്പ് ചടങ്ങിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ച ആരോപണങ്ങളിൽ മനംനൊന്താണ് നവീൻ ബാബു കണ്ണൂർ തളാപ്പിലെ ക്വർട്ടേഴ്‌സിൽ തൂങ്ങി മരിച്ചത്.

രാവിലെ നവീനെ കൂട്ടാനായി കോന്നി തഹസിൽദാറായ ഭാര്യ മഞ്ജുഷ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. അരമണിക്കൂറോളം കാത്തുനിന്നു. കണ്ടില്ല, ഫോൺ വിളിച്ചിട്ടും കിട്ടിയില്ല. പിന്നാലെയാണ് കുടുംബം കണ്ണൂർ ഓഫീസിലെ നവീന്റെ ഡ്രെെവറെ ബന്ധപ്പെടുന്നത്. ഇതോടെ ഡ്രൈവർ ക്വാർട്ടേഴ്‌സിലെത്തിയപ്പോഴാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളോടും രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടയ്ക്ക് പോകുമെന്ന് പറഞ്ഞിരുന്നു. രാത്രി ലൈറ്റ് കാണാതിരുന്നപ്പോൾ വീട്ടിൽ നിന്ന് പോയി എന്നാണ് കരുതിയതെന്ന് സമീപവാസികൾ പറഞ്ഞു.

വിരമിക്കാൻ ഏഴു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് നവീൻ ബാബുവിന്റെ മരണം. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളതുകൊണ്ടാണ് നവീൻ ബാബു നാട്ടിലേക്ക് സ്ഥലംമാറ്റം ചോദിച്ചുവാങ്ങിയത്. ചട്ടപ്രകാരം വിരമിക്കാൻ ഒരു വർഷമുള്ളവർക്ക് ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെടാം. ഇതുപ്രകാരമാണ് നവീൻ ബാബുവിന്റെ അഭ്യർത്ഥന റവന്യൂ വകുപ്പ് അം​ഗീകരിച്ചത്.

നവീൻ ബാബുവിനെതിരെ കണ്ണൂരിലെ ജനങ്ങളോ സഹപ്രവർത്തകരോ ആക്ഷേപം ഉന്നയിച്ചിരുന്നില്ല. കൃത്യനിർവ്വഹണത്തിൽ കളക്ടറോട് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച ഉദ്യോ​ഗസ്ഥന് സന്തോഷകരമായ യാത്രയയപ്പ് നൽകാനായിരുന്നു സഹപ്രവർത്തകർ തീരുമാനിച്ചത്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ കണ്ണൂർ ജില്ലാ പ്രസിഡന്റ് കളക്ടറെ സാക്ഷി നിർത്തി ആരോപണമുന്നയിച്ചു. പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ആരോപണം എഡിഎമ്മിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യ.

കെെക്കൂലി വാങ്ങാത്ത ഉദ്യോ​ഗസ്ഥനാണ് നവീനെന്നും അഴിമതിക്കാരനായി ചിത്രീകരിച്ചതാണെന്നും കുടുംബം പ്രതികരിച്ചു. ആര് സഹായം ചോദിച്ച് എത്തിയാലും പറ്റാവുന്നത്ര സഹായം നവീൻ ചെയ്ത് നൽകാറുണ്ടെന്നും യാത്രയയപ്പ് യോഗത്തിന് ശേഷം ഫോണിൽ വിളിച്ചപ്പോൾ കിട്ടിയിരുന്നില്ലെന്നും അമ്മാവൻ പറഞ്ഞു.

എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാകുകയാണ്. എഡിഎമ്മിന്റെ ആത്മഹത്യ കുറിപ്പ് ഉൾപ്പെടെ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പള്ളിക്കുന്നിൽ കോൺ​ഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കൊലപാതകത്തിന് തുല്യമായ ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എഡിഎമ്മിന് നേരെ ഇല്ലാത്ത ആക്ഷേപം ഉന്നയിച്ചു, കൈക്കൂലി വാങ്ങാത്ത ഒരു ഉദ്യോഗസ്‌ഥനെ നിർത്തി പൊരിച്ചു, ക്ഷണിക്കാത്ത ചടങ്ങിന് എന്തിന് പോയെന്ന് കണ്ണൂർ ജില്ലാ പ്രസിഡന്റ് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പരഞ്ഞു.

എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദിയായ പിപി ദിവ്യ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകരും പ്രതിഷേധം ശക്തമാക്കി. പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും എഡിഎമ്മിനെ ഭീഷണിപ്പെടുത്തിയ പ്രസിഡൻ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?