5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Naveen Babu: നവീൻ ബാബുവിന്റെ മരണം; യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യയെന്ന് കണ്ടെത്തൽ

Kannur ADM Naveen Babu Death Investigation: പ്രാദേശിക ചാനലിൽ നിന്നും യാത്രയയപ്പിന്റെ ദൃശ്യങ്ങൾ ദിവ്യ ശേഖരിച്ചതായും മൊഴിയുണ്ട്. പല മാധ്യമങ്ങൾക്കും കൈമാറിയതും ദൃശ്യങ്ങൾ ദിവ്യയാണെന്നാണ് കണ്ടെത്തൽ.

Naveen Babu: നവീൻ ബാബുവിന്റെ മരണം; യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യയെന്ന് കണ്ടെത്തൽ
പി.പി.ദിവ്യ എഡിഎം നവീൻ ബാബു (Photo: Facebook)
nandha-das
Nandha Das | Updated On: 24 Oct 2024 08:28 AM

കണ്ണൂർ: കണ്ണൂർ അഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതി പി പി ദിവ്യക്കെതിരെ കൂടുതൽ തെളിവുകൾ. യാത്രയയപ്പ് യോഗത്തിൽ വെച്ച് നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യയാണെന്ന് പുതിയ കണ്ടെത്തൽ. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യാത്രയയപ്പിന്റെ ദൃശ്യങ്ങൾ പ്രാദേശിക ചാനലിൽ നിന്നും ദിവ്യ ശേഖരിച്ചതായും മൊഴിയുണ്ട്. ദൃശ്യങ്ങൾ പല മാധ്യമങ്ങൾക്കും കൈമാറിയതും ദിവ്യയാണെന്നാണ് കണ്ടെത്തൽ. ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.

കണ്ണൂർ ചെങ്ങളായിൽ പെട്രോൾ പാമ്പിനുള്ള എൻഒസി അനുവദിക്കുന്നതിൽ നവീൻ ബാബു മനഃപൂർവം ഫയൽ വൈകിപ്പിച്ചെന്നായിരുന്നു ആരോപണം. എന്നാൽ, വിഷയത്തിൽ ഒരു തെളിവും മൊഴികളും ഇതുവരെ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് ലഭിച്ചിട്ടില്ല. നവീൻ ബാബു കോഴ വാങ്ങി എന്നതിനും തെളിവ് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

‘റോഡിൽ വളവ് ഉണ്ടെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിഎം ടൗൺ പ്ലാനിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട് തേടിയിരുന്നു. ഭാവിയിൽ വീതി കൂട്ടും എന്നതിന്റെ അടിസ്ഥാനത്തിൽ പ്ലാനിംഗ് വിഭാഗവും അത് അനുകൂലിച്ചു. എഡിഎം നിയമപരിധിക്കുള്ളിൽ നിന്ന് തന്നെയാണ് വിഷയത്തിൽ ഇടപെട്ടത്’ എന്നാണ് മൊഴികൾ. എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ച പിപി ദിവ്യ ഇതുവരെ സംഭവത്തിൽ മൊഴി നൽകിയിട്ടുമില്ല.

ALSO READ: നവീൻ ബാബു നീതിമാനായ ഉദ്യോ​ഗസ്ഥൻ; കെെക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ

അതേസമയം, നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ അദ്ദേഹം എൻഒസിയ്ക്ക് അനുമതി നൽകാൻ കെെക്കൂലി വാങ്ങിച്ചെന്നും തെളിവുകൾ രണ്ട് ദിവസത്തിനകം പുറത്തുവിടും എന്നുമായിരുന്നു മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉയർത്തിയ ആരോപണം. എന്നാൽ, നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തതോടെ ദിവ്യ ഒളിവിലാണ്. ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് നവീൻ ബാബു നീതിമാനായ ഉദ്യോ​ഗസ്ഥനായിരുവെന്ന റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വരുന്നത്.

നവീൻ ബാബു 98,500 രൂപ കെെക്കൂലി വാങ്ങിയെന്ന് പറയപ്പെടുന്ന സംഭവത്തിൽ പ്രശാന്തൻ നൽകിയ പരാതി വ്യാജമാണെന്ന് തെളിയിക്കുന്ന തെളിവുകൾ പുറത്തുവന്നിരുന്നു. പരാതിയിലെ ഒപ്പ്, തീയതി, പേര്, എന്നിവയിലെ വ്യത്യാസങ്ങൾ പുറത്തുവന്നിരുന്നു. എഡിഎം നവീൻ ബാബു അവസാനം കളക്ടറേറ്റിലെ രണ്ട് ഉദ്യോ​ഗസ്ഥർക്കാണ് സന്ദേശം അയച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ചെവ്വാഴ്ച പുലർച്ചെ 4.58ന് ഭാര്യയുടെയും മക്കളുടെയും ‌ഫോൺ നമ്പറായിരുന്നു കളക്ടറേറ്റിലെ ഉദ്യോ​ഗസ്ഥർക്ക് അയച്ചത്.