ADM Naveen Babu Case: നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം, മേൽനോട്ടം കണ്ണൂർ റേഞ്ച് ഡിഐജിക്ക്

Kannur ADM Naveen Babu Death Case: നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിലേക്ക് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും അതില്ലാത്തത് കൊണ്ടാണ് വ്യക്തത വരാത്തതെന്നും അദ്ദേഹം പറയുന്നു.

ADM Naveen Babu Case: നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം, മേൽനോട്ടം കണ്ണൂർ റേഞ്ച് ഡിഐജിക്ക്

കണ്ണൂർ എഡിഎം നവീൻ ബാബു (Image Credits: Social Media)

Updated On: 

25 Oct 2024 15:33 PM

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ (ADM Naveen Babu) മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തിനെ ചുമതലപ്പെടുത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറം​ഗ സംഘമാണ് കേസ് അന്വേഷിക്കുക. എന്നാൽ അന്വേഷണത്തിൻ്റെ മേൽനോട്ട ചുമതല കണ്ണൂർ റേഞ്ച് ഡിഐജിക്കാണ്. ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തിൽ അന്വേഷണം നടത്തിയത്. ഓരോ രണ്ടാഴ്ച്ചയിലും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്.

നവീൻ ബാബുവിൻ്റെ കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ​ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 29ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. അതേസമയം റവന്യൂ വകുപ്പിൻ്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കിയ ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത വ്യാഴാഴ്ച റിപ്പോർട്ട് സർക്കാരിന് സമ‍ർപ്പിച്ചിരുന്നു.

ALSO READ: പിപി ദിവ്യക്കെതിരെ സംഘടന നടപടിക്ക് ഒരുങ്ങി സിപിഎം; പ്രാദേശിക ഘടകത്തിലേക്ക് തരംതാഴ്ത്താൻ സാധ്യത

വെള്ളിയാഴ്ച നിലവിൽ കേസന്വേഷിക്കുന്ന പോലീസ് സംഘം എഡിഎമ്മിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിൻ്റെ ഭാര്യാസഹോദരയ്ക്കായി വിളിച്ചുവരുത്തിയിട്ടുണ്ട്. അതേസമയം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും അതില്ലാത്തത് കൊണ്ടാണ് വ്യക്തത വരാത്തതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം പി പി ദിവ്യയ്ക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന സൂചനയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രം​ഗത്തെത്തിയിരുന്നു.

എഡിഎം കെ നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ ദിവ്യ നൽകിയ വിശദീകരണം പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വന്നതോടെയാണ് നടപടിക്ക് ഒരുങ്ങുന്നത്. അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. പാർട്ടി സമ്മേളനം നടക്കുന്ന കാലമായതിനാൽ അത് കഴിഞ്ഞ് മതി അച്ചടക്ക നടപടി എന്ന് തീരുമാനിച്ചിരുന്നെങ്കിലും, വിഷയം രൂക്ഷയമായതോടെ ഉടൻ നടപടിയെടുക്കാനാണ് പാർട്ടി നീക്കം.

പിപി ദിവ്യയുടെ മുൻ‌കൂർ ജാമ്യാഹർജിയിൽ ചൊവ്വാഴ്ചയാണ് ഉത്തരവ്. അതിൽ തീർപ്പ് വരുന്നതോടെ പാർട്ടി നടപടിയുമുണ്ടാകും. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ദിവ്യ. യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ എഡിഎം ആത്മഹത്യ ചെയ്തത് സിപിഎമ്മിന് ഒരു തിരിച്ചടിയായെങ്കിലും, ദിവ്യയെ പൂർണമായും തള്ളിപ്പറയാൻ പാർട്ടി തയ്യാറായിരുന്നില്ല. എന്നാൽ, ദിവ്യ ആസൂത്രിതമായി എഡിഎമ്മിനെ വ്യക്തിഹത്യ നടത്തിയെന്ന പോലീസ് റിപ്പോർട്ട് വന്നതോടെ, ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി വിശദീകരണം തേടുകയായിരുന്നു.

Related Stories
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ