5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ADM Naveen Babu Death Case: നവീൻ ബാബുവിൻ്റെ മരണം; അടിവസ്ത്രത്തിൽ രക്തക്കറയെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

Kannur ADM Naveen Babu Death: എഫ്ഐആറിലും അടിവസ്ത്രത്തിലെ രക്തക്കറയുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല. മരണകാര്യത്തിൽ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നായിരുന്നു എഫ്ഐആറിലെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഇൻക്വസ്റ്റ് നടത്താൻ രക്തബന്ധത്തിൽപ്പെട്ട ആരും സ്ഥലത്തില്ലാത്തതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത്.

ADM Naveen Babu Death Case: നവീൻ ബാബുവിൻ്റെ മരണം; അടിവസ്ത്രത്തിൽ രക്തക്കറയെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
നവീൻ ബാബു (Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 08 Dec 2024 07:28 AM

മരിച്ച മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ ഒക്ടോബർ 15-ന് രാവിലെ കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ മൃതദേഹപരിശോധന റിപ്പോർട്ടിൽ രക്തക്കറയുടെയോ പരിക്കിന്റെയോ സംശയാസ്പദമായ മറ്റ് വിവരങ്ങളുടെ യാതൊരു പരാമർശങ്ങളും ഉണ്ടായിട്ടില്ല.

സാധാരണ നടപടിക്രമമെന്ന രീതിയിൽ മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ മാറ്റിയശേഷമാണ് മൃതദേഹപരിശോധനയ്ക്ക്‌ കൈമാറിയത്. നവീൻബാബു മരിക്കുമ്പോൾ ധരിച്ചിരുന്ന അടിവസ്ത്രത്തിൽ രക്തക്കറകൾ കണ്ടെത്തിയതായി ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. എന്നാൽ അദ്ദേഹത്തിൻ്റെ തുടകൾ, കണങ്കാലുകൾ, പാദങ്ങൾ എന്നിവയിൽ യാതൊരു പരിക്കുകളോ മറ്റ് അടയാളങ്ങളോ ഉണ്ടായിരുന്നില്ലെന്നും സാധാരണനിലയിലാണെന്നും റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട്. രക്തക്കറ കണ്ടതായിട്ടല്ലാതെ മറ്റ് പരാമർശങ്ങൾ ഒന്നുതന്നെ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല.

എഫ്ഐആറിലും അടിവസ്ത്രത്തിലെ രക്തക്കറയുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല. മരണകാര്യത്തിൽ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നായിരുന്നു എഫ്ഐആറിലെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഇൻക്വസ്റ്റ് നടത്താൻ രക്തബന്ധത്തിൽപ്പെട്ട ആരും സ്ഥലത്തില്ലാത്തതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത്. ഒക്ടോബർ 15-ന് നവീൻ ബാബു മരിച്ച ദിവസം രാവിലെ 10.15-ന് തുടങ്ങി 11.45-നാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായത്. അദ്ദേഹത്തിൻ്റെ മരണവിവരമറിഞ്ഞ് പത്തനംതിട്ടയിൽ നിന്ന് കണ്ണൂരിന് തിരിച്ച ബന്ധുക്കൾ 11.50-ഓടെ കണ്ണൂർ പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചപ്പോഴാണ് ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ കഴിഞ്ഞവിവരം അറിയുന്നത്.

ഇതിന് പിന്നാലെ മൃതദേഹ പരിശോധന പരിയാരം മെഡിക്കൽ കോളേജിൽ നടത്തുന്നതിൽ കുടുംബം എതിർപ്പറിയിക്കുകയും ചെയ്തു. പകരം കോഴിക്കോട്ടേക്ക് മാറ്റണമെന്ന് ഡിസിപിയോട് ആവ്ശ്യപ്പെടുകയും ചെയ്തു. നവീൻ ബാബുവിൻ്റെ മരണത്തിൽ ആരോപണവിധേയയായ പി പി ദിവ്യയുടെ ഭർത്താവും, കൈക്കൂലി നൽകിയെന്ന് ആരോപണമുന്നയിച്ച പ്രശാന്തൻ ജോലിചെയ്യുന്ന സ്ഥലമാണ് പരിയാരം. അതിനാലാണ് മൃതദേഹപരിശോധന അവിടെനിന്ന് മാറ്റണമെന്ന് കുടുംബാം​ഗങ്ങൾ ആവശ്യപ്പെട്ടത്.

എന്നാൽ കുടുംബത്തിൻ്റെ ആവശ്യം കളക്ടറോട് പറയുന്നതായിരിക്കും ഉചിതം എന്നായിരുന്നു മറുപടി. പിന്നീട് കളക്ടർ അരുൺ കെ വിജയനെ ബന്ധുക്കൾ വിളിച്ചുവെങ്കിലും അപ്പോഴേക്കും മൃതദേഹപരിശോധനയുടെ നടപടികൾ ആരംഭിച്ചിരുന്നു. ഒന്നും പേടിക്കാനില്ലെന്നും, ഒരു ക്രമക്കേടും ഉണ്ടാകില്ലെന്ന് താൻ ഉറപ്പുതരുന്നുവെന്നും കളക്ടർ കുടുംബത്തിന് ഉറപ്പ് നൽകുകയും ചെയ്തു. പോലീസ് സർജനാണ് മൃതദേഹപരിശോധന ചെയ്യുന്നതെന്നും അദ്ദേഹം ബന്ധുക്കളോട് വ്യക്തമാക്കി.