Kalanjoor Double Murder Case: വിഷ്ണുവിന് വൈഷ്ണവി ചുംബന ഇമോജി അയച്ചു; ചങ്ങാതി ചതിച്ചതില്‍ പക, പിന്നെ പ്രതികാരം
Kalanjoor Double Murder Case Updates: ഭാര്യയും സുഹൃത്തും തമ്മിലുള്ള സംഭാഷണങ്ങള്‍ കണ്ട ബൈജു കൊടുവാളുമായി വൈഷ്ണവിയുടെ പിന്നാലെ ഓടുകയായിരുന്നു. ശേഷം കാമുകന്റെ മുന്നിലിട്ട് ഭാര്യയെ പ്രതി വെട്ടിനുറുക്കി. തോളില്‍ കയ്യിട്ട് നടന്ന സുഹൃത്ത് ചതിച്ചതും ബൈജുവിന്റെ പക ഇരട്ടിയാക്കിയതായി പോലീസ് പറഞ്ഞു.

പത്തനംതിട്ട: കലഞ്ഞൂരില്‍ കഴിഞ്ഞ ദിവസവുമുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യ വൈഷ്ണവിയും സുഹൃത്തായ വിഷ്ണുവും തമ്മിലുള്ള വഴിവിട്ട സംഭാഷണങ്ങളാണ് തന്നെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി ബൈജു പോലീസിന് മൊഴി നല്‍കി. വൈഷ്ണവി ഉപയോഗിച്ചിരുന്ന രഹസ്യ ഫോണ്‍ ബൈജു കണ്ടെത്തിയെന്നും അതില്‍ വിഷ്ണുവിന് അയച്ച ചുംബന ഇമോജികളാണ് ബൈജുവിനെ പ്രകോപിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.
ഭാര്യയും സുഹൃത്തും തമ്മിലുള്ള സംഭാഷണങ്ങള്‍ കണ്ട ബൈജു കൊടുവാളുമായി വൈഷ്ണവിയുടെ പിന്നാലെ ഓടുകയായിരുന്നു. ശേഷം കാമുകന്റെ മുന്നിലിട്ട് ഭാര്യയെ പ്രതി വെട്ടിനുറുക്കി. തോളില്‍ കയ്യിട്ട് നടന്ന സുഹൃത്ത് ചതിച്ചതും ബൈജുവിന്റെ പക ഇരട്ടിയാക്കിയതായി പോലീസ് പറഞ്ഞു.
മാര്‍ച്ച് രണ്ട് ഞായറാഴ്ച അര്‍ധരാത്രിയാണ് കേരളത്തെ ഒന്നാകെ നടുക്കിയ മറ്റൊരു കൊലപാതകം നടന്നത്. സംഭവത്തില്‍ വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ വൈഷ്ണവിയും വിഷ്ണുവും തമ്മിലുള്ള അവിഹിതബന്ധമാണ് ഭര്‍ത്താവായ ബൈജുവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സൂചിപ്പിച്ചിരുന്നു.




അതേസമയം, വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ബൈജു വൈഷ്ണവിയെ വിവാഹം ചെയ്തതെന്നും രണ്ട് മക്കളുമായി ഒറ്റമുറി വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ ബൈജു സ്വന്തമായുണ്ടാക്കുന്ന വീടിന്റെ പണി അവസാന ഘട്ടത്തിലാണ്. ഇതിനിടയിലാണ് ആത്മാര്‍ത്ഥ സുഹൃത്തും ഭാര്യയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന സംശയം ബൈജുവിനുണ്ടായത്.
ബൈജുവിന്റെ വീടിന് തൊട്ടടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു വിഷ്ണു. ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞ ദിവസം വൈകീട്ട് തടിപ്പണി കഴിഞ്ഞ വീടുകളില്‍ തിരിച്ചെത്തിയതും. എന്നാല്‍ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നപ്പോഴാണ് വൈഷ്ണവിയുടെ കൈവശമുണ്ടായിരുന്ന രഹസ്യ ഫോണ്‍ ബൈജു കാണാനിടയായത്. ഫോണ്‍ പിടിച്ചുവാങ്ങി നടത്തിയ പരിശോധനയില്‍ അതില്‍ വിഷ്ണുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കണ്ടെത്തി.
വിഷ്ണുമൊത്തുള്ള രഹസ്യ ചാറ്റുകളുടെ പേരില്‍ ഭാര്യയും ബൈജുവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ വൈഷ്ണവി ഇറങ്ങി വിഷ്ണുവിന്റെ വീട്ടിലേക്ക് ഓടുകയായിരുന്നു. കൊലപാതകത്തിന് ശേഷം രണ്ട് കുട്ടികളെയും നോക്കണമെന്നും അടുത്ത ബന്ധുക്കളെ വിളിച്ച് ബൈജു അറിയിച്ചു. ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തിയ കാര്യം ബൈജു തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചത്. ശേഷം അവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.