Kalanjoor Double Murder Case: കൊലപാതകത്തിന് കാരണം സംശയരോഗം; ബൈജുവിന് ഭാര്യയും സുഹൃത്തും തമ്മില്‍ അവിഹിതബന്ധമെന്ന് എന്ന് സംശയം
Kalanjoor Double Murder Case Updates: ഭാര്യ വൈഷ്ണവിയും സുഹൃത്തായ വിഷ്ണുവും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭര്‍ത്താവ് ബൈജു കൊലപാതകം നടത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വീട്ടില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് വൈഷ്ണവി വിഷ്ണുവിന്റെ വീട്ടിലേക്കെത്തി. തുടര്‍ന്ന് വീടിന്റെ സിറ്റൗട്ടില്‍ ഇട്ട് വെട്ടുകയായിരുന്നു.

പത്തനംതിട്ട: തുടര്‍ച്ചയായ കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം ബഹിച്ചുകൊണ്ടിരിക്കുകയാണ് കേരളം. ഏറ്റവുമൊടുവില്‍ പത്തനംതിട്ട കലഞ്ഞൂരില്‍ നിന്നുള്ള ഇരട്ട കൊലപാതക വാര്‍ത്തയാണ് പുറംലോകത്തേക്ക് എത്തിയിരിക്കുന്നത്. ഭാര്യയെയും സുഹൃത്തിനെയും യുവാവ് കൊലപ്പെടുത്തുകയായിരുന്നു. സംശയ രോഗത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പോലീസ് തയാറാക്കിയ എഫ് ഐ ആറില്‍ പറയുന്നത്.
ഭാര്യ വൈഷ്ണവിയും സുഹൃത്തായ വിഷ്ണുവും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭര്‍ത്താവ് ബൈജു കൊലപാതകം നടത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വീട്ടില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് വൈഷ്ണവി വിഷ്ണുവിന്റെ വീട്ടിലേക്കെത്തി. തുടര്‍ന്ന് വീടിന്റെ സിറ്റൗട്ടില്‍ ഇട്ട് വെട്ടുകയായിരുന്നു.
ശേഷം വിഷ്ണുവിനെ വീട്ടില്‍ നിന്ന് വിളിച്ചറിക്കി ബൈജു വെട്ടിയതായാണ് പോലീസ് പറയുന്നത്. വൈഷ്ണവി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വിഷ്ണു മരണത്തിന് കീഴടങ്ങിയത്.




മാര്‍ച്ച് രണ്ട് ഞായറാഴ്ച അര്‍ധരാത്രിയാണ് കൊലപാതകം നടന്നത്. പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം. കൊലപാതകം നടത്തിയതിന് ശേഷം ബൈജു തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് ആക്രമണത്തെ കുറിച്ച് പറഞ്ഞത്. പിന്നാലെ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പെണ്‍സുഹൃത്തിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ പതിനാറുകാരന് മര്‍ദനം
വിതുര: പെണ്‍സുഹൃത്തിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ പതിനാറുകാരനെ സമപ്രായക്കാര്‍ വിചാരണ ചെയ്ത് മര്‍ദിച്ചു. വാഴത്തോട്ടത്തിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. മര്‍ദന വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മര്‍ദനമേറ്റ കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് മൂന്നുപേരെ പോലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കീഴില്‍ ഹാജരാക്കി. കുട്ടികളെ കെയര്‍ ഹോമിലേക്ക് മാറ്റും.