കളമശേരി സ്ഫോടന കേസ്: പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

കഴിഞ്ഞ വർഷം ഒക്ടോബർ 29 നായിരുന്നു കളമശേരിയിലെ സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്ഫോടനം നടന്നത്.

കളമശേരി സ്ഫോടന കേസ്: പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

Kalamasery blast case: Police filed charge sheet

Published: 

23 Apr 2024 15:30 PM

കൊച്ചി: എട്ട് പേർ കൊല്ലപ്പെട്ട എറണാകുളം കളമശേരി സ്ഫോടന കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തമ്മനം സ്വദേശി മാർട്ടിൻ ഡോമാനിക്ക് മാത്രമാണ് കേസിലെ പ്രതി. കഴിഞ്ഞ വർഷം ഒക്ടോബർ 29 നായിരുന്നു കളമശേരിയിലെ സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ കൺവെൻഷൻറെ അവസാന ദിവസമായിരുന്നു സ്ഫോടനം.

രാവിലെ പ്രാർത്ഥനാ ചടങ്ങുകൾ തുടങ്ങി. 9.20 ഓടെ ആളുകൾ എത്തിയിരുന്നു. 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്ഫോടനം നടന്നത്. ഈ സമയത്ത് ഹാളിൽ 2500 ലധികം ആളുകളുണ്ടായിരുന്നു. തുടർച്ചയായി രണ്ട് സ്ഫോടനങ്ങൾ കൂടി നടന്നു. തീ ആളുകളിലേക്ക് ആളി പടർന്നാണ് കൂടുതൽ പേർക്ക് ഗുരുതരമായി പരിക്കേറ്റത്. പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്. ഹാളിൽ നിന്ന് പരിഭ്രാന്തരായി ആളുകൾ പുറത്തേക്ക് ഓടിയപ്പോഴും നിരവധി പേർക്ക് വീണു പരിക്കേറ്റു. ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പടെ എട്ട് പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപിന്റെ ഭാര്യ റീന ജോസ് (സാലി) (45) മകൾ ലിബിന (12), മകൻ പ്രവീൺ എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവം നടക്കുമുമ്പോൾ 2400 ഓളം ആളുകൾ ഹാളിലുണ്ടായിരുന്നു. ഹാളിൻ്റെ മധ്യഭാഗത്താണ് സ്ഫോടനം ഉണ്ടായത്. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളിൽ നിന്നുള്ളവരാണ് കൺവെൻഷൻ സെൻ്ററിലുണ്ടായിരുന്നത്. സ്ഫോടനം നടന്നത് ഞായറാഴ്ചയായതിനാൽ നിരവധി വിശ്വാസികൾ പ്രാർഥനയ്ക്കായി ഹാളിൽ എത്തിയിരുന്നു. സംഭവം നടന്ന അന്നു തന്നെ പ്രതി ഡൊമിനിക് മാർട്ടിൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.

സ്ഫോടന കേസിലെ നിർണായക തെളിവുകൾ മാർട്ടിന്റെ വാഹനത്തിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകളാണ് കണ്ടെടുത്തത്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് മാർട്ടിൻ കളമശ്ശേരിയിൽ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്. മുൻപ് ‘യഹോവയുടെ സാക്ഷികൾക്കൊപ്പമായിരുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നെന്നാണ് ഇയാൾ പറഞ്ഞത്.

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു