Kadinamkulam Athira Murder:കുട്ടിയെ സ്കൂൾ ബസ് കയറ്റി വിടുന്നതുവരെ പതുങ്ങി നിന്നു; കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം; ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്
Kadinamkulam Athira Murder Case: കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആറരയ്ക്കാണ് പ്രതി പെരുമാതുറയിലെ ലോഡ്ജിൽ നിന്നും ആതിരയുടെ വീട്ടിലേക്ക് എത്തിയത്. ആതിര വിളിച്ചതനുസരിച്ച് കാൽനടയായാണ് ഇവിടെ പ്രതി എത്തിയത്. തുടർന്ന് ആതിര കുട്ടിയെ സ്ക്കൂൾ ബസ് കയറ്റി പറഞ്ഞുവിടുന്നതുവരെ അവിടെ പതുങ്ങി നിന്നു.
തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ മൊഴി പുറത്ത്. വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ(30) കൊലപ്പെടുത്തിയ പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. ആതിര കുട്ടിയെ സ്കൂൾ ബസ് കയറ്റി വിടുന്നതുവരെ പതുങ്ങി നിന്നുവെന്നും ഇതിനു പിന്നാലെ ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും ഇതിനു ശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോൺസൺ പോലീസിനോട് പറഞ്ഞത്. ഷർട്ടിൽ രക്തകറ പുരണ്ടതിനാൽ ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ച ശേഷമാണ് മടങ്ങിയതെന്നും മൊഴിയിൽ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആറരയ്ക്കാണ് പ്രതി പെരുമാതുറയിലെ ലോഡ്ജിൽ നിന്നും ആതിരയുടെ വീട്ടിലേക്ക് എത്തിയത്. ആതിര വിളിച്ചതനുസരിച്ച് കാൽനടയായാണ് ഇവിടെ പ്രതി എത്തിയത്. തുടർന്ന് ആതിര കുട്ടിയെ സ്ക്കൂൾ ബസ് കയറ്റി പറഞ്ഞുവിടുന്നതുവരെ അവിടെ പതുങ്ങി നിന്നു. എട്ടരയ്ക്ക് മകനെ സ്കൂളിൽ പറഞ്ഞുവിട്ടതിനു ശേഷം വീടിനുള്ളിൽ കയറി. ഇതിനിടയിൽ ഇരുവരും ഫോണിൽ സംസാരിക്കുകയും ചെയ്തു. വീട്ടിലെത്തിയ ആതിര ജോൺസണ് ചായ നൽകി. ഈ സമയം കയ്യിൽ കരുതുന്ന കത്തി മുറിക്കുള്ളിലെ മെത്തയ്ക്കുള്ളിൽ സൂക്ഷിച്ചു.
പിന്നീട് ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നും മൊഴിയിലുണ്ട്. ഇതിനു ശേഷമാണ് കൃത്യം നടത്തിയത്. കൊലപാതകത്തിൽ ജോൺസൺ ധരിച്ച ഷർട്ടിൽ രക്ത കറ പുരണ്ടതിനാൽ അത് ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിൻറെ ഷർട്ട് ധരിച്ചു. അതിനുശേഷം ആതിരയുടെ സ്കൂട്ടറുമായി 9.30ന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തി. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പെരുമാതുറയിലെ ലോഡ്ജിൽ എറണാകുളത്തെ വിലാസമുള്ള ഐഡി കാർഡ് ഉപേക്ഷിച്ചു. പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കോട്ടയത്ത് എത്തിയത് വസ്ത്രങ്ങൾ എടുക്കാനായിരുന്നു. ഇതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. ചിങ്ങവനം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
Also Read: തിരുവനന്തപുരത്ത് യുവതി കുത്തേറ്റ് മരിച്ച നിലയില്‍; ഇന്‍സ്റ്റഗ്രാം സുഹൃത്തിനായി തിരച്ചില്‍
ചിങ്ങവനത്തിനടുത്ത് കുറിച്ചിയിൽ ഒരു വീട്ടില്‍ ഹോംനഴ്സായി ജോലിചെയ്യുകയായിരുന്നു ജോണ്‍സണ്‍. എന്നാൽ ജനുവരി ഏഴിനുശേഷം ഇയാൾ ജോലിക്കെത്തിയിട്ടില്ല. എന്നാൽ കൃത്യം നടന്ന ദിവസം സാധനങ്ങളെടുക്കാനായി എത്തിയ ജോണ്‍സണെ കണ്ട് വീട്ടുകാര്‍ക്കു സംശയംതോന്നുകയും പഞ്ചായത്തംഗം വഴി പോലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാൽ ഇയാൾ വിഷം കഴിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസമെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടിവരുമെന്ന് ഡേക്ടർമാർ പറഞ്ഞു.
അതേസമയം കഠിനംകുളം പാടിക്കവിളാകം ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയായ ആതിരയും ഇയാളും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാള്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. ഇയാളൊപ്പം വരാന്‍ ആതിരയെ നിര്‍ബന്ധിച്ചു. എന്നാൽ ഇത് എതിര്‍ത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന.