K T Jaleel: തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും; കെ ടി ജലീൽ

K T Jaleel Post: ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കിയ പി വി അൻവറിന്റെ പാതയിലേക്ക് കടക്കുമെന്ന സൂചനയാണ് ജലീലിൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാകുന്നത്. നേരത്തെ അൻവറിനെ പിന്തുണച്ചുകൊണ്ട് ജലീൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

K T Jaleel: തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും; കെ ടി ജലീൽ

K T Jaleel.

Updated On: 

02 Sep 2024 15:23 PM

മലപ്പുറം: ഇനി തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് പ്രഖ്യാപനവുമായി ഇടത് സ്വതന്ത്ര എംഎൽഎ കെ ടി ജലീൽ (K T Jaleel) രം​ഗത്ത്. സർക്കാർ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അധികാര രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുന്ന കാര്യം ജലീൽ അറിയിച്ചിരിക്കുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കിയ പി വി അൻവറിന്റെ പാതയിലേക്ക് കടക്കുമെന്ന സൂചനയാണ് ജലീലിൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാകുന്നത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന “സ്വർഗ്സ്ഥനായ ഗാന്ധിജി”യുടെ അവസാന അദ്ധ്യായത്തിൽ

നേരത്തെ അൻവറിനെ പിന്തുണച്ചുകൊണ്ട് ജലീൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. എല്ലാ ഉത്തരവാദിത്തങ്ങളിൽനിന്നും ഒഴിഞ്ഞ്, വായനയിലും എഴുത്തിലും പ്രഭാഷണത്തിലും മുഴുശ്രദ്ധയും കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് നേരത്തെ ജലീൽ പറഞ്ഞിരുന്നു. പാർലമെന്റെറി പ്രവർത്തനവും എഴുത്തും ഒരുമിച്ച് കൊണ്ടുപോകാൻ നല്ല ബുദ്ധിമുട്ടാണ്. പലപ്പോഴും റഫറൻസിന് സമയം തികയാതെ വരുന്നുണ്ട്. ഇനി എല്ലാം വേഗത്തിലാക്കണം. ജീവിതത്തിന്റെ സിംഹഭാഗവും പിന്നിട്ടുകഴിഞ്ഞു. നടന്നുതീർത്ത വഴിയോളം വരില്ല താണ്ടാനുള്ള ദൂരം, ജലീൽ നേരത്തെ പറഞ്ഞു.

ALSO READ: ഒടുവിൽ എഡിജിപിക്കെതിരെ അന്വേഷണം, ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കും

എഡിജിപി എ ആർ അജിത്കുമാർ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കുനേരേ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ‌ രംഗത്തെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡിജിപി തലത്തിൽ അന്വേഷണം ഉണ്ടാവുമെന്നാണ് സൂചന. പിവി അൻവറിൻ്റെ ആരോപണങ്ങൾ അന്വേഷിക്കുമെന്നും ഒരു മുൻവിധിയുമില്ലാതെ അന്വേഷണം നടക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ സൂചിപ്പിച്ചത്. അതേസമയം ഡിജിപി തലത്തിൽ അന്വേഷണം നടക്കാനാണ് സാധ്യതയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇപ്പോഴത്തെ പത്തനംതിട്ട എസ്പി എസ് സുജിത്ദാസിൻ്റെ ഫോൺകോൾ റെക്കോർഡിങ്ങ് പുറത്ത് വിട്ടുകൊണ്ടാണ് പിവി അൻവർ വിവാദങ്ങൾക്ക് തുടക്കമിട്ടത്. എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട് തിരിമറി ഉണ്ടായെന്ന അൻവറിൻ്റെ പരാതി പിൻവലിക്കണമെന്നായിരുന്നു സുജിത്ദാസ് ഉന്നയിച്ച ആവശ്യം. ഇതിന് കാല് വരെ പിടിച്ച് കെഞ്ചുന്ന തരത്തിലായിരുന്നു എസ്പിയുടെ സംഭാഷണം. ഇതിന് പിന്നാലെ സംസ്ഥാനത്ത് എഡിജിപി എംആർ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ ഒരു മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് അടക്കം നിരവധി ആരോപണങ്ങൾ പിവി അൻവർ എംഎൽഎ ഉന്നയിക്കുകയായിരുന്നു.

അതിനിടെ തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് തോക്ക് ലൈസൻസിനായി ​രം​ഗത്ത് എത്തിയിരിക്കുകയാണ് പിവി അൻവർ. ലൈസൻസിനായി അൻവർ മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. നാളെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകൾ തൽക്കാലം നിർത്തുന്നുവെന്നും അൻവർ വ്യക്തമാക്കുകയും ചെയ്തു. എ ഡി ജി പി ക്കെതിരെ ഇന്നും ​ഗുരുതരമായ ആരോപണങ്ങളാണ് അൻവർ പുറത്തുവിട്ടത്. കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കിൽ അങ്ങനെയെന്നും ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അൻവർ പ്രതികരിച്ചു.

Related Stories
Uma Thomas Health Update: ‘മിനിസ്റ്ററേ..ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്’; മന്ത്രി ബിന്ദുവിനോട് വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ്
Ration Mustering : സംസ്ഥാനത്തില്ലാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് ചെയ്യാനായില്ലേ? എങ്കില്‍ ‘നോ സീന്‍’; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി
Man Found Alive Before Morgue: മരിച്ചെന്നു കരുതി ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കൈ അനക്കി; പവിത്രന് ഇത് രണ്ടാം ജന്മം
Neyyattinkara Samadhi Case : കല്ലറ പൊളിക്കാതിരിക്കാന്‍ ഗോപന്‍സ്വാമിയുടെ കുടുംബം കോടതിയിലേക്ക്, അടിമുടി ദുരൂഹത; കുഴഞ്ഞുമറിഞ്ഞ് സമാധിക്കേസ്‌
Boby Chemmanur : ബോബി ചെമ്മണ്ണൂര്‍ ഇന്ന് പുറത്തിറങ്ങുമോ? ജയിലിലെ ‘ബോചെ ഷോ’ കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന്‍; കേസിന്റെ നാള്‍വഴികളിലൂടെ
Father Kills Son: മദ്യപിച്ച് വീട്ടിലെത്തി വാക്കുതര്‍ക്കം ; മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ