K Surendran Criticizes Pinarayi : പിണറായിയുടെ അധികാരക്കൊതി മാറാതെ സിപിഎം രക്ഷപ്പെടില്ലെന്ന് കെ സുരേന്ദ്രൻ

K Surendran Criticizes CPIM Pinarayi Vijayan BJP Kerala : മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധികാരക്കൊതിയും ഏകാധിപത്യവും മാറാതെ സിപിഎം രക്ഷപ്പെടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തോറ്റപ്പോഴും ജയിച്ചപ്പോഴും സുരേഷ് ഗോപിയെ വേട്ടയാടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

K Surendran Criticizes Pinarayi : പിണറായിയുടെ അധികാരക്കൊതി മാറാതെ സിപിഎം രക്ഷപ്പെടില്ലെന്ന് കെ സുരേന്ദ്രൻ

K Surendran Criticizes Pinarayi (Photo Courtesy - Social MEdia)

Published: 

10 Jun 2024 16:35 PM

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎം പരാജയപ്പെടാൻ കാരണം പിണറായിയുടെയും കുടുംബത്തിൻ്റെയും അഴിമതിയാണ്. പിണറായിയുടെ അധികാരക്കൊതിയും ഏകാധിപത്യവും മാറാതെ സിപിഎം രക്ഷപ്പെടില്ലെന്നും കെ സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചു. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം തടാൻ രാഷ്ട്രീയ സംഘടനകൾക്കൊപ്പം മതതീവ്രവാദ സംഘടനകളും ചില മാധ്യമങ്ങളും ശ്രമിച്ചു. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തുടർച്ചയായി നൽകുന്നത് വ്യാജവാർത്തകളാണ്. തോറ്റപ്പോഴും ജയിച്ചപ്പോഴും അദ്ദേഹത്തെ വേട്ടയാടുകയാണ്.

തിരഞ്ഞെടുക്കപ്പെട്ട എംപിമാർ ഇല്ലാത്തപ്പോഴും സംസ്ഥാനത്തിന് നരേന്ദ്രമോദി സർക്കാർ മന്ത്രിമാരെ തന്നിട്ടുണ്ട്. രണ്ട് മന്ത്രിമാരെ നൽകിയത് നാടിൻ്റെ വികസനത്തിന് കാരണമാകും. കേരളത്തിൽ ബിജെപിക്കുള്ള പിന്തുണ വർധിച്ചു വരുന്നു. ഇത് രാഷ്ട്രീയ മാറ്റത്തിൻ്റെ സൂചകമാണ്. കേരളം ബിജെപിക്ക് ബാലികേറാലമയാണെന്ന് മാധ്യമസുഹൃത്തുക്കളും ചില പ്രധാന കക്ഷികളുമൊക്കെ പറഞ്ഞത് ജനം തള്ളി. സംസ്ഥാനത്ത് മൂന്നാം ബദൽ വളർന്നുവരുന്നു എന്നതിൻ്റെ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം. സിപിഎമ്മിൻ്റെ പാർട്ടി ഗ്രാമങ്ങളിൽ നിന്ന് പോലും ബിജെപിക്ക് വോട്ട് ലഭിച്ചു. പിണറായിയും സംഘവും നടത്തിയ മുസ്ലിം പ്രീണനമാണ് അവർക്ക് വോട്ടുകുറയാനുണ്ടായ മറ്റൊരു കാരണം. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പരാജയമുണ്ടായത് സിപിഎമ്മിനാണ്. സിപിഎമ്മിൽ ആര് പഠിച്ചാലും ഒരാൾ പഠിക്കില്ല. രണ്ട് വർഷം കഴിയുമ്പോൾ സംസ്ഥാന സർക്കാർ ത്രിപുരയെക്കാളും ബംഗാളിനെക്കാളും മോശമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also: Pinarayi Vijayan : ‘മുഖ്യമന്ത്രി സ്ഥാനം ഒഴിയണം’ സിപിഐ യോഗത്തിൽ ആവശ്യം

ഇതിനിടെ, പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് സിപിഐ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ എക്സിക്യുട്ടീവ് യോഗത്തിലാണ് ആവശ്യമുയർന്നത്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് തോൽവിക്ക് കാരണമായതെന്നും. തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ മൂന്നാമതായതാണ് സിപിഐ അംഗങ്ങളെ ചൊടിപ്പിച്ചതെന്നാണ് സൂചന.

ഇനി മുഖ്യമന്ത്രി മാറാതെ എൽഡിഎഫിന് ഒരു തിരിച്ചുവരവ് എളുപ്പമല്ലെന്നും ഇപി ജയരാജൻ ബിജെപി നേതാവിനെ കണ്ടത് തിരിച്ചടിയായെന്നും അംഗങ്ങൾ വിമർശിച്ചതായി സോഴ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ നിരവധി പ്രശ്നങ്ങളും സിപിഐ ഉയർത്തിയതായാണ് സൂചന. സർക്കാർ ജീവനക്കാർ പെൻഷൻകാർ എന്നിവരെ വെറുപ്പിച്ചെന്നും സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാത്തത്, പെൻഷൻ മുടങ്ങിയതെല്ലാം സർക്കാരിന് തിരിച്ചടിയായെന്നും യോഗത്തിൽ ആരോപണം ഉയർന്നെന്നും സൂചനയുണ്ട്.

സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരാനിരിക്കെയാണ് ഇത്തരമൊരു വിമർശനം. തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ സിപിഐ ജില്ലാ കമ്മിറ്റികളുടെ വിമർശനം ചർച്ചയായേക്കും. ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ പരാജയം എൽഡിഎഫ് വിലയിരുത്തുന്ന ഘട്ടത്തിലാണ് പ്രധാന ഘടക കക്ഷികളിലൊന്നിൽ നിന്നും ഇത്തരമൊരു വിമർശനം.

 

Related Stories
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Sharon Murder Case: പ്രതികൾക്ക് പറയാനുള്ളത് കേൾക്കും; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നില്ല
KSEB Contractor Attacked: തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകി; ചോദ്യം ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാരനെ ആശുപത്രിയിൽ കയറി വെട്ടി
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ