K Sudhakaran: കേരളത്തില്‍ തല്‍ക്കാലം നേതൃമാറ്റമില്ല; കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരും

Congress High Command Meeting: രാഷ്ട്രീയ വിഷയങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ പൂര്‍ണ നിരീക്ഷണമുണ്ടാകും. കെപിസിസിയില്‍ പുനഃസംഘടനയില്ലെങ്കിലും ഡിസിസികളില്‍ അഴിച്ചുപണിയുണ്ടായേക്കും. ഹൈക്കമാന്‍ഡ് യോഗത്തില്‍ നേതൃമാറ്റം ചര്‍ച്ചയാകില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. താന്‍ വികാരാധീനനായെന്ന റിപ്പോര്‍ട്ടുകള്‍ സുധാകരന്‍ നിഷേധിച്ചു.

K Sudhakaran: കേരളത്തില്‍ തല്‍ക്കാലം നേതൃമാറ്റമില്ല; കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരും

കെ. സുധാകരന്‍

jayadevan-am
Published: 

01 Mar 2025 07:05 AM

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ തല്‍ക്കാലം നേതൃമാറ്റമില്ല. കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരും. ഹൈക്കമാന്‍ഡ് നേതൃയോഗത്തില്‍ സംസ്ഥാനത്തെ നേതൃമാറ്റം ചര്‍ച്ചയായില്ലെന്നാണ് റിപ്പോര്‍ട്ട്. നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്നും, കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. നേതൃമാറ്റം ചര്‍ച്ചയായില്ലെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പല തരത്തിലുള്ള അഭിപ്രായം പറയുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചു.

രാഷ്ട്രീയ വിഷയങ്ങളില്‍ സംസ്ഥാനത്ത് ഹൈക്കമാന്‍ഡിന്റെ പൂര്‍ണ നിരീക്ഷണമുണ്ടാകും. കെപിസിസിയില്‍ പുനഃസംഘടനയില്ലെങ്കിലും പരാതികളുള്ള ഡിസിസികളില്‍ അഴിച്ചുപണിയുണ്ടായേക്കും. ഹൈക്കമാന്‍ഡ് യോഗത്തില്‍ നേതൃമാറ്റം ചര്‍ച്ചയാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

Read Also : Student Dies: വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം; ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

യോഗത്തില്‍ താന്‍ വികാരാധീനനായെന്ന റിപ്പോര്‍ട്ടുകള്‍ സുധാകരന്‍ നിഷേധിച്ചു. ചര്‍ച്ചയുടെ ഉള്ളടക്കം പോലും അറിയാത്ത ചില മാധ്യമങ്ങള്‍ അവാസ്തവമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന ചര്‍ച്ചകളാണ് നടന്നതെന്നും, കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി ഊര്‍ജ്ജസ്വലതയോടെ നയിക്കുക എന്നതായിരുന്നു യോഗത്തിലെ തീരുമാനമെന്നും സുധാകരന്‍ പറഞ്ഞു.

താന്‍ വികാരാധീതനായെന്നും തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കം നേതൃതലത്തില്‍ നടന്നുവെന്ന് താന്‍ പറഞ്ഞതായുമുള്ള മാധ്യമ റിപ്പോര്‍ട്ടിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. താന്‍ ചിന്തിക്കാത്ത കാര്യമാണ് വാര്‍ത്തയായി വന്നതെന്നും, പാര്‍ട്ടിയുടെ ഐക്യത്തിന് എതിരായി ഒരു നേതാവും യോഗത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. തെറ്റായ മാധ്യമപ്രവര്‍ത്തനശൈലിയെ അപലപിക്കുന്നുവെന്നും, മാധ്യമപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Related Stories
CMRL-Exalogic Case: സിഎംആർഎൽ-എക്സലോജിക് മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ പ്രതി; വിചാരണ ചെയ്യാൻ അനുമതി
Rajeev Chandrasekhar : എനിക്കൊരു ന്യൂസ് ചാനൽ ഉണ്ടെന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കൽ: അതങ്ങനെയല്ല- രാജീവ് ചന്ദ്രശേഖർ
Kerala Lottery Result Today: ഒന്നും രണ്ടുമല്ല, 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം; കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇതാ
Munambam Waqf Issue: മുനമ്പം വിഷയം അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്; ബിജെപി കൂടെയുണ്ടെന്ന് രാജീവ്‌
Actress Attack Case: ‘ഉപദ്രവിക്കരുത്, എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു; ദിലീപിന്‍റേത് കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യം’; പള്‍സര്‍ സുനി
Kerala Gold Rate: സ്വ‍ർണം വെറും സ്വപ്നമാകുമോ? സർവകാല റെക്കോർഡിൽ സ്വർണവില; ഇന്നത്തെ നിരക്കറിയാം
പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പൈങ്കിളി മുതൽ ടെസ്റ്റ് വരെ; അടുത്ത ആഴ്ചയിലെ ഒടിടി റിലീസുകൾ
വൻപയർ ചില്ലറക്കാരനല്ല; ഗുണങ്ങളേറെ
യൂറോപ്പിൽ സൗജന്യമായി പഠിക്കണോ?; ഇതാ ചില യൂണിവേഴ്സിറ്റികൾ