K Sudhakaran: തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കോണ്‍ഗ്രസ്; തോറ്റാല്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയെന്ന് കെ. സുധാകരന്‍
K. Sudhakaran on local body elections: കോണ്‍ഗ്രസിന് സംസ്ഥാനത്ത് നല്ല സ്വാധീനമുണ്ട്. കോണ്‍ഗ്രസിന് കരുത്തില്ലെന്ന് പറഞ്ഞാല്‍ അതില്‍ യാഥാര്‍ത്ഥ്യമില്ല. കോണ്‍ഗ്രസിന് അകത്ത് കലാപമാണെന്ന് പറയുന്നത് അസംബദ്ധമാണ്. അങ്ങനെയൊരു പ്രശ്‌നം കോണ്‍ഗ്രസില്‍ ഇല്ല. വളരെയധികം സ്‌നേഹത്തോടും ഐക്യത്തോടുമാണ് കോണ്‍ഗ്രസ് പോകുന്നത്. ഇത് പഴയകാല കോണ്‍ഗ്രസല്ലെന്നും സുധാകരന്‍

കെ. സുധാകരന്‍
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതത് സ്ഥലങ്ങളിലെ പ്രാദേശിക നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും അത് പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തെക്കാള്‍ 10 ശതമാനമെങ്കിലും വോട്ട് കൂടുതല്‍ നേടണം. ഒരു ശതമാനം പോലും കുറയാന്‍ പാടില്ല. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന് ഇപ്പോഴും സംസ്ഥാനത്ത് നല്ല സ്വാധീനമുണ്ട്. കോണ്‍ഗ്രസിന് കരുത്തില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ യാഥാര്‍ത്ഥ്യമില്ല. കോണ്‍ഗ്രസിന് അകത്ത് കലാപമാണെന്ന് പറയുന്നത് ശുദ്ധ അസംബദ്ധമാണ്. അങ്ങനെയൊരു പ്രശ്‌നം കോണ്‍ഗ്രസില്‍ ഇല്ല. വളരെയധികം സ്‌നേഹത്തോടും ഐക്യത്തോടുമാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. ഇത് പഴയകാല കോണ്‍ഗ്രസല്ലെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യത്തില്‍ വിട്ട നടപടി തെറ്റ്
അതേസമയം, കളമശ്ശേരി പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ പിടിയിലായവരെ ജാമ്യത്തില്‍ വിട്ടതിനെതിരെ സുധാകരന്‍ രംഗത്തെത്തി. കൂടുതൽ ആളുകളെ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കുന്നതിന് ഈ നടപടി കാരണമാകുമെന്ന് സുധാകരന്‍ പ്രസ്താവനയിലൂടെ വിമര്‍ശിച്ചു.
Read Also : Minister V Sivankutty: ‘സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം നൽകണം; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി’
ലഹരി വ്യാപനത്തെ തടയുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സിപിഎമ്മുകാര്‍ പ്രതികളായ എല്ലാ ലഹരിക്കേസുകളിലും അവരെ ജാമ്യത്തില്‍ വിടുന്നത് പതിവാണെന്നും സുധാകരന്‍ ആരോപിച്ചു. സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്താല്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷനോ, സ്ഥലം മാറ്റമോ ലഭിക്കുമെന്നാണ് സുധാകരന്റെ വിമര്‍ശനം.
ലഹരിയും മദ്യവും വിറ്റ് വരുമാനമുണ്ടാക്കുകയാണ് ഇടതുസര്‍ക്കാരിന്റെ ലക്ഷ്യം. ലഹരിമാഫിയയോടാണ് സര്‍ക്കാരിന് പ്രതിബദ്ധത. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നാടായി കേരളം അധപതിച്ചെന്നും, ക്യാമ്പസുകളിലെ മയക്കുമരുന്ന് വ്യാപാരത്തിന് എസ്എഫ്‌ഐ ഒത്താശ ചെയ്യുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.