മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുണ്ടെന്ന് വിശ്വസിക്കുന്നില്ല; നേരിട്ട് പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കാൻ ചങ്കൂറ്റമില്ല: കെ സുധാകരൻ | K Sudhakaran Says Pinarayi Vijayan Doesnt Have A PR Agency He Only Wants To Earn Money Malayalam news - Malayalam Tv9

K Sudhakaran : മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുണ്ടെന്ന് വിശ്വസിക്കുന്നില്ല; നേരിട്ട് പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കാൻ ചങ്കൂറ്റമില്ല: കെ സുധാകരൻ

Published: 

02 Oct 2024 20:01 PM

K Sudhakaran Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുണ്ടെന്ന് വിശ്വസിക്കുന്നില്ല. കോടികൾ സമ്പാദിക്കുക മാത്രമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും കെ സുധാകരൻ ആരോപിച്ചു.

K Sudhakaran : മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുണ്ടെന്ന് വിശ്വസിക്കുന്നില്ല; നേരിട്ട് പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കാൻ ചങ്കൂറ്റമില്ല: കെ സുധാകരൻ

കെ സുധാകരൻ, പിണറായി വിജയൻ (Image Credits - K Sudhakaran Facebook, PTI)

Follow Us On

മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നേരിട്ട് പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കാൻ ചങ്കൂറ്റമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി. ഇത്രത്തോളം ആത്മാർത്ഥതയില്ലാത്ത ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടുണ്ടാവില്ല. കോടികളുണ്ടാക്കുക മാത്രമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

ഇത്രത്തോളം ആത്മാർത്ഥതയും സത്യസന്ധതയുമില്ലാത്ത ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടുണ്ടാവില്ല. മുൻപ് ഇടതുപക്ഷത്തിൻ്റെ മുഖ്യമന്ത്രിമാരെപ്പറ്റി ഞങ്ങൾ ഇത് പറഞ്ഞിട്ടില്ല. പിണറായി വിജയൻ ഒരു ഭീകരജീവിയായതുകൊണ്ടല്ല, അദ്ദേഹത്തെപ്പറ്റി പറയുന്നത്. കോടികൾ ഉണ്ടാക്കുക മാത്രമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം. ശശിയെകുറിച്ച് പിവി അൻവർ പറഞ്ഞ ആരോപണങ്ങൾ ശരിയാണ്. കണ്ണൂരുകാർക്ക് ശശിയെ അറിയാം. രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനാണ് പാർട്ടി ശശിയെ പുറത്താക്കിയത്. പിണറായി വിജയൻ്റെ ബിജെപി ബന്ധം പുത്തരിയല്ല. 1977ൽ കൂത്തുപറമ്പിൽ പിണറായി മത്സരിച്ചത് ബിജെപി പിന്തുണയോടെയാണ് എന്നും സുധാകരൻ ആരോപിച്ചു. കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സുധാകരൻ്റെ ആരോപണങ്ങൾ.

Also Read : Pinarayi Vijayan: മുഖ്യമന്ത്രിയുടെ അഭിമുഖം; മാപ്പ് പറഞ്ഞ് ദി ഹിന്ദു ദിനപത്രം, മലപ്പുറത്തെ കുറിച്ച് എഴുതി നൽകിയത് പിആർ ഏജൻസി

അഭിമുഖം വിവാദമായതിന് പിന്നാലെ ദി ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു. അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം എഴുതി നല്‍കിയത് പിആര്‍ ഏജന്‍സിയാണെന്ന് ദി ഹിന്ദു വിശദീകരിച്ചു. കൈസൈന്‍ എന്ന പിആര്‍ ഏജന്‍സിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നല്‍കാമെന്നറിയിച്ച് തങ്ങളെ സമീപിച്ചത്. മാധ്യമ പ്രവര്‍ത്തക ശോഭന നായര്‍ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തില്‍ മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും ഹിന്ദു വിശദീകരണക്കുറിപ്പിൽ അറിയിച്ചു. വിഷയത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ദി ഹിന്ദു എഡിറ്റര്‍ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദി ഹിന്ദു വിശദീകരണക്കുറിപ്പിറക്കിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മലപ്പുറം ജില്ലയില്‍ നിന്ന് 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് ദി ഹിന്ദു അഭിമുഖത്തിൽ റിപ്പോർട്ട് ചെയ്തത്. ഈ പണം കേരളത്തിലേക്കെത്തിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് എന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞതായി ദി ഹിന്ദു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അഭിമുഖം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ദി ഹിന്ദു എഡിറ്റർക്ക് കത്തയച്ചു.

സെപ്റ്റംബര്‍ 29ന് രാവിലെ കേരള ഹൗസില്‍ വെച്ചായിരുന്നു അഭിമുഖം എടുത്തത് എന്ന് വിശദീകരണക്കുറിപ്പിൽ ദി ഹിന്ദു പറഞ്ഞു. പിആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികൾ മുഖ്യമന്ത്രിക്കൊപ്പം വന്നിരുന്നു. അഭിമുഖത്തിന് പിന്നാലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ ചില കാര്യങ്ങൾ ഉൾപ്പെടുത്തണമെന്ന് പിആര്‍ ഏജന്‍സി പ്രതിനിധി ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തിനെ കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഇതേ തുടർന്ന് പിആർ ഏജൻസി നൽകിയ വാചകങ്ങൾ അഭിമുഖത്തിൽ ഉൾപ്പെടുത്തി. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിഷേധിച്ച വാചകങ്ങളാണ് പിആർ ഏജൻസി രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്ന് അഭിമുഖത്തിൽ കൂട്ടിച്ചേർത്തത്. ഈ വാചകങ്ങള്‍ മുഖ്യമന്ത്രി പറഞ്ഞതല്ല. അത്തരത്തിൽ ഈ വാചകങ്ങൾ അഭിമുഖത്തിൽ ഉള്‍പ്പെടുത്തിയത് വീഴ്ചയാണ്. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു എന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.

Also Read : PV Anvar: പൊളിറ്റിക്കൽ സെക്രട്ടറി പരാതിയുമായി എത്തുന്ന സ്ത്രീകളുടെ നമ്പർ വാങ്ങുന്നു, ശൃംഗാര ഭാവത്തിൽ കോളുകൾ; പാർട്ടിയും മുഖ്യമന്ത്രിയും മാനക്കേട് താങ്ങേണ്ടി വരും: പിവി അൻവർ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പിവി അൻവർ എംഎൽഎ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതിയുമായെത്തുന്ന സ്ത്രീകളുടെ മൊബൈൽ നമ്പരുകൾ വാങ്ങി അവരോട് മോശമായി സംസാരിച്ചു എന്നതാണ് അൻവറിൻ്റെ പ്രധാന ആരോപണം. നമ്പരിൽ വിളിച്ചിട്ട് അവരോട് കേസ് അന്വേഷണം എങ്ങനെ പോകുന്നുവെന്ന് ശശി പ്രത്യേകം അന്വേഷിച്ചിരുന്നു. ശൃംഗാരഭാവത്തിൽ സംസാരിച്ചതുകൊണ്ട് തന്നെ പി ശശിയുടെ ഫോൺ കോളുകൾ എടുക്കാത്ത പരാതിക്കാരിയുണ്ട്. അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നാൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും താങ്ങാനാവാത്ത മാനക്കേടും നാണക്കേടും നേരിടേണ്ടി വരുമെന്നത് തനിക്കുറപ്പാണ് എന്നും പിവി അൻവർ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. ശശിക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് നൽകിയ പരാതിയാണ് അൻവർ പുറത്തുവിട്ടത്.

ഒരു ദിവസം എത്ര ഉണക്കമുന്തിരി കഴിക്കാം?
ചിയ സീഡ് കഴിക്കുമ്പോൾ ഈ അബദ്ധം ചെയ്യരുത്; മരണം വരെ സംഭവിക്കാം
രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...
കറിവേപ്പില കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
Exit mobile version