K Gopalakrishnan IAS: മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു
K Gopalakrishnan IAS Suspension: ഹിന്ദു ഐഎഎസ് ഓഫീസര്‍മാര്‍ക്കായി വാട്‌സ്‌ഐപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ ഇതിന് പിന്നാലെ മുസ്ലിം ഉദ്യോഗസ്ഥര്‍ക്കായും ഗോപാലകൃഷ്ണന്‍ ഗ്രൂപ്പുണ്ടാക്കി. ഇതോടെയാണ് ഇയാള്‍ക്കെതിരെ നടപടിയുണ്ടായത്. വിഷയത്തില്‍ ഗോപാലകൃഷ്ണന്റെ വിശദീകരണവും സര്‍ക്കാര്‍ തേടിയിരുന്നു.
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെ തിരിച്ചെടുത്തു. റിവ്യു കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഗോപാലകൃഷ്ണന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. വകുപ്പുതല അന്വേഷണത്തില്‍ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാന്‍ സാധിച്ചിട്ടില്ല.
ഹിന്ദു ഐഎഎസ് ഓഫീസര്‍മാര്‍ക്കായി വാട്‌സ്‌ഐപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ ഇതിന് പിന്നാലെ മുസ്ലിം ഉദ്യോഗസ്ഥര്‍ക്കായും ഗോപാലകൃഷ്ണന്‍ ഗ്രൂപ്പുണ്ടാക്കി. ഇതോടെയാണ് ഇയാള്‍ക്കെതിരെ നടപടിയുണ്ടായത്. വിഷയത്തില്‍ ഗോപാലകൃഷ്ണന്റെ വിശദീകരണവും സര്‍ക്കാര്‍ തേടിയിരുന്നു.
വിഷയത്തില്‍ ചീഫ് സെക്രട്ടറി ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു. സംസ്ഥാനത്തെ ഐഎഎസ് ഓഫീസര്‍മാര്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകള്‍ പാകി, ഓള്‍ ഇന്ത്യ സര്‍വീസ് കേഡറുകള്‍ തമ്മിലുള്ള ഐക്യം തര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് മെമ്മോയിലുണ്ടായിരുന്നത്.
എന്നാല്‍ പിന്നീട് നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ കുറ്റം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരിക്കുന്നത്.
Also Read: Bobby Chemmanur : ജാമ്യാപേക്ഷ തള്ളിയതോടെ തലകറങ്ങി വീണു; താൻ അൾസർ രോഗിയാണെന്ന് ബോചെ
അതേസമയം, എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ കാലാവധി നീട്ടി. 120 ദിവസത്തേക്ക് കൂടിയാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. എന്‍ പ്രശാന്ത് മറുപടി നല്‍കാത്ത് ഗുരുതര ചട്ടലംഘനമാണെന്ന് റിവ്യൂ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറി നല്‍കിയ മെമ്മോക്കെതിരെ പ്രശാന്ത് തിരികെ ചോദ്യങ്ങള്‍ ചോദിച്ച് പ്രതിഷേധിച്ചിരുന്നു. പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറിയും രംഗത്തെത്തിയിട്ടുണ്ട്. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നല്‍കുകയാണ് ആദ്യം ചെയ്യണ്ടത്, അതിന് ശേഷം രേഖകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥന് സമയമുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.