Sharon Raj Murder Case: റഫീഖ ബീവിയ്ക്ക് കൂട്ടായി ഗ്രീഷ്മ; രണ്ടുപേര്‍ക്കും തൂക്കുകയര്‍ വിധിച്ചത് ഒരേ ജഡ്ജി
How Many Women Have Been Sentenced to Death in Kerala: വിഴിഞ്ഞം മുല്ലൂരില്‍ മോഷണം നടത്തുന്നതിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ റഫീഖ ബീവിയാണ് ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഈ രണ്ട് പ്രതികള്‍ക്കും നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ വെച്ച് തന്നെയാണ് വധശിക്ഷ വിധിച്ചത്.
തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. ഇതോടെ സംസ്ഥാനത്ത് തൂക്കുകയര്‍ കാത്ത് ജയിലില്‍ കഴിയുന്ന സ്ത്രീകളുടെ എണ്ണം രണ്ടാകും. നിലവില്‍ ഒരാള്‍ മാത്രമാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. കേരളത്തില്‍ തന്നെ വധശിക്ഷ വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയാണ് ഗ്രീഷ്മ.
വിഴിഞ്ഞം മുല്ലൂരില്‍ മോഷണം നടത്തുന്നതിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ റഫീഖ ബീവിയാണ് ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഈ രണ്ട് പ്രതികള്‍ക്കും നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ വെച്ച് തന്നെയാണ് വധശിക്ഷ വിധിച്ചത്.
കോടതിയുടെ കാര്യത്തില്‍ മാത്രമല്ല സാമ്യമുള്ളത് ഇരുവര്‍ക്കും വധശിക്ഷ വിധിച്ചതും ഒരേ ജഡ്ജി തന്നെ. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എഎം ബഷീറാണ് ഗ്രീഷ്മയ്ക്കും റഫീഖ ബീവിയ്ക്കും വധശിക്ഷ വിധിച്ചത്. അദ്ദേഹം പരിഗണിച്ച രണ്ട് കേസുകളിലെ പ്രതികള്‍ക്ക് തക്കതായ ശിക്ഷ വിധിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
അതേസമയം, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് ശാന്തകുമാരിയെ റഫീഖ ബീവിയും മകനും കൊലപ്പെടുത്തിയത്. ഇവരെ കൊലപ്പെടുത്തി വീട്ടിലെ തട്ടിന്‍പുറത്ത് ഒളിപ്പിച്ച ശേഷം സ്വര്‍ണാഭരണം കവരുകയായിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ശാന്തകുമാരിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തി ഏഴരപ്പവന്‍ അമ്മയും മകനും കവര്‍ന്നു.
Also Read: Sharon Murder Case Verdict: ഗ്രീഷ്മക്ക് വധശിക്ഷ, ഷാരോൺ വധക്കേസിൽ വിധി
കൊലപാതകം നടത്തിയതിന് ശേഷം കോഴിക്കോട്ടേക്ക് പോകാനായി പുറപ്പെട്ട റഫീഖ, മകന്‍ ഷഫീഖ്, റഫീഖയുടെ സുഹൃത്ത് അല്‍അമീന്‍ എന്നിവരെ പോലീസ് മണിക്കൂറുകള്‍ക്കുള്ളിലാണ് പിടികൂടിയത്. കോവളത്ത് ജോലിക്കെത്തിയ അല്‍അമീന്‍ ഷഫീഖുമായി പരിചയത്തിലാകുകയും പിന്നീട് റഫീഖയ്ക്കും മകനുമൊപ്പം മുല്ലൂരില്‍ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്നു.
ശാന്തകുമാരിയെ കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പ് റഫീഖയും അല്‍അമീനും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതേതുടര്‍ന്ന് വീടിന്റെ വാതിലും മറ്റും കേടുപാടുകള്‍ വരുത്തിയ ഇവരോട് വീട്ടുടമ വീടൊഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. വീടൊഴിയുന്നതിന് മുമ്പ് വീട്ടിലുണ്ടായിരുന്ന പാത്രങ്ങള്‍ റഫീഖ ശാന്തകുമാരിക്ക് വിറ്റിരുന്നു. ഇതിന്റെ പണം നല്‍കുന്നതിനായി വീട്ടിലേക്കെത്തിയ ശാന്തകുമാരിയെ പ്രതികള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.