5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jisha murder case: 1000 പേജുള്ള കുറ്റപത്രം, നിയമസഭയെ വരെ കുലുക്കിയ ക്രൂര കൊലപാതകം, ജിഷ വധക്കേസ് ഇതുവരെ

2016 ഏപ്രിലിലാണ് പെരുമ്പാവൂർ കുറുപ്പം പടിയിലെ കനാൽ പുറമ്പോക്കി നിയമ വിദ്യാർഥിനിയായിരുന്ന ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

Jisha murder case: 1000 പേജുള്ള കുറ്റപത്രം, നിയമസഭയെ വരെ കുലുക്കിയ ക്രൂര കൊലപാതകം, ജിഷ വധക്കേസ് ഇതുവരെ
പ്രതി അമീറുൾ ഇസ്ലാം, കൊല്ലപ്പെട്ട ജിഷ (ഫയൽ ചിത്രം)
arun-nair
Arun Nair | Published: 20 May 2024 12:53 PM

പെരുമ്പാവൂർ: ഒരു പക്ഷെ കാര്യമായ മാധ്യമയോ അന്വേഷണമോ ഉണ്ടാകാതെ പോയേക്കാമായിരുന്ന ഒരു കൂട്ടം കേസുകളിൽ ഒന്നായിരുന്നു പെരുമ്പാവൂർ ജിഷ വധക്കേസ്. സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തൊരു ക്യാംപെയിനിൻറെ ശക്തിയാണ് കേസിൽ യഥാർത്ഥ പ്രതികയിലേക്ക് വരെ എത്താൻ കാരണമായത്.

2016 ഏപ്രിലിലാണ് പെരുമ്പാവൂർ കുറുപ്പം പടിയിലെ കനാൽ പുറമ്പോക്കി നിയമ വിദ്യാർഥിനിയായിരുന്ന ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 2016 ഏപ്രിൽ 30-ന് പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസിൽ അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ജിഷയുടെ ശരീരത്തിൽ 38 മുറിവുകൾ ഉണ്ടായിരുന്നു.

ALSO READ: Jisha murder case: ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

മെയ്-10ന് ജിഷയുടെ വീടിന് പരിസരത്ത് നിന്നും ലഭിച്ച ചെരുപ്പിനെ ചുറ്റിപ്പറ്റി അന്വേഷണം മുന്നോട്ടു പോകുന്നു, മെയ്-14-ന് കൊലയാളിയുടെ ഡിഎൻഎ പോലീസിന് ലഭിച്ചെങ്കിലും കേസിൽ സംശയത്തിൻറെ നിഴലിൽ നിന്നിരുന്ന ആരുമായും ഇത് യോജിച്ചില്ല. ഇതിനിടയിൽ രാഷ്ട്രീയമായി പല വിവാദത്തിലേക്കും ജിഷ വധക്കേസ് പോകുന്നു.

കേസ് അന്യ സംസ്ഥാന തൊഴിലാളികളിലേക്ക് നീങ്ങുന്നു മെയ്-19-ന് കേസുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 2016-മെയ് 28-ന് അധികാരത്തിലെത്തിയ പിണിറായി വിജയൻ മന്ത്രിസഭ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസിൻറെ അന്വേഷണ ചുമതല മാറ്റി. 2

016 ജൂൺ 2-ന് പ്രതിയെന്നം സംശയിക്കുന്നയാളുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. ജൂൺ-13-ന് പരിസരത്തെ നിരവധി ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതതിൽ നിന്നും പ്രതിയുടെ ഏകദേശ സൂചനകൾ പോലീസിന് ലഭിച്ചു. ജൂൺ-14-ന് പ്രതി അമീറുൾ ഇസ്ലാമിനെ തമിഴ്നാട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 16-ന് 1000 പേജുള്ള കുറ്റപത്രം പോലീസ് സമർപ്പിച്ചു. 2017- മാർച്ച് 13-ന് വിചാരണ ആരംഭിച്ച കേസിൽ 2017 ഡിസംബറിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഡിസംബർ 14-ന് പ്രതിക്ക് വധ ശിക്ഷ വിധിച്ചു.