Jisha Murder Case: ജിഷയ്ക്ക് നീതി; അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കോടതി വിധി കേള്‍ക്കാള്‍ ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു.താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലില്‍ പറഞ്ഞിരുന്നത്

Jisha Murder Case: ജിഷയ്ക്ക് നീതി; അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി
Updated On: 

20 May 2024 14:26 PM

കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. പ്രതി അമീറുല്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കോടതി വിധി കേള്‍ക്കാള്‍ ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു.

കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചുകയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയക്കുറ്റങ്ങളാണ് അമിറുല്‍ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞിരുന്നു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലില്‍ പറഞ്ഞിരുന്നത്.

2016 ഏപ്രിലിലാണ് പെരുമ്പാവൂര്‍ കുറുപ്പം പടിയിലെ കനാല്‍ പുറമ്പോക്കി നിയമ വിദ്യാര്‍ഥിനിയായിരുന്ന ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2016 ഏപ്രില്‍ 30ന് പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസില്‍ അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഷയുടെ ശരീരത്തില്‍ 38 മുറിവുകള്‍ ഉണ്ടായിരുന്നു.

Also Read: Jisha murder case: 1000 പേജുള്ള കുറ്റപത്രം, നിയമസഭയെ വരെ കുലുക്കിയ ക്രൂര കൊലപാതകം, ജിഷ വധക്കേസ് ഇതുവരെ

മെയ് 10ന് ജിഷയുടെ വീടിന് പരിസരത്ത് നിന്നും ലഭിച്ച ചെരുപ്പിനെ ചുറ്റിപ്പറ്റി അന്വേഷണം മുന്നോട്ടു പോകുന്നു, മെയ് 14ന് കൊലയാളിയുടെ ഡിഎന്‍എ പോലീസിന് ലഭിച്ചെങ്കിലും കേസില്‍ സംശയത്തിന്റെ നിഴലില്‍ നിന്നിരുന്ന ആരുമായും ഇത് യോജിച്ചില്ല. ഇതിനിടയില്‍ രാഷ്ട്രീയമായി പല വിവാദത്തിലേക്കും ജിഷ വധക്കേസ് പോകുന്നു.

കേസ് അന്യ സംസ്ഥാന തൊഴിലാളികളിലേക്ക് നീങ്ങുന്നു മെയ് 19ന് കേസുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 2016-മെയ് 28-ന് അധികാരത്തിലെത്തിയ പിണിറായി വിജയന്‍ മന്ത്രിസഭ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസിന്റെ അന്വേഷണ ചുമതല മാറ്റി.

2016 ജൂണ്‍ 2ന് പ്രതിയെന്നം സംശയിക്കുന്നയാളുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. ജൂണ്‍ 13ന് പരിസരത്തെ നിരവധി ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതതില്‍ നിന്നും പ്രതിയുടെ ഏകദേശ സൂചനകള്‍ പോലീസിന് ലഭിച്ചു. ജൂണ്‍ 14ന് പ്രതി അമീറുള്‍ ഇസ്ലാമിനെ തമിഴ്‌നാട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 16ന് 1000 പേജുള്ള കുറ്റപത്രം പോലീസ് സമര്‍പ്പിച്ചു. 2017 മാര്‍ച്ച് 13ന് വിചാരണ ആരംഭിച്ച കേസില്‍ 2017 ഡിസംബറില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഡിസംബര്‍ 14ന് പ്രതിക്ക് വധ ശിക്ഷ വിധിച്ചു.

 

Related Stories
P P Divya: ‘നിന്റെ സ്വന്തം മകളെ റേപ്പ് ചെയ്ത് കൊല്ലണം’; പി പി ദിവ്യയുടെ പോസ്റ്റിന് താഴെ അധിക്ഷേപ കമന്റ്, പിന്നാലെ പരാതി
Wild Elephant Attack: വീണ്ടും കാട്ടാന ആക്രമണം; പുൽപള്ളിയിൽ 22 കാരന് ദാരുണാന്ത്യം
Honey Rose – Boby Chemmanur: ഹണി റോസിൻ്റെ പരാതി; ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി
Kerala School Kalolsavam 2025: 26 വർഷത്തിന് ശേഷം കലാകിരീടം തിരിച്ചുപിടിച്ച് തൃശൂർ; ഒരു പോയിൻ്റ് വ്യത്യാസത്തിൽ പാലക്കാട് രണ്ടാമത്
Honey Rose – Boby Chemmanur: ‘ബോബി ചെമ്മണ്ണൂരിനെതിരെ മതിയായ തെളിവുകളുണ്ട്’; ഇന്ന് തന്നെ ഹണി റോസിൻ്റെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ്
Kerala Lottery Result: ലക്ഷമല്ല… ഇന്നത്തെ കോടിപതി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍