5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Love Jihad: ‘വധഭീഷണി ഉണ്ട് നാട്ടിലേക്ക് മടങ്ങാൻ ആകില്ല’; ലൗ ജിഹാദ് ആരോപിക്കപ്പെട്ട ജാർഖണ്ഡ് സ്വദേശികൾക്ക് കേരളത്തിൽ പ്രണയസാഫല്യം

Allegation of Love Jihad: ജാർഖണ്ഡ് ചിത്തർപൂർ ​ഗ്രാമത്തിലെ മുപ്പതുകാരനായ മുഹമ്മദ് ഗാലിബ്, 27കാരിയായ ആശ വർമ്മയുമാണ് വിവാഹിതരായത്. പത്ത് വർഷത്തെ പ്രണയമാണ് ഒടുവിൽ വിവാഹത്തിലേക്ക് എത്തിയത്.

Love Jihad: ‘വധഭീഷണി ഉണ്ട് നാട്ടിലേക്ക് മടങ്ങാൻ ആകില്ല’; ലൗ ജിഹാദ് ആരോപിക്കപ്പെട്ട ജാർഖണ്ഡ് സ്വദേശികൾക്ക് കേരളത്തിൽ പ്രണയസാഫല്യം
മുഹമ്മദ് ഗാലിബ്, ആശ ശർമ്മ
sarika-kp
Sarika KP | Published: 27 Feb 2025 08:29 AM

ആലപ്പുഴ: പ്രണയിച്ചതിന്റെ പേരിൽ വധഭീഷണി ഭയന്ന് കേരളത്തിൽ അഭയം പ്രാപിച്ച ജാർഖണ്ഡ് സ്വദേശികൾക്ക് കായംകുളത്ത് പ്രണയസാഫല്യം. ജാർഖണ്ഡ് ചിത്തർപൂർ ​ഗ്രാമത്തിലെ മുപ്പതുകാരനായ മുഹമ്മദ് ഗാലിബ്, 27കാരിയായ ആശ വർമ്മയുമാണ് വിവാഹിതരായത്. പത്ത് വർഷത്തെ പ്രണയമാണ് ഒടുവിൽ വിവാഹത്തിലേക്ക് എത്തിയത്. സ്കൂൾ മുതൽ പ്രണയത്തിലായ ഇരുവരും അന്യമതസ്ഥരാണെന്ന കാരണത്താൽ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല. ‌ഇതോടെ മറ്റൊരു വിവാഹത്തിന് ആശയെ നിർബന്ധിച്ചു. ഇതിനു പിന്നാലെയാണ് വീട് വിട്ടിറങ്ങിയത്.

സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോയ ആശ, മുഹമ്മദ് ഗാലിബിനെ ഈ മാസം 11-ാം തീയതി മതാചാരപ്രകാരം കായംകുളത്തെത്തി വിവാഹം കഴിച്ചത്. മുഹമ്മദ് ​ഗാലിബിന്റെ മലയാളി സുഹൃത്ത് വഴിയാണ് ഇരുവരും കേരളത്തിൽ എത്തിയത്. ഈ മാസം ഒൻപതാം തീയതിയാണ് ഫ്ലൈറ്റിൽ ഇരുവരും കൊച്ചിയിലെത്തിയത്.

Also Read:വെഞ്ഞാറമൂട് കൊലപാതകം; പ്രതി അഫാന്റെ ഉമ്മയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു, മൊഴി ഇന്ന് രേഖപ്പെടുത്തും

എന്നാൽ ഇരുവരും കേരളത്തിലുണ്ടെന്ന് അറിഞ്ഞ് ആശയുടെ കുടുംബം കേരളത്തിലെത്തി. ആശയെ കാണാനില്ലെന്ന കേസ് രജിസ്റ്റർ ചെയ്തതിനാൽ ജാർഖണ്ഡിൽ നിന്നുള്ള പോലീസും ഇവരൊപ്പം കായംകുളത്ത് എത്തിയിരുന്നു. ആശയെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുപോകണമെന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം എത്തിയത്. എന്നാൽ ഇരുവർക്കും പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ വീഡിയോ മൊഴിയടക്കം രേഖപ്പെടുത്തി ജാർഖണ്ഡ് പോലീസ് മടങ്ങി. ഇതിനു പുറമെ അഭിഭാഷക മുഖേന സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പി, എസ്.പി എന്നിവർക്ക് മെയിൽ അയച്ചിരുന്നു. ദമ്പതികൾക്ക് കായംകുളം പോലീസ് സംരക്ഷണം ഉറപ്പ് നൽകിയിട്ടുണ്ട്.

മുഹമ്മദ് ഗരീബ് യു.എ.ഇയിൽ എൻജിനിയറാണ്. അവധി കഴിഞ്ഞ് മുഹമ്മദ് ഗാലീബിന് വിദേശത്തേക്ക് പോകണം. അതിനുള്ളിൽ ബി കോം ബിരുദധാരിയായ ആശയ്ക്ക് കേരളത്തിൽ ജോലിക്ക് ശ്രമിക്കുകയാണ് സുഹൃത്തുക്കൾ. നിലവിൽ സുഹൃത്തുക്കളുടെ വീടുകളിലാണ് ഇവർ താമസം.