5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jaundice In Ernakulam : കളമശ്ശേരിയിൽ ആശങ്കയായി മഞ്ഞപ്പിത്ത വ്യാപനം; ഇതുവരെ അസുഖം ബാധിച്ചത് 13 പേർക്ക്

Jaundice Outbreak in Kalamassery : എറണാകുളം ജില്ലയിലെ കളമശ്ശേരി നഗരസഭയിൽ മഞ്ഞപ്പിത്ത വ്യാപനം. 10, 12, 14 വാർഡുകളിലായി 13 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മുപ്പതിലധികം പേർക്ക് രോഗലക്ഷണങ്ങളുണ്ട്.

Jaundice In Ernakulam : കളമശ്ശേരിയിൽ ആശങ്കയായി മഞ്ഞപ്പിത്ത വ്യാപനം; ഇതുവരെ അസുഖം ബാധിച്ചത് 13 പേർക്ക്
മഞ്ഞപ്പിത്തംImage Credit source: MediaProduction/Getty Images
abdul-basith
Abdul Basith | Published: 20 Dec 2024 08:07 AM

എറണാകുളം കളമശ്ശേരിയിൽ ആശങ്കയായി മഞ്ഞപ്പിത്ത വ്യാപനം. പ്രദേശത്ത് ഇതുവരെ 13 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. കളമശ്ശേരി നഗരസഭ 10, 12, 14 വാർഡുകളിലായാണ് രോഗവ്യാപനം റിപ്പോർട്ട് ചെയ്തത്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് അടിയന്തരയോഗം വിളിച്ച നഗരസഭാ ആരോഗ്യവിഭാഗം രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ആരംഭിച്ചു.

10, 12 വാർഡുകളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. വെള്ളം, ഐസ് തുടങ്ങിയവയിലൂടെയാവാം രോഗം പകർന്നത് എന്നാണ് കരുതപ്പെടുന്നത്. കളമശ്ശേരി നഗരസഭാ പരിധിയിൽപെട്ട ചില ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കുൾപ്പെടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാണ് രോഗബാധയ്ക്കുള്ള കാരണം വെള്ളവും ഐസുമാവാം എന്ന കണക്കുകൂട്ടലിന് പിന്നിൽ. 13 പേർക്ക് രോഗം സ്ഥിരീകരിച്ചതിനൊപ്പം പ്രദേശത്ത് 30ലധികം പേർക്ക് രോഗലക്ഷണങ്ങളുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. പത്താം വാർഡിലെ പെരിങ്ങഴയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. വിട്ടുമാറാത്ത പനി, ഛര്‍ദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുമായാണ് രോഗബാധിതരിൽ പലരും ആശുപത്രിയിലെത്തുന്നത്.

Also Read : KSRTC: ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷം; അധിക സർവ്വീസുമായി കെഎസ്ആർടിസി

നഗരസഭയിൽ രോഗവ്യാപനം തടയുന്നതിനുള്ള നടപടിക്രമങ്ങൾ ഊർജിതമായി ആരംഭിച്ചെന്ന് അധികൃതർ അറിയിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സൂപ്പർ ഡ്രൈവ് ആരംഭിച്ചതായി കളമശ്ശേരി നഗരസഭാ ചെയർപേഴ്സൺ പ്രതികരിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. രോഗബാധ റിപ്പോർട്ട് ചെയ്ത മേഖലകളിൽ ക്ലോറിനേഷൻ നടത്തുകയും കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട് എന്ന് നഗരസഭാ ആരോഗ്യ വിഭാഗവും അറിയിച്ചു.

കരളിനെ ബാധിക്കുന്ന അസുഖമാണ് മഞ്ഞപ്പിത്തം. ദഹനത്തെ സഹായിക്കുന്ന പിത്തരസം നിർമ്മിക്കുന്നത് കരളാണ്. ഈ പിത്തരസം പിത്താശയത്തിൽ സംഭരിച്ച് വിതരണം ചെയ്യുന്നു. ഇങ്ങനെ നിർമ്മിച്ച്, സംഭരിച്ച്, വിതരണം ചെയ്യുന്ന പിത്തരസത്തിൻ്റെ നിർമ്മാണത്തിലോ വിതരണത്തിലോ എന്തെങ്കിലും തകരാറുണ്ടാവുമ്പോഴാണ് അത് മഞ്ഞപ്പിത്തമാവുന്നത്. പിത്തരസത്തിന് നിറം നൽകുന്ന ബിൽറൂബിൻ കൂടുതലായി രക്തത്തിൽ കലരുമ്പോഴാണ് കണ്ണ്, ത്വക്ക്, നഖം എന്നീ ശരീരഭാഗങ്ങളിലും മൂത്രത്തിലും‍ മഞ്ഞനിറം ഉണ്ടാവുന്നത്. മൂന്ന് തരം മഞ്ഞപ്പിത്തങ്ങളുണ്ട്. ക്ഷീണം, തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ട്, ആഹാരത്തിന്‌ രുചിയില്ലായ്മ, ഛർദ്ദി, കരളിന്റെ ഭാഗത്തുള്ള വേദന എന്നിവയാണ് ലക്ഷണങ്ങൾ. മഞ്ഞപ്പിത്തത്തിന് പ്രത്യേകമായി ചികിത്സയില്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് ചെയ്യാറ്. ഇതിനൊപ്പം കൃത്യമായ മുൻകരുതലുകളും ഉണ്ടാവണം.