Kozhikode Jaundice: കോഴിക്കോട് മഞ്ഞപ്പിത്ത രോ​ഗികളുടെ എണ്ണം കൂടുന്നു; പ്രതിരോധ പ്രവർത്തനം തുടരുന്നു

Kozhikode Jaundice Outbreak: രോ​ഗവ്യാപനത്തെ തുടർന്ന് കൊമ്മേരിയിൽ പരിശോധനയ്ക്കായി മെഡിക്കൽ ക്യാമ്പ് ഉൾപ്പെടെ നടത്തിയിരുന്നു. ഇതിൽ പരിശോധനക്കയച്ച സാമ്പിളുകളിൽ നാലെണ്ണമാണ് നിലവിൽ പോസിറ്റീവായത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അധികൃതർ വ്യക്തമാക്കി.

Kozhikode Jaundice: കോഴിക്കോട് മഞ്ഞപ്പിത്ത രോ​ഗികളുടെ എണ്ണം കൂടുന്നു; പ്രതിരോധ പ്രവർത്തനം തുടരുന്നു

Jaundice outbreak in Kozhikode. (Image Credit: Gettyimages)

Published: 

09 Sep 2024 11:56 AM

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്ത (Jaundice Outbreak) രോ​ഗം പടരുന്നു. കൊമ്മേരി മേഖലയിൽ അഞ്ചു പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയലധികമായി രോഗം ബാധിച്ചവരുടെ എണ്ണം 47 ആയി ഉയർന്നു. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ, പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ ആണ് പോസിറ്റീവ് ആയത്. പത്തു പേർ ആശുപത്രി വിട്ടിരുന്നു. ബാക്കിയുള്ള ആളുകൾ ചികിത്സയിൽ തുടരുകയാണ്.

രോ​ഗവ്യാപനത്തെ തുടർന്ന് കൊമ്മേരിയിൽ പരിശോധനയ്ക്കായി മെഡിക്കൽ ക്യാമ്പ് ഉൾപ്പെടെ നടത്തിയിരുന്നു. ഇതിൽ പരിശോധനക്കയച്ച സാമ്പിളുകളിൽ നാലെണ്ണമാണ് നിലവിൽ പോസിറ്റീവായത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അധികൃതർ വ്യക്തമാക്കി. മലിനമായ ജലത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിൻറെ പ്രധാന കാരണമായി പറയുന്നത്.

ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിലൂടെ കാരണമാകും. അതേസമയം, കൊമ്മേരിയിൽ മ‍ഞ്ഞപ്പിത്തം പടരുന്നതിൽ ജനകീയ സമിതിയെ പഴിചാരി കോർപറേഷൻ രംഗത്തെത്തിയിരുന്നു. എന്നാൽ മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്ന പ്രാദേശിക കുടിവെള്ള പദ്ധതിയുടെ ചുമതല ജനകീയ സമിതിക്കാണെന്നാണ് കോർപറേഷൻറെ വാദം. ജല സ്രോതസ് ശുചീകരിക്കാനാവശ്യമായ സഹായം നൽകിയിട്ടും ഇതിൽ വീഴ്ച വരുത്തിയെന്നും ആരോപണം ഉയരുന്നുണ്ട്.

ALSO READ: ‘കാശ് കൊടുത്തില്ലെങ്കിൽ സീനാണ്’ എന്ന് വിഷ്ണുജിത്ത് പറഞ്ഞതായി സുഹൃത്ത്; യുവാവ് കോയമ്പത്തൂരിലെന്ന് സൂചന

പ്രദേശത്തെ നാല് കിണറുകളിൽ നിന്നുള്ള വെള്ളം ടാങ്കിലേക്ക് എത്തിച്ച ശേഷം അത് 265 കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള പദ്ധതിയുടെ നടത്തിപ്പ് വാർഡ് കൗൺസിലർ ഉൾപ്പെടെയുളള ജനകീയ സമിതിക്കാണ് നൽകിയിരുന്നത്. പദ്ധതിയുടെ ഭാഗമായ രണ്ടു കിണറുകളും ടാങ്കും വൃത്തിയാക്കിയിട്ട് വർഷങ്ങളായന്നാണ് റിപ്പോർട്ട്.

എന്താണ് മഞ്ഞപ്പിത്തം?

വൈ​റ​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സൂ​ക്ഷ്മ ജീ​വി​ക​ളു​ണ്ടാ​ക്കു​ന്ന രോ​ഗ​മാ​ണ് വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് അഥവാ മഞ്ഞപ്പിത്തം. പ​നി, വി​ശ​പ്പി​ല്ലാ​യ്മ, ഓ​ക്കാ​നം, ഛർ​ദി, ക​ണ്ണി​നു മ​ഞ്ഞ​നി​റം, മൂ​ത്ര​ത്തി​ന് മ​ഞ്ഞ​നി​റം തു​ട​ങ്ങി​യ​വ​യാ​ണ് സാ​ധാ​ര​ണയായി ഇതിന് കണ്ടുവരുന്ന ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗം ഗു​രു​ത​ര​മാ​യാ​ൽ ക​ര​ളി​ൻ്റെ പ്ര​വ​ർ​ത്ത​ന​ത്തി​നെ ബാ​ധി​ച്ച് മ​ര​ണം വ​രെ സം​ഭ​വി​ക്കാവുന്നതാണ്. അ​തി​നാ​ൽ ത​ന്നെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളെ അ​വ​ഗ​ണി​ക്കാ​തെ ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സാ​രീ​തി​ക​ൾ തേ​ടേണ്ടത് അനിവാര്യമാണ്.

പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ

  1. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്താ​തി​രി​ക്കു​ക.
  2. കൈ​ക​ൾ ആ​ഹാ​ര​ത്തി​നു മു​മ്പും ടോ​യ്‌​ലെ​റ്റി​ൽ പോ​യ​തി​ന് ശേ​ഷ​വും സോ​പ്പു​പ​യോ​ഗി​ച്ച് വൃത്തിയാക്കുക.
  3. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളായ കി​ണ​ർ, വെ​ള്ളം ശേ​ഖ​രി​ച്ചു വ​ച്ചി​രി​ക്കു​ന്ന ടാ​ങ്കു​ക​ൾ തു​ട​ങ്ങി​യ​വ ബ്ലീ​ച്ചി​ങ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക.
  4. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.
Related Stories
Forest Act Amendment: ‘കർഷകരെ ബുദ്ധിമുട്ടിക്കില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ, തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ
Kerala Weathe Updates: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
Neyyattinkara Samadhi Case: സമാധിയാകുമെന്ന് ചെറുപ്പത്തിലെ പറഞ്ഞിരുന്നു, കണ്ടിട്ട് നാല് വർഷം , പറഞ്ഞത് ഫോണിൽ എടുത്ത് വെക്കണമായിരുന്നു ; ഗോപൻ സ്വാമിയുടെ സഹോദരി
Boby Chemmanur: മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി
Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍