വേദി പങ്കിട്ട് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും; സമസ്തയും ലീഗും ഒറ്റക്കെട്ട്‌ | IUML President Sadiq Ali Shihab Thangal and Samastha President Jifri Muthukoya Thangal are on the same stage Malayalam news - Malayalam Tv9

Sadiq Ali Shihab Thangal: വേദി പങ്കിട്ട് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും; സമസ്തയും ലീഗും ഒറ്റക്കെട്ട്‌

Sadiq Ali Shihab Thangal and Jifri Muthukoya Thangal: മുസ്ലിം ലീഗിന്റെയും സമസ്തയുടെയും പാരമ്പര്യം കരുതലിന്റെയും സ്‌നേഹത്തിന്റെയുമാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ലീഗിന്റെയും സമസ്തയുടെയും സ്‌നേഹം കണ്ട് പ്രയാസപ്പെടുന്നവര്‍ ശത്രുക്കളാണ്. സമസ്ത എന്ന പണ്ഡിത സമൂഹവും മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനവും തമ്മില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന സ്‌നേഹവും കരുതലും ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ല.

Sadiq Ali Shihab Thangal: വേദി പങ്കിട്ട് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും; സമസ്തയും ലീഗും ഒറ്റക്കെട്ട്‌

സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും (Image Credits: Social Media)

Published: 

08 Nov 2024 06:19 AM

കാഞ്ഞങ്ങാട്: വേദി പങ്കിട്ട് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സുവര്‍ണ ജൂബിലി ഉദ്ഘാടന വേദിയിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. സമസ്തയും ലീഗും ഒറ്റക്കെട്ടാണെന്ന് മുത്തുക്കോയ തങ്ങളും സാദിഖലി തങ്ങളും അഭിപ്രായപ്പെട്ടു. സമസ്തയുടെയും ലീഗിന്റെയും യോജിപ്പില്ലാതാക്കാനുള്ള ശ്രമങ്ങള്‍ ചില ഛിദ്രശക്തികള്‍ നടത്തുന്നുണ്ടെന്നും അത് വിലപ്പോകില്ലെന്നും ഇരുവരും പറഞ്ഞു.

മുസ്ലിം ലീഗിന്റെയും സമസ്തയുടെയും പാരമ്പര്യം കരുതലിന്റെയും സ്‌നേഹത്തിന്റെയുമാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ലീഗിന്റെയും സമസ്തയുടെയും സ്‌നേഹം കണ്ട് പ്രയാസപ്പെടുന്നവര്‍ ശത്രുക്കളാണ്. സമസ്ത എന്ന പണ്ഡിത സമൂഹവും മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനവും തമ്മില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന സ്‌നേഹവും കരുതലും ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ല. സമസ്തയ്ക്ക് ഒരു കോട്ടമുണ്ടാകുന്നത് ലീഗിന് കണ്ണിലെ കരടുപോലെയാണെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Chelakkara By Election : ചേലക്കരയിൽ മദ്യനിരോധനം പ്രഖ്യാപിച്ചു; നാല് ദിവസം ഡ്രൈ ഡേ

മുസ്ലിം ലീഗിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അത് പരിഹരിക്കുന്നതിനായി സമസ്ത ദൈവത്തോട് കണ്ണുനിറഞ്ഞ് പ്രാര്‍ത്ഥിക്കും. പരസ്പരമുള്ള ഈ കരുതല്‍ കേരളീയ സമൂഹത്തിനുണ്ടാക്കിയത് വലിയ നേട്ടങ്ങളാണ്. ഞങ്ങളുടെ ഈ കൂട്ടായ്മ ശത്രുക്കള്‍ക്ക് വലിയ വിഷമമുണ്ടാക്കും. അവര്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കും, ആ ശ്രമങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കാന്‍ സാധിക്കണം. ശത്രുക്കള്‍ക്കൊപ്പം ഒരിക്കലും നില്‍ക്കരുതെന്ന് വിശ്വാസ സമൂഹത്തോട് പറയാന്‍ സാധിക്കണം. എല്ലാ പ്രതിസന്ധികളെയും പരീക്ഷണങ്ങളായി മാത്രം കണ്ടാല്‍ മതിയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Also Read: Missing Case: വെെകുമെന്ന് വീട്ടിൽ വിളിച്ചറിയിച്ചു; 24 മണിക്കൂർ കഴിഞ്ഞിട്ടും മടങ്ങി വരാതെ തിരൂർ തഹസിൽദാർ, പരാതി

മുസ്ലിം ലീഗും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും തമ്മില്‍ ഭിന്നിപ്പുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും അത് ചെകുത്താന്റെ പ്രവൃത്തിയാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഇരു കൂട്ടായ്മകളുടെയും കെട്ടുറപ്പും സന്തോഷവും ഇല്ലാതാക്കാന്‍ ആരും പറയാത്ത കാര്യങ്ങള്‍ പടച്ചുണ്ടാക്കുകയാണ്. ആ യോജിപ്പില്‍ വിള്ളലുണ്ടാകാതിരിക്കാന്‍ കണ്ണിലെ കൃഷ്ണമണി പോലെ ഈ കൂട്ടുക്കെട്ടിനെ കാണണം. ഇല്ലാത്ത കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ ദൈവത്തോട് കണക്കുപറയേണ്ടി വരും. ഈ യോജിപ്പ് ഒരു കേടുപാടുമില്ലാതെ ഇതുപോലെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവസം മൂന്ന് ഈന്തപ്പഴം വെച്ച് കഴിക്കാം, കാരണമിതാണ്‌
എപ്പോഴാണ് സൂര്യൻ മരിക്കുക? ശാസ്ത്രം പറയുന്നതിങ്ങനെ
നായ്ക്കൾക്ക് നൽകി കൂടാനാകാത്ത ഭക്ഷണങ്ങൾ
വിഷാദത്തോട് വിട പറയാം..