5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ISRO Espionage Case: നമ്പി നാരായണനെ തെളിവില്ലാതെ അറസ്റ്റ് ചെയ്തതും മറിയം റഷീദയെ പീഡിപ്പിച്ചതും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാരക്കേസ് കുറ്റപത്രം

ISRO Spy case new update : മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചു എന്ന മറ്റൊരു ഞെട്ടിക്കുന്ന വിവരവും കുറ്റപത്രത്തിൽ ഉണ്ട്. കുറ്റസമ്മതം നടത്താനായിരുന്നു പീഡനം എന്നാണ് വിവരം.

ISRO Espionage Case: നമ്പി നാരായണനെ തെളിവില്ലാതെ അറസ്റ്റ് ചെയ്തതും മറിയം റഷീദയെ പീഡിപ്പിച്ചതും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാരക്കേസ് കുറ്റപത്രം
Nambi Narayanan ( Photo credits ; TV9 Bharatvarsh)
aswathy-balachandran
Aswathy Balachandran | Updated On: 11 Jul 2024 06:25 AM

തിരുവനന്തപുരം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐഎസ്ആർഒ ചാരക്കേസ് സി ബി െഎ കുറ്റപത്രം. മുൻ സിഐ എസ് വിജയനാണ് കേസ് കെട്ടിച്ചമച്ചത് എന്നതാണ് ഇതിൽ പ്രധാന വെളിപ്പെടുത്തൽ. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ അറസ്റ്റ് ചെയ്യുമ്പോൾ തെളിവുകളൊന്നുമില്ലായിരുന്നു എന്നതാണ് മറ്റൊന്ന്. മുൻ ഡിജിപി സിബി മാത്യൂസ് നമ്പി നാരായണനെ അന്ന് അറസ്റ്റ് ചെയ്തത് അനധികൃതമായിട്ടായിരുന്നു എന്നും ചാരക്കേസിന്റെ ഭാഗമായ ഗൂഢാലോചന കേസിൽ സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

മുൻ പോലീസ് ഉദ്യോഗസ്ഥരും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് സിബിഐ നിലവിൽ കുറ്റപത്രം നൽകിയത്. സി ഐ ആയിരുന്ന എസ് വിജയൻ മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചു എന്നും മറിയം റഷീദയെ അന്യായ തടങ്കലിൽ വെച്ചു എന്നുമാണ് മറ്റൊരു കണ്ടെത്തൽ. ഇവരെ ചോദ്യം ചെയ്യാൻ ഐബി ടീമിനെ അനുവദിക്കുകയും ചെയ്തു.

ALSO READ : പിഎസ്‌സി കോഴ വിവാദം; പിസി ചാക്കോയും പണം കൈപ്പറ്റി? ശബ്ദരേഖ പുറത്ത്

മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചു എന്ന മറ്റൊരു ഞെട്ടിക്കുന്ന വിവരവും കുറ്റപത്രത്തിൽ ഉണ്ട്. കുറ്റസമ്മതം നടത്താനായിരുന്നു പീഡനം എന്നാണ് വിവരം. ഹോട്ടൽ മുറിയിൽ വച്ച് മറിയം റഷീദയെ കടന്ന് പിടിച്ചതിലെ പ്രകോപനമാണ് കേസെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. എസ്ഐടി കസ്റ്റഡിയിലുള്ളപ്പോൾ പോലും ഐബി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ചോദ്യം ചെയ്തുവെന്നാണ് സിബിഐ കണ്ടെത്തിയത്. വ്യാജ രേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ കെ ജോഷ്വയായിരുന്നുവെന്നും കുറ്റപത്രം പറയുന്നു.

ചാരവൃത്തി നടത്തിയെന്ന് എഴുതി ചേർത്ത കേസിൽ ഒരു തെളിവുമില്ലെന്നു മാത്രമല്ല പ്രതി ചേർത്തവരുടെ വീട്ടിൽ നിന്നും ഒന്നും കണ്ടെത്തിയതുമില്ല. ബോസായ സിബി മാത്യൂസിന് വേണ്ടി ജോഷ്വ കൃത്രിമരേഖ യുണ്ടാക്കിയെന്നാണ് സിബിഐയുടെ കണ്ടെത്തിയത്. മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് കസ്റ്റഡിയിൽ വെച്ച് നമ്പി നാരായണനെ മർദ്ദിച്ചുവെന്നും തെളിയുന്നു.

മുൻ എസ്പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, മുൻ സിഐ കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് കുറ്റപത്രത്തിൽ പ്രതികളായവർ. എഫ്ഐആറിൽ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെ ഒഴിവാക്കിയിട്ടുണ്ട്. എഫ്ഐആറിൽ 18 പ്രതികളാണ് നേരത്തെ ഉണ്ടായിരുന്നത്.