5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

P Jayarajan: കേരളത്തിൽ ഐഎസ് റിക്രൂട്ട്‍മെൻറ്; ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫ്രണ്ടും മതരാഷ്ട്രവാദികൾ: പി ജയരാജൻ

P Jayarajan about political Islam: കേരളത്തിൽ നിന്ന് നടക്കുന്ന ഐഎസ് റിക്രൂട്ട്മെന്റിനെ ​ഗൗരവമായി കാണണം. മുസ്ലീം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും തമ്മിൽ വ്യത്യാസമുണ്ട്.

P Jayarajan: കേരളത്തിൽ ഐഎസ് റിക്രൂട്ട്‍മെൻറ്; ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫ്രണ്ടും മതരാഷ്ട്രവാദികൾ: പി ജയരാജൻ
Credits P Jayarajan Facebook
athira-ajithkumar
Athira CA | Published: 18 Sep 2024 11:44 AM

കണ്ണൂർ: ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായി പൊളിറ്റിക്കൽ ഇസ്ലാം മാറിയെന്ന് മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ. കേരളത്തിലെ ചെറുപ്പക്കാർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നു. ഐ.എസ്.ഐ.എസിലേക്കുള്ള റിക്രൂട്ട്മെന്റ് സംസ്ഥാനത്ത് നടന്നതായും പി ജയരാജൻ വെളിപ്പെടുത്തി. ഇതിനെ ​ഗൗരവകരമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ നിന്ന് അടക്കമുള്ള ചെറുപ്പക്കാർ പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് വഴിതെറ്റി പോയി. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫണ്ടും മതരാഷ്ട്ര വാദികളാണെന്നും ജയരാജൻ തുറന്നടിച്ചു. തന്റെ അടുത്ത പുസ്തകത്തിൽ ഇതിനെക്കുറിച്ച് എല്ലാം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓണവുമായി ബന്ധപ്പെട്ട കണ്ണൂരിലെ ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയരാജന്റെ തുറന്നുപറച്ചിൽ

”ഐഎസിലേക്ക് റിപ്പോർട്ട് ചെയ്യുന്ന സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. കശ്മീരിലെ കുപ്വാരയിലെ കണ്ണൂരിൽ നിന്നുള്ള നാല് ചെറുപ്പക്കാർ ‍ഇന്ത്യൻ സെെന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മതനിരപേക്ഷ ചട്ടക്കൂടിന് അകത്ത് ജീവിക്കാൻ ആ ചെറുപ്പക്കാർക്ക് സാധിച്ചില്ല. മതരാഷ്ട്രത്തിൽ മാത്രമേ ജീവിക്കാൻ കഴിയൂ എന്ന അപകടകരമായ സന്ദേശത്തിന് അടിമപ്പെട്ടവരാണ് ഇവർ. കേരളത്തിൽ നിന്ന് നടക്കുന്ന ഐഎസ് റിക്രൂട്ട്മെന്റിനെ ​ഗൗരവമായി കാണണം. മുസ്ലീം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും തമ്മിൽ വ്യത്യാസമുണ്ട്.

മുസ്ലീം രാഷ്ട്രീയവും നേതാക്കളുടെ അധികാര താത്പര്യവും ഒരുവിഭാ​ഗത്തെ സ്വാധീനിക്കുന്നുണ്ട്. സലഫസിസത്തിന്റെ ഭാ​ഗമായി ആശയതലം സൃഷ്ടിക്കപ്പെടുന്നുണ്ട്. അതിന്റെ ഭാ​ഗമായി മതരാഷ്ട്രവാദികളായിട്ടുള്ള ജമാ അത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകളുണ്ട്. ഇവ സൃഷ്ടിക്കുന്നത് അപകടകരമായ ആശയമാണ്”. -പി ജയരാജൻ പറഞ്ഞു. 1992-ൽ ബാബറി മസ്ജിദ് തകർന്നതിന് ശേഷമാണ് രാഷ്ട്രീയ ഇസ്ലാമെന്ന ആശയത്തിലേക്ക് യുവാക്കൾ ‌വഴിതെറ്റിപ്പോയത്. ഈ പശ്ചാത്തലത്തിൽ കേരളാ സ്റ്റോറീസ് എന്ന സിനിമ പുറത്തിറങ്ങിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ സംഘർഷങ്ങളുടെ രാഷ്ട്രീയം ഫാസിസത്തിന്റെ ആസുര വഴികൾ എന്ന പേരിലുള്ള പുസ്തകം പി ജയരാജൻ പുറത്തിറക്കിയിരുന്നു. ചിന്ത പ്ലബ്ലിഷേഴ്സായിരുന്നു പ്രസാധകർ. കേരളത്തിൽ സംഘപരിവാറിന്റെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനായി അവർ സ്വീകരിക്കുന്ന ആശയങ്ങളെയും പ്രവർത്തനങ്ങളെയുമാണ് പുസ്തകത്തിൽ പരാമർശിക്കുന്നത്. മുസ്ലീം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും പരാമർശിക്കുന്ന പുതിയ പുസ്തകം ഒക്ടോബറിൽ പ്രസിദ്ധീകരിക്കും. കേരളത്തിലെ മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടയിലുള്ള രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാമുമാണ് ഇതിവൃത്തം. പുസ്തകം ഇറങ്ങുമ്പോൾ വിമർശനങ്ങളുണ്ടാകുമെന്നും അതിനെ പോസ്റ്റീവായാണ് താൻ നോക്കി കാണുന്നതെന്നും ഭയപ്പെടുന്നില്ലെന്നും അഭിമുഖത്തിൽ പി ജയരാജൻ പറഞ്ഞു. നിലവിൽ ഖാദി ബോർഡ് ചെയർമാനാണ് അദ്ദേഹം. സിപിഎം സംസ്ഥാന സമിതി അം​ഗമായ പി ജയരാജന്റെ പരാമർശം പാർട്ടിയെയും പ്രതിസന്ധിയിലാക്കി.