International Cat Day: ‘പൂച്ച ഇറച്ചി വില്‍പനയ്ക്ക്’; പാത്രങ്ങളില്‍ നിരത്തിവെച്ച പൂച്ചകള്‍, അതും പൊന്നും വിലയ്ക്ക്
Viral News: വിവിധ പാത്രങ്ങളില്‍ പൂച്ചകളെ നിരത്തിവെച്ചു. അതിന് തൊട്ടടുത്തായി അവയുടെ വിലയും നല്‍കിയിട്ടുണ്ട്. പൂച്ചയെ പാകം ചെയ്ത് കഴിക്കാത്തവര്‍ മത്സ്യവും കഴിക്കാന്‍ പാടില്ല.
ഇന്ന് അന്താരാഷ്ട്രം പൂച്ച ദിനം, പൂച്ചയ്ക്കും ഒരു ദിനമോ എന്ന ചിന്ത വേണ്ട ഭൂമിയിലുള്ള എല്ലാത്തിനും ഓരോ ദിനങ്ങളുണ്ട്. എന്നാല്‍ ഈ പൂച്ച ദിനത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒരു പ്രതിഷേധം നടന്നു. അതും വേറിട്ടൊരു പ്രതിഷേധം. ഈ ദിനത്തോടനുബന്ധിച്ച് പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
പ്രതീകാത്മകമായി പൂച്ചയിറച്ചി വിറ്റുകൊണ്ടായിരുന്നു പ്രതിഷേധം. വിവിധ പാത്രങ്ങളില്‍ പൂച്ചകളെ നിരത്തിവെച്ചു. അതിന് തൊട്ടടുത്തായി അവയുടെ വിലയും നല്‍കിയിട്ടുണ്ട്. എന്നാല്‍ അതൊരു മാംസകടയാണെന്ന് ആരും തെറ്റിധരിക്കേണ്ടെന്ന് സംഘാടകര്‍ പറയുന്നുണ്ട്.
Also Read: Viral Video : തുപ്പൽ കൊണ്ട് ഒരു ഫേഷ്യൽ! സ്വയം വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് ബാർബർ
പൂച്ചയെ പാകം ചെയ്ത് കഴിക്കാത്തവര്‍ മത്സ്യവും കഴിക്കാന്‍ പാടില്ലെന്നാണ് ഈ സംഘടന പറയുന്നത്. എല്ലാ മൃഗങ്ങളും വേദനയും ഭയവും ഉള്ളവരാണെന്നും മാംസഹാരം ഉപേക്ഷിച്ച് എല്ലാവരും സസ്യഭക്ഷണം ശീലമാക്കണമെന്നുമാണ് സംഘടന പ്രതീകാത്മകമായി പറയുന്നത്.
പൂച്ചയായി പാത്രത്തില്‍ വെച്ചിരിക്കുന്നത് നല്ല ഒന്നാന്തരം പാവകളെയാണ്. മത്സ്യങ്ങളുടെ സംരക്ഷണത്തിനാണ് സംഘടന ഈ പ്രവൃത്തിയിലൂടെ ഊന്നല്‍ നല്‍കുന്നത്. മത്സ്യങ്ങള്‍ക്കും വേദനയുണ്ടെന്നും പരസ്പരം ആശയവിനിമയം നടത്തി ജീവിക്കുന്ന അവയെ മനുഷ്യന്‍ ജീവനോടെ ചുട്ടും കറിവെച്ചും മനുഷ്യന്‍ ആഹാരമാക്കുകയാണെന്ന് അവര്‍ പറയുന്നു.