5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

International Cat Day: ‘പൂച്ച ഇറച്ചി വില്‍പനയ്ക്ക്’; പാത്രങ്ങളില്‍ നിരത്തിവെച്ച പൂച്ചകള്‍, അതും പൊന്നും വിലയ്ക്ക്‌

Viral News: വിവിധ പാത്രങ്ങളില്‍ പൂച്ചകളെ നിരത്തിവെച്ചു. അതിന് തൊട്ടടുത്തായി അവയുടെ വിലയും നല്‍കിയിട്ടുണ്ട്. പൂച്ചയെ പാകം ചെയ്ത് കഴിക്കാത്തവര്‍ മത്സ്യവും കഴിക്കാന്‍ പാടില്ല.

International Cat Day: ‘പൂച്ച ഇറച്ചി വില്‍പനയ്ക്ക്’; പാത്രങ്ങളില്‍ നിരത്തിവെച്ച പൂച്ചകള്‍, അതും പൊന്നും വിലയ്ക്ക്‌
Social Media Image
shiji-mk
Shiji M K | Published: 08 Aug 2024 14:52 PM

ഇന്ന് അന്താരാഷ്ട്രം പൂച്ച ദിനം, പൂച്ചയ്ക്കും ഒരു ദിനമോ എന്ന ചിന്ത വേണ്ട ഭൂമിയിലുള്ള എല്ലാത്തിനും ഓരോ ദിനങ്ങളുണ്ട്. എന്നാല്‍ ഈ പൂച്ച ദിനത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒരു പ്രതിഷേധം നടന്നു. അതും വേറിട്ടൊരു പ്രതിഷേധം. ഈ ദിനത്തോടനുബന്ധിച്ച് പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

പ്രതീകാത്മകമായി പൂച്ചയിറച്ചി വിറ്റുകൊണ്ടായിരുന്നു പ്രതിഷേധം. വിവിധ പാത്രങ്ങളില്‍ പൂച്ചകളെ നിരത്തിവെച്ചു. അതിന് തൊട്ടടുത്തായി അവയുടെ വിലയും നല്‍കിയിട്ടുണ്ട്. എന്നാല്‍ അതൊരു മാംസകടയാണെന്ന് ആരും തെറ്റിധരിക്കേണ്ടെന്ന് സംഘാടകര്‍ പറയുന്നുണ്ട്.

Also Read: Viral Video : തുപ്പൽ കൊണ്ട് ഒരു ഫേഷ്യൽ! സ്വയം വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് ബാർബർ

പൂച്ചയെ പാകം ചെയ്ത് കഴിക്കാത്തവര്‍ മത്സ്യവും കഴിക്കാന്‍ പാടില്ലെന്നാണ് ഈ സംഘടന പറയുന്നത്. എല്ലാ മൃഗങ്ങളും വേദനയും ഭയവും ഉള്ളവരാണെന്നും മാംസഹാരം ഉപേക്ഷിച്ച് എല്ലാവരും സസ്യഭക്ഷണം ശീലമാക്കണമെന്നുമാണ് സംഘടന പ്രതീകാത്മകമായി പറയുന്നത്.

പൂച്ചയായി പാത്രത്തില്‍ വെച്ചിരിക്കുന്നത് നല്ല ഒന്നാന്തരം പാവകളെയാണ്. മത്സ്യങ്ങളുടെ സംരക്ഷണത്തിനാണ് സംഘടന ഈ പ്രവൃത്തിയിലൂടെ ഊന്നല്‍ നല്‍കുന്നത്. മത്സ്യങ്ങള്‍ക്കും വേദനയുണ്ടെന്നും പരസ്പരം ആശയവിനിമയം നടത്തി ജീവിക്കുന്ന അവയെ മനുഷ്യന്‍ ജീവനോടെ ചുട്ടും കറിവെച്ചും മനുഷ്യന്‍ ആഹാരമാക്കുകയാണെന്ന് അവര്‍ പറയുന്നു.