Instagram Influencer Death: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

Instagram Influencer's Death, Police Arrested Boyfriend: ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഞായറാഴ്ചയാണ് മരിച്ചത്. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ പ്രശസ്തയായ പെണ്‍കുട്ടി ഈ ആണ്‍കുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ വന്‍ സൈബര്‍ ആക്രമണമാണ് നേരിട്ടത്.

Instagram Influencer Death: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ; ആണ്‍ സുഹൃത്ത് അറസ്റ്റില്‍
Published: 

19 Jun 2024 06:16 AM

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ ( Instagram Influencer) പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. പോക്‌സോ ആക്ട് (Pocso Act) പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. നെടുമങ്ങാട് സ്വദേശിയായ ബിനോയ് ആണ് അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത യുവാവിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുകയായിരുന്നു.

രണ്ട് മാസത്തിന് മുമ്പ് വരെ യുവാവ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും ഇപ്പോള്‍ വരാറില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിനോട് പറഞ്ഞു. മകളുടെ മരണ കാരണം സൈബര്‍ ആക്രമണമല്ലെന്നുമാണ് ( Cyber Attack) പിതാവ് പറഞ്ഞത്. മകളുടെ മരണത്തില്‍ ബിനോയ് എന്ന ചെറുപ്പക്കാരനെ തന്നെയാണ് സംശയം എന്ന് പിതാവ് തുടക്കം മുതല്‍ പറഞ്ഞിരുന്നു.

ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഞായറാഴ്ചയാണ് മരിച്ചത്. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ പ്രശസ്തയായ പെണ്‍കുട്ടി ഈ ആണ്‍കുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ വന്‍ സൈബര്‍ ആക്രമണമാണ് നേരിട്ടത്. ആത്മഹത്യക്ക് പിന്നില്‍ സമൂഹമാധ്യമത്തിലൂടെ നേരിട്ട അധിക്ഷേപമാണെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്.

Also Read: Thiruvananthapuram Influencer Death: തിരുവനന്തപുരത്തെ ഇൻസ്റ്റാ​ഗ്രാം ഇൻഫ്ലുവൻസറുടെ മരണം: സൈബർ ആക്രമണത്തിൽ പൊലീസ് അന്വേഷണം

ഇത്തരം അധിക്ഷേപ കമന്റുകള്‍ പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ ഇപ്പോഴും കാണാം. മാതാപിതാക്കളും സഹോദരനും ഹാപ്പിയായിരിക്കണം എന്നതാണ് പെണ്‍കുട്ടി ആത്മഹത്യക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നത്. പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ കുട്ടിക്ക് മനോവിഷമമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആത്മഹത്യക്കുറിപ്പില്‍ നിന്ന് മറ്റ് വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ വീട്ടില്‍ വിശദമായ പരിശോധന നടത്താനാണ് പോലീസ് തീരുമാനം.

പെണ്‍കുട്ടി കടുത്ത സൈബര്‍ ആക്രണം നേരിട്ടതായി സുഹൃത്തുക്കളടക്കം ചൂണ്ടികാണിക്കുന്നുണ്ടെങ്കിലും സംഭവം പരാതിയായി ലഭിച്ചിട്ടില്ല. എങ്കിലും സൈബര്‍ ആക്രമണമാണോ മരണ കാരണം എന്നതില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Related Stories
Kerala Rain Alert: ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; നാളെ തീവ്രന്യൂനമർദ്ദമാകും, വരും ദിവസങ്ങളിൽ മഴ ശക്തമാകും
work near home: ഇത് കിടുക്കും ! എന്താണ് വര്‍ക്ക് നിയര്‍ ഹോം ? ആരെല്ലാമാണ് ഗുണഭോക്താക്കള്‍ ? അറിയേണ്ടതെല്ലാം
Priyanka Gandhi: വോട്ടുകൊണ്ട് മാത്രം പ്രിയങ്കരിയാകില്ല; വയനാടന്‍ ഹൃദയം തൊടാന്‍ പ്രിയങ്കയ്ക്ക് മുന്നില്‍ കടമ്പകളേറേ
Ration Card Mustering: റേഷൻ കാർഡിൽനിന്ന് ലക്ഷത്തിലേറെപ്പേർ പുറത്തേക്ക്…; കാരണം മസ്റ്ററിങ് നടത്തിയില്ല
KSEB: വീട്ടിലിരുന്ന് വൈദ്യുതി കണക്ഷനെടുക്കാം…; ഡിസംബർ ഒന്ന് മുതൽ അടിമുടിമാറാൻ കെഎസ്ഇബി
Badminton Coach Arrested: തിയറി ക്ലാസിനു വീട്ടിൽ വിളിച്ചുവരുത്തി പീഡനം; നഗ്നചിത്രങ്ങൾ പകർത്തി; തിരുവനന്തപുരത്ത് ബാഡ്മിന്റൺ കോച്ച് അറസ്റ്റിൽ
വെറും വയറ്റിൽ ഇവ കഴിക്കല്ലേ; പണി കിട്ടും
സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ