Inspection in Hotels : കേരളത്തിലെ ഹോട്ടലുകളിൽ കണ്ടെത്തിയത് ഏഴുകോടിയുടെ നികുതി വെട്ടിപ്പ് ; ബില്ലിൽ തിരിമറിയെന്ന് റിപ്പോർട്ട്
Hotel Raid At Kerala : ഒരേ നമ്പറുള്ള ബില്ലാണ് പലർക്കും നൽകുന്നതെന്നും ചിലരുടെ കയ്യിൽ നിന്ന് ബില്ല് വാങ്ങി നശിപ്പിക്കാറുണ്ടെന്നും പരിശോധയിൽ കണ്ടെത്തി. ആറുമാസം നിരീക്ഷിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 42 ഇടങ്ങളിലായി 250ം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്.
തിരുവനന്തപുരം: ഹോട്ടലുകളിലും റസ്റ്റൊറന്റുകളിലും കഴിഞ്ഞദിവസം ജി എസ് ടി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 140 കോടിയുടെ നികുതി വെട്ടിപ്പെന്ന് റിപ്പോർട്ട്. ഈ കച്ചവടം വഴി സർക്കാരിന് നഷ്ടമായത് 7 കോടിയുടെ നികുതിയാണ്. 50 ലക്ഷം രൂപയുടെ നികുതി അടയ്ക്കാൻ ഉടമകൾ തയ്യാറായിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
ഒരേ നമ്പറുള്ള ബില്ലാണ് പലർക്കും നൽകുന്നതെന്നും ചിലരുടെ കയ്യിൽ നിന്ന് ബില്ല് വാങ്ങി നശിപ്പിക്കാറുണ്ടെന്നും പരിശോധയിൽ കണ്ടെത്തി. ആറുമാസം നിരീക്ഷിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 42 ഇടങ്ങളിലായി 250ം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്.
ബില്ല് നൽകാതിരിക്കലും സോഫ്റ്റ്വേറിൽ കൃതൃമം കാട്ടലും ജീവനക്കാരുടെ ഉൾപ്പെടെയുള്ളവരുടെ യു പി െഎ അക്കൗണ്ടിലേക്ക് പണം വാങ്ങലുമെല്ലാം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കല്യാണം പോലുള്ള പരിപാടികൾക്ക് ഭക്ഷണം നൽകുന്നതിൻ്റെ കണക്കും പലപ്പോഴും കാണിക്കാറില്ല. ഉടൻ തന്നെ പണം അടച്ചില്ലെങ്കിൽ പിഴ കുറയുമെന്നാണ് റിപ്പോർട്ട്.
ഓപ്പറേഷൻ ഫാനം
നേരത്തേയും ഹോട്ടലുകളിൽ ജി എസ്ടി വകുപ്പ് പരിശോധന നടത്തിയിരുന്നു.
സംസ്ഥാന വ്യാപകമായി പരിശോധനയിൽ അന്ന് കണ്ടെത്തിയത് കോടിക്കണക്കിനു രൂപയുടെ നികുതിവെട്ടിപ്പായിരുന്നു. ‘ഓപ്പറേഷൻ ഫാനം’ എന്ന പേരിലാണ് സംസ്ഥാനത്തെ 42 ഹോട്ടലുകളിൽ പരിശോധന രാത്രിയിലും നടന്നത്.
ALSO READ : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 12 വയസുകാരന്
ആറുമാസത്തെ നിരീക്ഷണത്തിനു ശേഷമായിരുന്നു അന്നത്തെ നടപടി. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻറ്‌സ്, എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പ്രാഥമിക വിലയിരുത്തലിൽ തന്നെ കോടികളുടെ വെട്ടിപ്പ് നടന്നെന്നാണ് വ്യക്തമായത്.
ഇക്കഴിഞ്ഞ മേയ് മാസം ആക്രി സ്ഥാപനങ്ങളിൽ ഓപ്പറേഷൻ പാം ട്രീ എന്ന പേരിൽ നടത്തിയ പരിശോധനയിൽ ആയിരം കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയരുന്നു. ഈ കേസിൽ രണ്ടുപേരെ സംസ്ഥാന ജി.എസ്.ടി. ഇന്റലിജന്റ്‌സ് വിഭാഗം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.