5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kollam Online Court : രാജ്യത്ത് ആദ്യം!; 24 മണിക്കൂർ ഓൺലൈൻ കോടതി കൊല്ലത്ത് പ്രവർത്തനമാരംഭിച്ചു

Indias First Online Court Starts In Kollam : രാജ്യത്തെ ആദ്യ ഓൺലൈൻ കോടതി കൊല്ലത്ത് പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോടതി ഈ മാസം 20, ബുധനാഴ്ച മുതൽ കേസുകൾ സ്വീകരിച്ച് തുടങ്ങും. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിൽ ഉണ്ടാവുക.

Kollam Online Court : രാജ്യത്ത് ആദ്യം!; 24 മണിക്കൂർ ഓൺലൈൻ കോടതി കൊല്ലത്ത് പ്രവർത്തനമാരംഭിച്ചു
പ്രതീകാത്മക ചിത്രം (Image Credits – SimpleImages/Getty Images)
abdul-basith
Abdul Basith | Updated On: 19 Nov 2024 11:33 AM

24 മണിക്കൂറും പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഓൺലൈൻ കോടതി കൊല്ലത്ത് പ്രവർത്തനമാരംഭിച്ചു. ബുധനാഴ്ച മുതൽ കേസ് സ്വീകരിച്ച് തുടങ്ങും. കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും ഫയൽ ചെയ്യേണ്ട പണമടച്ചുതീർക്കൽ നിയമപ്രകാരമുള്ള ചെക്ക് കേസുകളാവും കോടതി പരിഗണിക്കുക. ഓഗസ്റ്റ് 16ന് സുപ്രീം കോടതി ജസ്റ്റിസ് ആർ എ ഗവായ് ആണ് ഡിജിറ്റൽ കോടതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

എല്ലാ ദിവസവും 24 മണിക്കൂറും കോടതിയിൽ കേസ് ഫയൽ ചെയ്യാനാവുമെന്നതാണ് സവിശേഷത. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാവുക. എവിടെയിരുന്നും ഓൺലൈനായി കോടതിയിൽ കേസുകൾ ഫയൽ ചെയ്യാനാവും. പേപ്പറിൽ കേസുകൾ ഫയൽ ചെയ്യുന്ന രീതി ഈ കോടതിയിൽ ഇല്ല. കോടതിയുടെ വെബ്സൈറ്റിൽ നിശ്ചിത ഫോറം പൂരിപ്പിച്ച് അത് ഓൺലൈനായി സമർപ്പിച്ചാണ് കേസ് ഫയൽ ചെയ്യേണ്ടത്. കോടതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അഭിഭാഷകർക്കും ക്ലർക്കുമാർക്കും കൊല്ലം ബാർ അസോസിയേഷൻ ഹാളിൽ തിങ്കളാഴ്‌ച പരിശീലനം നൽകിയിരുന്നു.

സാധാരണ കോടതികളിൽ നടക്കുന്ന ഒരു പ്രവർത്തനവും ഈ കോടതി കെട്ടിടത്തിലുണ്ടാവില്ല. കേസിലെ കക്ഷികളോ അഭിഭാഷകരോ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ല. കേസിൻ്റെ വാദവും വിചാരണയും വിധിയും അടക്കം നടപടിക്രമങ്ങളെല്ലാം നടക്കുന്നത് ഓൺലൈൻ ആയാണ്. കേസിൽ പ്രതിചേർക്കപ്പെടുന്നവർക്കുള്ള സമൻസ് അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് ഓൺലൈനായി അയയ്ക്കും. പ്രതികളും ജാമ്യക്കാരും ജാമ്യാപേക്ഷ ഓൺലൈനായാണ് ഫയൽ ചെയ്യേണ്ടത്. ഇങ്ങനെ ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്ന രേഖകൾ ഉപയോഗിച്ച് ജാമ്യമെടുക്കാം. കോടതിയിൽ ഇ – പെയ്മെൻ്റ് വഴിയാണ് ഫീസടയ്ക്കേണ്ടത്. കക്ഷികൾക്കും അഭിഭാഷകർക്കും നേരിട്ട് കോടതി നടപടികളിൽ പങ്കെടുക്കാനും കേസിൻ്റെ നടപടികൾ ആർക്കും പരിശോധിക്കാനുമുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.

Also Read : Wayanad Harthal : ലക്കിടിയിലും കല്പറ്റയിലും കെഎസ്ആർടിസി ബസുകൾ തടഞ്ഞ് യുഡിഎഫ് പ്രവർത്തകർ; വയനാട് ഹർത്താൽ പുരോഗമിക്കുന്നു

കൊല്ലം ജില്ലയിലെ നാല് കോടതികളിലെ സമാന കേസുകൾ ഈ മാസം 20 മുതൽ ഈ ഡിജിറ്റൽ കോടതിയാകും പരിഗണിക്കുക. നിലവിലെ ഡിജിറ്റൽ കോടതിയുടെ പ്രവർത്തനം വിലയിരുത്തി കൂടുതൽ ജില്ലകളിൽ ഇത്തരം കോടതികൾ ആരംഭിക്കാനും ആലോചനയുണ്ട്.

ഹൈക്കോടതി ഓഡിറ്റോറിയത്തിൽ വച്ച് ഈ വർഷം ഓഗസ്റ്റ് 17നാണ് ഓൺലൈൻ കോടതിയുടെ ഉദ്ഘാടനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിൽ കേരളത്തിൻ്റെ ഉദ്യമത്തെ ഉദ്ഘാടകനായ ജസ്റ്റിസ് ബിആർ ഗവായ് പുകഴ്ത്തിയിരുന്നു. രാജ്യത്തെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണ് 48 മണിക്കൂറിനുള്ളിൽ സുപ്രീം കോടതി ഓൺലൈൻ ഹിയറിങ് ആരംഭിച്ചിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഈ സാങ്കേതികവിദ്യ ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർക്ക് സഹായകമാവും എന്നും അദ്ദേഹം പറഞ്ഞു.

“ഭൂമിശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടോ ഉയർന്ന കോടതികളെ സമീപിക്കാൻ കഴിയാത്തതുകൊണ്ടോ ആർക്കും നീതി നിഷേധിക്കാൻ പാടില്ല. രാജ്യത്തെ ഏത് മുക്കിലും മൂലയിലുമുള്ള ആളുകൾക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് സുപ്രീം കോടതിയിൽ ഹാജരാവാമെന്ന് നമ്മളെല്ലാവരും കണ്ടതാണ്. അത്തരത്തിൽ ഈ സാങ്കേതിക വിദ്യയും ഒട്ടേറെ ആളുകളെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്. എല്ലാവർക്കും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി ലഭിക്കണമെന്ന നമ്മുടെയൊക്കെ സ്വപ്നത്തിലെത്താൻ ഇത് സഹായിക്കും.”- അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News