5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian Railway: റെയിൽവേയുടെ പുതിയ ടെെംടേബിൾ നാളെ മുതൽ; കേരളത്തിനും നേട്ടം

Indian Railway New Timetable: തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ടെെംടേബിളിൽ ഇത് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പുതിയ പാമ്പൻ പാലം കമ്മീഷൻ ചെയ്ത ശേഷമേ ട്രെയിൻ രാമേശ്വരം വരെ യാത്ര ചെയ്യൂ.

Indian Railway: റെയിൽവേയുടെ പുതിയ ടെെംടേബിൾ നാളെ മുതൽ; കേരളത്തിനും നേട്ടം
Train Image Credit source: Getty Images
athira-ajithkumar
Athira CA | Published: 31 Dec 2024 08:38 AM

തിരുവനന്തപുരം: പുതിയ റെയിൽവേ ടെെംടേബിൾ നാളെ (ജനുവരി 1) മുതൽ നിലവിൽ വരും. പുതിയ റെയിൽവേ ടെെംടേബിൾ കേരളത്തിലെ ട്രെയിൻ യാത്രക്കാർക്കും ഏറെ പ്രയോജനകരമാണ്. മം​ഗളൂരു- തിരുവനന്തപുരം മലബാർ എക്സ്പ്രസിന്റെ വേ​ഗം 30 മിനിറ്റ് കൂട്ടും. എറണാകുളത്ത് പുലർച്ചെ 3.10-ന് എത്തുന്ന ട്രെയിൻ തിരുവനന്തപുരത്ത് രാവിലെ 8.30-ന് എത്തും. നിലവിൽ തിരുവനന്തപുരത്ത് രാവിലെ 9-നാണ് ട്രെയിൻ എത്തുന്നത്. ചെന്നെെ- ​ഗുരുവായൂർ എക്സ്പ്രസിന്റെ വേ​ഗം 35 മിനിറ്റും കൂടും. ചെന്നെെയിൽ നിന്ന് രാവിലെ 9.45 ന് പുറപ്പെടേണ്ട ട്രെയിൻ 10.20-നായികരിക്കും പുറപ്പെടുക.

തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസ് രാവിലെ 5.25ന് പകരം 5.20-ന് തിരുവനന്തപുരത്ത് നിന്ന് യാത്രതിരിക്കും. എറണാകുളം നോർത്തിൽ 9.40-ന് എത്തും. വേണാട് എക്സ്പ്രസ് ഏറ്റുമാനൂർ മുതൽ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളിൽ നിശ്ചിത സമയത്തിന് മുമ്പ് എത്തും. തൂത്തുകുടി – പാലക്കാട് പാലരുവി എക്സ്പ്രസ് 4.50-ന് പകരം 4.35-നാകും കൊല്ലത്ത് നിന്ന് യാത്ര പുറപ്പെടുക. തിരുനൽവേലി മുതൽ – തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളിൽ ട്രെയിൻ നേരത്തെ എത്തും.

ALSO READ: Uma Thomas Health Update: ഉമാ തോമസ് കണ്ണ് തുറന്നു; എംഎൽഎയുടെ ആരോ​ഗ്യസ്ഥിതിയിൽ ആദ്യ മെഡിക്കൽ ബുളറ്റിൻ രാവിലെ 10 മണിക്ക്

തിരുവനന്തപുരം- മം​ഗളൂരു ഏറനാട് എക്സ്പ്രസ് 3.35-ന് പകരം 3.40-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. രാവിലെ 6.50-ന്റെ കൊല്ലം – തിരുവനന്തപുരം പാസഞ്ചർ 6.58-നായിരിക്കും പുറപ്പെടുക. എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 5.05-ന് പകരം 5.10-ന് പുറപ്പെടും. കൊച്ചുവേളി- നാ​ഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് 1.40-ന് പകരം 1.25-ന് പുറപ്പെടും. മധുര – ​ഗുരുവായൂർ എക്സ്പ്രസ്, കോട്ടയം -നിലമ്പൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ 15 മിനിറ്റ് വേ​ഗം കൂട്ടും. മം​ഗളൂരു- കണ്ണൂർ പാസഞ്ചർ 40 മിനിറ്റും വേ​ഗം കൂട്ടും. കൊല്ലം – ചെന്നെെ അനന്തപുരി, എറണാകുളം – ബിലാസ്പൂർ എക്സ്പ്രസ് എന്നി ട്രെയിനുകളുടെ വേ​ഗം യഥാക്രമം 10 മിനിറ്റ് , 15 മിനിറ്റ് എന്നിങ്ങനെ കൂടും. തിരുവനന്തപുരം നോർത്ത് യശ്വന്ത്പൂർ എസി വിക്ക്ലീ സൂപ്പർ ഫാസ്റ്റ് ട്രെയിൻ എക്സ്പ്രസ് ആക്കി മാറ്റും. മാറ്റിയ സമയക്രമം ഉൾപ്പെടെ ട്രെയിനുകളെ കുറിച്ചുള്ള വിശദവിവരം അറിയാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) മൊബെെൽ ആപ്പ് അല്ലെങ്കിൽ www. enquiry. indianrail.gov.in/mntes/ എന്ന വെബ്സെെറ്റ് സന്ദർശിക്കുക.

തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ടെെംടേബിളിൽ ഇത് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പുതിയ പാമ്പൻ പാലം കമ്മീഷൻ ചെയ്ത ശേഷമേ ട്രെയിൻ രാമേശ്വരം വരെ യാത്ര ചെയ്യൂ. എറണാകുളത്ത് അവസാനിക്കുന്ന പുനെ സർവ്വീസുകൾ കോട്ടയത്തേക്ക് നീട്ടുന്നത് പരി​ഗണിച്ചെങ്കിലും റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ ടെെംടേബിളിൽ ഉൾപ്പെടുത്തിയിട്ടില്ല.