Onam special train: ടിക്കറ്റില്ലാതെ ഓണത്തിന് നാട്ടിലെത്താന്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? ഈ ട്രെയിനുകളിൽ ടിക്കറ്റുകൾ സുലഭം
ഇത് കൂടാതെ കണ്ണൂർ, കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസുകളിൽ സെപ്റ്റംബർ ഒൻപത് വരെ അധിക ചെയർകാർ കോച്ചും അനുവദിച്ചു.
കൊച്ചി: ഓണമെത്തിയതോടെ നാട്ടിലേക്ക് വരാനുള്ള തത്രപാടിലാണ് മലയാളികൾ. എന്നാൽ ട്രെയിനുകളിൽ ടിക്കറ്റില്ലാത്ത അവസ്ഥയാണ് ബസിലാണെങ്കിൽ ടിക്കറ്റ് നിരക്ക് നാലിരിട്ടിയോളമാണ് വർധിച്ചത്. ഇതോടെ ഓണമുണ്ണാൻ നാട്ടിലെത്താൻ പറ്റാത്ത അവസ്ഥയാണ് അന്തർ സംസ്ഥാനങ്ങളിലെ മലയാളികൾക്ക്. എന്നാൽ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
മംഗളൂരു- കൊല്ലം റൂട്ടിലാണ് പുതിയ ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുന്നത്. യെലഹങ്ക- എറണാകുളം റൂട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ എസി തീവണ്ടിയുടെ സർവീസ് ദീർഘിപ്പിച്ചു. ഇത് കൂടാതെ കണ്ണൂർ, കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസുകളിൽ സെപ്റ്റംബർ ഒൻപത് വരെ അധിക ചെയർകാർ കോച്ചും അനുവദിച്ചു.
സെപ്റ്റംബർ 8,11,13, 15, 18 തീയതികളിൽ എറണാകുളത്ത് നിന്നും 9,12, 14,16,19 തീയതികളിൽ നിന്ന് യെലഹങ്കയിൽ നിന്നും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. എസി 3 ടെയർ, എസി ചെയർ കാർ കോച്ചുകളുള്ള ഗരീബ്‍രഥ് എക്സ്പാണ് സർവീസ് നടത്തുക. ഉച്ചയ്ക്ക് 12: 40ന് എറണാകുളം സൗത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11 മണിക്ക് യെലഹൻങ്കയിലെത്തും. തുടർന്ന് പുലർച്ചെ അഞ്ച് മണിക്കാണ് യെലഹങ്കയിൽ നിന്നുള്ള സർവീസ് ആരംഭിക്കുക. എറണാകുളത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിന് തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കൃഷ്ണരാജപുരം, യെലഹങ്ക ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ് അനുവദിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് ഉത്രാട ദിവസം നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ട്രെയിൻ ഉപകാരപ്പെടും. ഇതു പ്രകാരം സെപ്റ്റംബർ 12 ന് എറണാകുളത്തേക്കുള്ള സർവീസിൽ എസി ചെയർകാറിൽ 130 സീറ്റുകളും എസി ത്രീ ടെയറിൽ 454 സീറ്റുകളും ഒഴിവുണ്ട്. എസി ചെയർകാറിന് 775 രൂപയും ത്രീടെയറിന് 995 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
മംഗളൂരു- കൊല്ലം സ്പെഷ്യൽ
അതേസമയം മംഗളൂരു- കൊല്ലം റൂട്ടിലും പ്രത്യേക ട്രെയിൻ അനുവദിച്ചിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് (06047) 9, 16 23 തീയതികളിലും കൊല്ലത്ത് നിന്ന് (06048) 10, 17, 24 തീയതികളിലുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. മംഗളൂരുവിൽ നിന്ന് രാത്രി 11 മണിക്ക് പുറപ്പെട്ട് രാവിലെ 10 മണിക്ക് കൊല്ലത്ത് എത്തുന്ന രീതിയിലാണ് സമയക്രമം. തിരിച്ച് വൈകുന്നേരം 6.55 ന് പുറപ്പെട്ട് രാവിലെ 7.30 ന് മംഗളൂരുവിലെത്തുന്ന തരത്തിലാണ് സർവീസ്. കൊട്ടയം വഴിയാണ് ട്രെയിൻ സർവ്വീസ് നടത്തുന്നത്. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ ഈ ട്രെയിൻ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. ഇതിൽ സെപ്റ്റംബർ 10ന് എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് 290 സ്ലീപ്പർ ടിക്കറ്റുകൾ ഒഴിവുണ്ട്. 385 രൂപയാണ് ടിക്കറ്റ് നിരക്ക്.