Railway Job Scam: സ്റ്റേഷൻ മാസ്റ്റർ മുതൽ പ്യൂൺ വരെ…; റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്

Railway Job Scam Kannur: കോഴിക്കോട് ജില്ലയിൽ നാലുപേർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇവർ ഇതുവരെ പരാതി നൽകിയിട്ടില്ല. സ്റ്റേഷൻ മാസ്റ്റർ ഗ്രൂപ്പ് (സി) നിയമനത്തിന് 10 ലക്ഷം രൂപയാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്.

Railway Job Scam: സ്റ്റേഷൻ മാസ്റ്റർ മുതൽ പ്യൂൺ വരെ...; റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്

Railway Job Scam. (Image Credits: GettyImages)

Published: 

04 Aug 2024 13:36 PM

കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം (railway recruitment scam) ചെയ്ത് വൻ തട്ടിപ്പ്. കണ്ണൂർ (kannur) ജില്ലയിൽ നാല് പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉദ്യോഗാർത്ഥികളിൽ നിന്ന് നാലു കോടി രൂപയോളെ തട്ടിയെടുത്തതായാണ് വിവരം. കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം 14 പരാതികളാണ് ലഭിച്ചിരിക്കുന്നത്. 10 ലക്ഷം രൂപ മുതൽ തുക വാങ്ങിയെടുത്തതായാണ് പരാതി. പയ്യന്നൂർ പോലീസിൽ 35 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഒരു ഉദ്യോഗാർത്ഥി പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം കോഴിക്കോട് ജില്ലയിൽ നാലുപേർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇവർ ഇതുവരെ പരാതി നൽകിയിട്ടില്ല.

തലശ്ശേരി, പയ്യന്നൂർ, ചക്കരക്കല്ല്, പിണറായി എന്നീ പോലീസ് സ്റ്റേഷനുകളിലാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊമേഴ്ഷ്യൽ ക്ലാർക്ക് ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് റെയിൽവേയുടെ വ്യാജരേഖ ചമച്ച് രണ്ടുപേരിൽ നിന്ന് 36.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് തലശ്ശേരി പോലീസിൽ ലഭിച്ച പരാതിയിൽ പറയുന്നത്. ഇതിൽ ശശി, ശരത്ത്, ഗീതാറാണി എന്നിവർക്കെതിരെ തലശ്ശേരി പോലീസ് കേസെടുക്കുകയും ചെയ്തു. 2023 നവംബർ 17-ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈയിൽ നിന്നുമായി പണം നൽകിയതായി പരാതിയിൽ പറയുന്നുണ്ട്.

ALSO READ: ഇന്ത്യയുടെ സ്വന്തം പട്ടാളം, അവരോടൊപ്പം മോഹന്‍ലാലും; എന്താണ് ടെറിട്ടോറിയല്‍ ആര്‍മി

35,20,000 രൂപ വാങ്ങി വഞ്ചിച്ചതിന് പയ്യന്നൂർ പോലീസ് ചൊക്ലിയിലെ ശശി, ലാൽചന്ദ്, അജിത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 2023 സെപ്റ്റംബർ ഒന്നുമുതൽ 2024 ഫെബ്രുവരി ആറുവരെ കാലയളവിലാണ് ഇത്രയും പണം വാങ്ങി വഞ്ചിച്ചതെന്നാണ് പരാതി. ഓരോ ജോലിക്കും നിശ്ചിത തുകയാണ് ഇവർ വാങ്ങുന്നത്. തട്ടിപ്പ് നടത്തുന്നതിനായി ദക്ഷിണ റെയിൽവേ ജോബ് റിക്രൂട്ട്മെന്റ് വേക്കൻസി (ഫോർ ഓഫീസ് ആൻഡ് ഏജന്റ് യൂസ് ഓൺലി) എന്ന പേരിൽ തയ്യാറാക്കിയ ചാർട്ടും കൈവശം വച്ചിട്ടുണ്ട്.

ഇതിൽ ലൈസൻസ്ഡ് ഏജന്റ് എന്ന പേരിൽ ഫോട്ടോയും പതിച്ചിട്ടുണ്ട്. യോഗ്യത, ജോലി ലഭിച്ചാൽ കിട്ടുന്ന ശമ്പളം, നൽകേണ്ട തുക, കമ്മിഷൻ എന്നിവയൊക്കെയാണ് ചാർട്ടിൽ വിശദീകരിച്ചിരിക്കുന്നത്. അസി. സ്റ്റേഷൻ മാസ്റ്റർ ഗ്രൂപ്പ് (സി) നിയമനത്തിന് 10 ലക്ഷം രൂപയാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. ജൂനിയർ എൻജിനീയർ 12 ലക്ഷം, ടിക്കറ്റ് എക്‌സാമിനർ ഒൻപത് ലക്ഷം, ക്ലാർക്ക് ആറുലക്ഷം, പ്യൂൺ മൂന്നുലക്ഷം, ഡോക്ടർ 20 ലക്ഷം, നഴ്സ് 10 ലക്ഷം എന്നിങ്ങനെയാണ് തുക ഈടാക്കുന്നത്. എന്നാൽ തട്ടിപ്പിന് പിന്നിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.

 

Related Stories
Neyyattinkara Samadhi Case: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത്
Trivandrum Sub Collector: ‘‘സമാധി’യിൽ സമാധാനമുണ്ടാക്കാനെത്തി, ഒടുവിൽ പെൺകുട്ടികളുടെ സമാധാനം കെടുത്തി സബ് കലക്ടർ’; ആരാണ് ആ സുന്ദരന്‍?
Teen Killed Children’s Home :തൃശൂരില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 18 കാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി
POCSO Case: പത്തനംതിട്ടയിൽ 15കാരിയെ താലിചാർത്തി, ശേഷം മൂന്നാറിലെത്തിച്ച് പീഡിപ്പിച്ചു; പെൺകുട്ടിയുടെ അമ്മയും യുവാവും അറസ്റ്റിൽ
Brewery in Palakkad: കേരളത്തിൽ തന്നെ സ്പിരിറ്റ് ഉത്പാദിപ്പിക്കും; പാലക്കാട് ബ്രൂവറി അനുവദിച്ച് മന്ത്രിസഭ
Neyyattinkara Samadhi Case: ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു; ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍