Train Services: ദേ വീണ്ടും ന്യൂ ഇയർ സമ്മാനം; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ

Nizamuddin - Thiruvananthapuram Superfast Special Train: നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാതെ വന്നതോടെ യാത്രക്കാർ തന്നെയാണ് പുതിയ ട്രെയിൻ വേണമെന്ന ആവശ്യം ഉന്നയിച്ചത്. നിസാമുദ്ദീൻ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിനിൻ്റെ ടിക്കറ്റ് റിസർവേഷൻ ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു. ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.

Train Services: ദേ വീണ്ടും ന്യൂ ഇയർ സമ്മാനം; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ

Image Credits: PTI

Published: 

25 Dec 2024 14:57 PM

തിരുവനന്തപുരം : അവധിക്കാലമായാൽ പിന്നെ നാട്ടിലെത്താനുള്ള ഓട്ടപാച്ചിലാണ്. എന്നാൽ എത്തിപ്പെടാൻ ട്രെയിനോ ബസ്സോ കിട്ടിയില്ലെങ്കിലോ? ക്രിസ്മസ് ന്യൂഇയർ തിരക്ക് കണക്കിലെടുത്ത് ഇത്തവണ ഇന്ത്യൻ റെയിൽവേ നിരവധി ട്രെയിൻ സർവീസുകളാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് അനുവദിച്ചത്. ഇപ്പോഴിതാ വീണ്ടുമൊരു ട്രെയിൻ കൂടി അനുവദിച്ചിരിക്കുകയാണ്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.

നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാതെ വന്നതോടെ യാത്രക്കാർ തന്നെയാണ് പുതിയ ട്രെയിൻ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതിൻറെ അടിസ്ഥാനത്തിലാണ് നിസാമുദ്ദീൻ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് എസി ടു ടയർ കോച്ചുകൾ, 10 എസി ത്രീ ടയർ കോച്ചുകൾ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, ഒരു ഭിന്നശേഷി സൗഹൃദ കോച്ച് എന്നിവയാണ് സ്പെഷ്യൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.

നിസാമുദ്ദീൻ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിനിൻ്റെ ടിക്കറ്റ് റിസർവേഷൻ ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു. ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. 04082 ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ 28ന് രാത്രി 07:20 മുതൽ സർവീസ് ആരംഭിക്കും. തുടർന്ന് മൂന്നാംദിനം രാത്രി 07:45ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.

ALSO READ: ക്രിസ്മസ് പുതുവത്സരം; ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കൂടുതൽ സർവീസുകളുമായി മെട്രോയും വാട്ടർ മെട്രോയും

ട്രെയിൻ സമയ വിവരം

ഡിസംബർ 28ന് രാത്രി 07:20 പുറപ്പെടുന്ന ട്രെയിൻ ഡിസംബർ 30ന് രാവിലെ 08:18ന് കാസർകോട് എത്തും. പിന്നീട് ട്രെയിൻ 09:22 കണ്ണൂർ, 10:37 കോഴിക്കോട്, 12:25 ഷൊർണൂർ, 01:10 തൃശൂർ, 02:13 ആലുവ, 02:40 എറണാകുളം, 04:07 കോട്ടയം, 04:38 തിരുവല്ല, 04:50 ചെങ്ങന്നൂർ, 05:13 കായംകുളം, 06:02 കൊല്ലം, 06:28 വർക്കല ശിവഗിരി സ്റ്റേഷനുകൾ പിന്നിട്ട് രാത്രി 07:45ന് തിരുവനന്തപുരത്തെത്തും.

മടക്കയാത്ര ഡിസംബർ 31നാണ്. 04081 തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ചൊവ്വാഴ്ച രാവിലെ 07:50ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും. മൂന്നാംദിനം രാവിലെ 06:45ന് ട്രെയിൻ ഹസ്രത് നിസാമുദ്ദീനിൽ എത്തിച്ചേരും. വർക്കല ശിവഗിരി 08:36, കൊല്ലം 09:00, കായംകുളം 09:33, ചെങ്ങന്നൂർ 09:55, തിരുവല്ല 10:06, കോട്ടയം 10:32, എറണാകുളം 11:40, ആലുവ 12:05, തൃശൂർ 12:57, ഷൊർണൂർ 02:10, കോഴിക്കോട് 03:32, കണ്ണൂർ 04:37, കാസർകോട് 05:44 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്ന സമയം.

കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ

ക്രിസ്മസ്, പുതുവർഷ അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 149 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ദിവസം അനിവദിച്ചിരുന്നു. കേരളത്തിലേക്കും കേരളത്തിൽ നിന്ന് പുറത്തേക്കും സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നാണ് റേയിൽവേ അറിയിച്ചത്. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രത്യേക സർവീസുകൾ അനുവദിച്ചിരിക്കുന്നത് എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.

 

Related Stories
M. T. Vasudevan Nair : അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി, എം.ടിക്ക് വിട നല്‍കി കേരളം; മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ഇനി ഓര്‍മകളില്‍ ജീവിക്കും
Kerala Lottery Results : കോളടിച്ചല്ലോ, ഭാഗ്യശാലിക്ക് കിട്ടുന്നത് 80 ലക്ഷം; കാരുണ്യ പ്ലസ് ഫലം ഇതാ എത്തിപ്പോയ്‌
MT Vasudevan Nair: വാസു മറഞ്ഞപ്പോൾ ബാക്കിയായ കഥാപ്രേതങ്ങൾ; നിളയുടെ പ്രിയതോഴൻ ബാക്കിയാക്കിയത്
MT Vasudevan Nair: ‘എംടിയുടെ ലോകം വിശാലം, എല്ലാ മേഖലകളിലും പ്രതിഭ തെളിയിച്ചു, എളുപ്പത്തിൽ നികത്താനാവാത്ത നഷ്ടം’; ഓർമ്മയിൽ വിങ്ങി ടി പത്മനാഭൻ
M. T. Vasudevan Nair: എം.ടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാ​ഗ്യമുണ്ടായി; ‘സിതാര’യിലെത്തി അവസാനമായി കണ്ട് മോഹൻലാൽ
M. T. Vasudevan Nair : എം.ടിയുടെ പൊതുദർശനം ‘സിതാരയിൽ’ സംസ്കാരം ഇന്ന് വെെകിട്ട്
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ