5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെയും മഴസാധ്യത

IMD Issues Warning For Heavy Rain In Kerala : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Kerala Rain Alert : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെയും മഴസാധ്യത
മഴ (Image Credits – PTI)
abdul-basithtv9-com
Abdul Basith | Published: 23 Oct 2024 22:13 PM

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിൻ്റെ ഭാഗമായി കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമുണ്ട്.

തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്. ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നാളെയും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. നാളെ, അതായത് ഒക്ടോബർ 24ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. 25ആം തീയതി മുതൽ സംസ്ഥാനത്ത് മഴ കുറയുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഒപ്പം തമിഴ്നാടിനു മുകളിൽ മറ്റൊരു ചൽരവാതച്ചുഴിയും നിലനിൽക്കുന്നു. ഇതൊക്കെ കേരളത്തിലെ മഴയെ സ്വാധീനിക്കുന്നുണ്ട്.

Also Read : Dana Cyclone : ദന ചുഴലിക്കാറ്റ്; മൂന്ന് ട്രെയിൻ സർവീസുകൾ റദ്ദാക്കി; ഒരു ട്രെയിൻ സർവീസിൻ്റെ സമയത്തിൽ മാറ്റം

ഇതിനിടെ ദന ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സർക്കാരുകൾ മുന്നൊരുക്കങ്ങളാരംഭിച്ചു. ഒഡീഷ, പശ്ചിമ ബംഗാൾ സർക്കാരുകൾ അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ആരംഭിച്ചു. 10 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കാനാണ് ഒഡീഷ സർക്കാരിൻ്റെ ശ്രമം. ഒഡീഷയിലെ വിവിധ മ്യൂസിയങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാൻ തീരുമാനമായിരുന്നു. ഇവിടെ 200ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്. പശ്ചിമ ബംഗാളിൽ 23 മുതൽ 25 വരെ സ്കൂളുകൾ അടച്ചിടും.

മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിൽ ദന ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുകയായിരുന്നു. ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒഡീഷ, ബംഗാള്‍ തീരത്തേക്കാകും ദന നീങ്ങുകയെന്നും ഇത് കേരളത്തിന് ഭീഷണി സൃഷ്ടിക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഒക്ടോബർ 24ന് ദന പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലൂടെ കടന്നുപോകും.

ദന ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലൂടെ കടന്നുപോകുന്ന മൂന്ന് ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നു. കേരളത്തിൽ അവസാനിക്കുന്ന ഒരു ട്രെയിനും കേരളത്തിലൂടെ കടന്നുപോകുന്ന രണ്ട് ട്രെയിനുകളുമാണ് റദ്ദാക്കിയത്. ഇതോടൊപ്പം ഒരു ട്രെയിൻ സർവീസിൻ്റെ സമയത്തിലും മാറ്റമുണ്ട്. ഇതിൽ രണ്ട് ട്രെയിനുകൾ ഒക്ടോബർ 23 നും ഒരു ട്രെയിൻ ഒക്ടോബർ 24നുമാണ് യാത്ര ആരംഭിക്കേണ്ടിയിരുന്നത്.

 

Latest News