Wayanad landslide issue: 17 കുടുംബങ്ങളിൽ ഒരാൾ പോലുമില്ല; വയനാടിന് കൈത്താങ്ങായി സർക്കാരും സംഘടനകളും

Wayanad landslides update: വയനാട് ദുരന്തത്തിൽ ഇതുവരെ 179 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും വയനാട് ദുരന്തബാധിത മേഖലയിൽ 729 കുടുംബങ്ങളായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതിൽ 219 കുടുംബങ്ങൾ നിലവിൽ ക്യാമ്പുകളിലുണ്ട് എന്നാണ് കണക്ക്.

Wayanad landslide issue: 17 കുടുംബങ്ങളിൽ ഒരാൾ പോലുമില്ല; വയനാടിന് കൈത്താങ്ങായി സർക്കാരും സംഘടനകളും
Published: 

24 Aug 2024 12:30 PM

തിരുവനന്തപുരം: വയനാട് ദുരന്തത്തിനുശേഷം ഇപ്പോഴും ക്യാമ്പിൽ കഴിയുന്നവരുടെ കണക്കും മറ്റും പുറത്തു വരുമ്പോൾ ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി വ്യക്തമാകുന്നു. ദുരന്തം ഭൂമിയിൽ നിന്ന് തുടച്ചുമാറ്റിയത് 17 കുടുംബങ്ങളെയാണ് എന്ന്. ഈ കുടുംബങ്ങളിലെ ഒരു അം​ഗം പോലും അവശേഷിക്കുന്നില്ല എന്നാണ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്. ഈ കുടുംബങ്ങളിൽ നിന്ന് 65 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ കണക്കുകൾ പുറത്തുവിട്ടത്.

വയനാട് ദുരന്തത്തിൽ ഇതുവരെ 179 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും വയനാട് ദുരന്തബാധിത മേഖലയിൽ 729 കുടുംബങ്ങളായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതിൽ 219 കുടുംബങ്ങൾ നിലവിൽ ക്യാമ്പുകളിലുണ്ട് എന്നാണ് കണക്ക്. മറ്റുള്ളവർ വാടക വീടുകളിലേക്കോ, കുടുംബ വീടുകളിലേക്കോ മാറിയിട്ടുണ്ട് എന്നാണ് വിവരം.

ALSO READ – വയനാട്ടിലെ ദുരിത ബാധിതരുടെ കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കും; മന്ത്രി കെ രാജൻ

ഇവർക്ക് സർക്കാർ അനുവദിച്ച വാടക നൽകാനാണ് തീരുമാനം. ക്യാമ്പിൽ കഴിയുന്നവർക്കും വീട് നഷ്ടപ്പെട്ടവർക്കുമായി 75 സർക്കാർ ക്വാർട്ടേഴ്സുകൾ അറ്റകുറ്റപണികൾ നടത്തി താമസ യോഗ്യമാക്കിയിട്ടുണ്ട്. ഇവയിൽ 83 കുടുംബങ്ങളെ താമസിപ്പിക്കാനാകും എന്നാണ് കരുതുന്നത്. സർക്കാർ കണ്ടെത്തിയ 177 വീടുകൾ വാടകക്ക് നൽകാൻ ഉടമസ്ഥർ തയ്യാറായിട്ടുണ്ട് എന്ന വിവരവും ഇതിനൊപ്പം അദ്ദേഹം പങ്കുവച്ചു. 177 വീടുകളിൽ 123 എണ്ണം നിലവിൽ മാറിത്താമസിക്കാൻ യോഗ്യമാണ്.

മരണപ്പെട്ട 59 പേരുടെ ആശ്രിതർക്ക് എസ്.ഡി.ആർ.എഫിൽ നിന്നും 4 ലക്ഷം രൂപയും സി.എം.ഡി.ആർ.എഫിൽ നിന്ന് 2 ലക്ഷം രൂപ അടക്കം ആറ് ലക്ഷം രൂപ വീതം വിതരണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. 691 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്.

സഹായവുമായി സാദിഖലി തങ്ങൾ

വയനാട് ദുരന്തത്തിനിരയായ 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ പൂർണമായും നഷ്ടപ്പെട്ട വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം നൽകാനും തീരുമാനം ഉണ്ട്.

വിദ്യാഭ്യാസ സഹായങ്ങളും ആവശ്യമെങ്കിൽ ചികിത്സയ്ക്ക് സഹായങ്ങളും വെള്ളിയാഴ്ച മുതൽ നൽകുമെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വീടുകൾ നഷ്ടപ്പെട്ട 100 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാനും തീരുമാനം ഉണ്ട്. എട്ട് സെന്റിൽ കുറയാത്ത സ്ഥലവും 1000 സ്‌ക്വയർ ഫീറ്റ് വീടുമാണ് നിർമ്മിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനായി അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരിത ബാധിതമേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് യു.എ.ഇയിലെ വിവിധ കമ്പനികളിൽ തൊഴിൽ നൽകും. ഇതിന്റെ ഭാ​ഗമായി 55 അപേക്ഷകളിൽനിന്ന് 48 പേരെ അഭിമുഖം നടത്തി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Related Stories
Thiruvilwamala Car Accident: ഗൂഗിള്‍ മാപ്പ് പണിപറ്റിച്ചു! തിരുവില്വാമലയില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു
Kozhikode Drain Accident: കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി
Venjaramoodu Mass Murder Case: അഫാന് ആരെയും ആക്രമിക്കാന്‍ കഴിയില്ല; മകനെ സംരക്ഷിച്ച് ഷെമീന
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് വേനൽ മഴക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശം
ASHA Workers Protest: പ്രതിഷേധം തുടര്‍ന്ന് ആശാ വര്‍ക്കര്‍മാര്‍; ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
Money Fraud Case: വ്യാജനാണ് പെട്ടു പോകല്ലെ… നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നാൽ പണം നഷ്ടമാകും
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ