5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pension distribution: ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച മുതൽ; 900 കോടി രൂപ അനുവദിച്ചു

നേരത്തെ ക്ഷേമ പെൻഷൻ അവകാശമായി കാണാനാകില്ലെന്നും സഹായം മാത്രമാണെന്നും ഹൈക്കോടതിയിൽ സർക്കാർ വാദിച്ചിരുന്നു.

Pension distribution: ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച മുതൽ; 900 കോടി രൂപ അനുവദിച്ചു
neethu-vijayan
Neethu Vijayan | Published: 25 May 2024 19:47 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ്റെ വിതരണം അടുത്ത ആഴ്ച മുതൽ ആരംഭിക്കും. ബുധനാഴ്ച മുതൽ പെൻഷൻ വിതരണം നടക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിനായി 900 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്.

മസ്റ്ററിംഗ് പൂർത്തിയാക്കി, അർഹരായ എല്ലാവർക്കും പെൻഷൻ എത്തിക്കും. ഇനി അഞ്ച് മാസത്തെ പെൻഷൻ തുകയാണ് കുടിശികയായി ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.

സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി കിട്ടിയിരുന്നു. ക്ഷേമ പെൻഷൻ വിതരണത്തിനും വിരമിക്കൽ ആനുകൂല്യങ്ങൾക്കും ഈ തുക ധനവകുപ്പിന് ആശ്വാസമാകും.

നേരത്തെ ക്ഷേമ പെൻഷൻ അവകാശമായി കാണാനാകില്ലെന്നും സഹായം മാത്രമാണെന്നും ഹൈക്കോടതിയിൽ സർക്കാർ വാദിച്ചിരുന്നു. ക്ഷേമ പെൻഷൻ എത്രയാണ്, എപ്പോഴാണ് വിതരണം ചെയ്യേണ്ടതെന്നു തീരുമാനമെടുക്കുന്നത് സർക്കാരാണെന്നുമാണ് പറഞ്ഞത്.

ഭരിക്കുന്ന സർക്കാരുകളുടെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ വിതരണം എന്നാണ് ഹൈകോടതിയിൽ സർക്കാർ വ്യക്തമാക്കിയത്. പെൻഷൻ വിതരണം ഉറപ്പാക്കുന്ന കാര്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജികൾക്കുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.