5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Fever Case: സംസ്ഥാനത്ത് പനി ബാധിച്ച് 11 മരണം; പുതുതായി പനി ബാധിച്ച് ചികിത്സ തേടിയത് 12204 പേർ, സ്ഥിതി വിലയിരുത്തി ആരോഗ്യ മന്ത്രി

Kerala Fever Death: സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. തിരുവനന്തപുരത്ത് നാലുപേർക്കുകൂടി കോളറ സ്ഥിരീകരിച്ചു.

Kerala Fever Case: സംസ്ഥാനത്ത് പനി ബാധിച്ച് 11 മരണം; പുതുതായി പനി ബാധിച്ച് ചികിത്സ തേടിയത് 12204 പേർ, സ്ഥിതി വിലയിരുത്തി ആരോഗ്യ മന്ത്രി
Health Minister Veena George (Image Credits: Facebook)
neethu-vijayan
Neethu Vijayan | Published: 12 Jul 2024 21:12 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്‍ 24 മണിക്കൂറിനിടെ പനി ബാധിച്ച് 11 പേർ മരിച്ചു (Kerala Fever Death). ഇവരിൽ നാല് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 173 പേർക്ക് ഡങ്കിപ്പനിയും നാല് പേർക്ക് കോളറയും സ്ഥിരീകരിച്ചതായി ആരോ​ഗ്യ വി​ദ​ഗ്ധർ പറഞ്ഞു. പനി ബാധിച്ച് ചികിത്സ തേടിയ 44 പേർക്ക് എച്ച്1എൻ1 (H1N1) രോഗബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് പുതുതായി പനി ബാധിച്ച് ചികിത്സ തേടിയത് 12204 പേരാണ്.

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ നാല് പേർക്കാണ് ഇന്ന് കോളറ സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ്ജിൻ്റെ നേതൃത്വത്തിൽ സ്ഥിതി വിലയിരുത്താൻ ഉന്നത തല യോഗം ചേർന്നു. സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ALSO READ: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു; 10 ജില്ലകളിൽ യെല്ലോ അലർട്ട്, കടലിൽ പോകുന്നതിനും വിലക്ക്

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എല്ലാ ജല സ്രോതസുകളിൽ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതിനിടെ മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. നിലമ്പൂർ മാനവേന്ദ്ര ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായ കൊല്ലം സ്വദേശി അജീഷ് ആണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. പത്ത് ദിവസം മുമ്പാണ് രോഗലക്ഷണങ്ങളുമായി അജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.