പക്ഷിപ്പനിയുടെ വേരുകൾ തേടുമ്പോൾ എത്തുന്നത് തൊണ്ണൂറുകളിൽ
കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അതിര്‍ത്തി സംസ്ഥാനങ്ങള്‍ കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
തിരുവനന്തപുരം: പക്ഷിപ്പനി കേരളത്തിൽ ഭീതി പടർത്തിക്കൊണ്ടിരിക്കുകയാണ്. ചെറുതന, എടത്വ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിതിനെത്തുടർന്ന് ജില്ലയിൽ സന്ദർശനം നടത്തുന്ന കേന്ദ്ര സംഘമുൾപ്പടെയുള്ളവരുടെ ഇന്റർ സെക്ടറൽ യോഗം ജില്ലാ കളക്ടർ അലക്‌സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്നു.
കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അതിര്‍ത്തി സംസ്ഥാനങ്ങള്‍ കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. വാളയാര്‍, മംഗലാപുരം, ചെങ്കോട്ടേ, കളിയിക്കാവിള ചെക്കുപോസ്റ്റുകളില്‍ തടയുന്ന വാഹനങ്ങള്‍ അണുനാശിനി തളിച്ചാണ് കടത്തി വിടുന്നത്.
ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസാണ് ഇതിനു കാരണം കാരണമാകുന്നത്. പെട്ടെന്ന് പടരുന്ന സ്വഭാവമായതിനാൽ തന്നെ പക്ഷികള്‍ കൂട്ടത്തോടെ ചാകുന്നു. മനുഷ്യരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ ഭീതി കൂട്ടുന്നത്. ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയുമാണ് കൂടുതലും രോഗം പിടിപെടുന്നത്.
പക്ഷിപ്പനി മനുഷ്യനിലേക്ക് ആദ്യം പടര്‍ന്നത് ചൈനയില്‍
ആദ്യകാലങ്ങളില്‍ പക്ഷികളില്‍നിന്ന് പക്ഷികളിലേക്കാണ് പനി പടര്‍ന്നിരുന്നത്. എന്നാല്‍, പക്ഷികളില്‍നിന്നും മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് രോഗം ആദ്യം പടര്‍ന്നത് 1997ലാണെന്നു ലോകാരോഗ്യ സംഘടന പറയുന്നു. ചൈനയിലെ ഹോങ്കോങ്ങിലാണ് പക്ഷിപ്പനി ആദ്യമായി മനുഷ്യരിലേക്ക് പടര്‍ന്നത്.
അന്ന് പനിപിടിച്ച് അന്ന് ഒട്ടേറെ മരണങ്ങളുണ്ടായി. ചൈനയ്ക്ക് പിന്നാലെ ഏഷ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും പക്ഷിപ്പനി മനുഷ്യനിലേക്ക് പടര്‍ന്നു. 2003ലും 2004ലും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമൊക്കെ രോഗമെത്തി. 2005ല്‍ വിയറ്റ്‌നാമിലുണ്ടായ പക്ഷിപ്പനിയെത്തുടര്‍ന്ന് 140 ദശലക്ഷം പക്ഷികളെ ചുട്ടുകൊന്നിട്ടുണ്ടെന്നാണ് കണക്ക്.
വസ്തുതകൾ ഇങ്ങനെ
- ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് മനുഷ്യരിലേക്ക് പകരാം.
- സാധാരണ പനി, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞനിറത്തിലുള്ള കഫം, ശ്വാസംമുട്ടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.
- പ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹമുള്ളവരിലും പനി കൂടി ന്യൂമോണിയ ആകാനുള്ള സാധ്യതയുണ്ട്.
- മരണവും സംഭവിക്കാം.
- ഗര്‍ഭിണിക്ക് രോഗബാധയുണ്ടായാല്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച മുരടിക്കും.
- വൈകല്യങ്ങളുമുണ്ടാകാം.
- മാംസവും മുട്ടയും കഴിക്കുന്നതില്‍ പ്രശ്‌നമില്ല.
പ്രതിരോധം
- താറാവ്-കോഴി കര്‍ഷകരും പക്ഷിവളര്‍ത്തലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും
- വ്യക്തിശുചിത്വം പാലിക്കണം.
- ദേഹത്ത് മുറിവുള്ളപ്പോള്‍ പക്ഷിമൃഗാദികളുമായി ഇടപഴകരുത്.
- പനിയോ തൊണ്ടവേദനയോ വന്നാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം.
- രോഗം പിടിപെട്ട പക്ഷികളെ ചുട്ടുകൊല്ലുക.
രോഗത്തിന്റെ വേരുകൾ മനുഷ്യരിലേക്ക്
1997-ല്‍ ഹോംങ്കോംഗിലാണ് പക്ഷിപ്പനി വൈറസ് നേരിട്ട് മനുഷ്യര്‍ക്ക് പിടിപെട്ട ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ പക്ഷികള്‍ക്ക് രോഗബാധ കണ്ടെത്തി. ജനുവരിയിലാണ് ഇത് ഇന്ത്യയിലെത്തുന്നത്.