5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kazhchakkula: ​ഗുരുവായൂരപ്പനു കാഴ്ചക്കുല എന്തിന്? ഉത്രാടം നാളിലെത്തുന്ന ഈ വാഴക്കുലയുടെ പ്രത്യേകതകൾ ഇങ്ങനെ…

Onam special Kazhchakkula at Guruvayoor : ക്ഷേത്രത്തിലേക്ക് സമർപ്പിക്കാൻ പ്രത്യേക പരിചരണത്തോടുകൂടി വളർത്തിയെടുക്കുന്നതാണ് ഈ കുലകൾ.

Kazhchakkula: ​ഗുരുവായൂരപ്പനു കാഴ്ചക്കുല എന്തിന്? ഉത്രാടം നാളിലെത്തുന്ന ഈ വാഴക്കുലയുടെ പ്രത്യേകതകൾ ഇങ്ങനെ…
kazhcha kula – (photo guruvayoor krishna facebook)
Follow Us
aswathy-balachandran
Aswathy Balachandran | Published: 13 Sep 2024 10:24 AM

ഗുരുവായൂർ : ​ഗുരുവായൂരിലെ ഓണമെന്നു കേട്ടാൽ തന്നെ മനസ്സിൽ ആദ്യമെത്തുക ഉത്രാടത്തിനു അമ്പലത്തിലെത്തുന്ന കാഴ്ചക്കുലകളാണ്. കൂമ്പാരമായി നിറയുന്ന വളഞ്ഞ വാഴക്കുലകളാണ് ​ഗുരുവായൂരമ്പലത്തിലെ ഉത്രാടം സ്പെഷ്യൽ എന്നു പറയാം. രാവിലെ ശീവേലി കഴിഞ്ഞാണ് ചടങ്ങ് തുടങ്ങുക. ഉത്രാടം നാളായ നാളെ കൊടിമരച്ചുവട്ടിൽ മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമർപ്പിക്കുന്നതോടെ ചടങ്ങിനു തുടക്കമാകും.

തുടർന്ന് ശാന്തിയേറ്റ കീഴ്ശാന്തിമാരായ തേലമ്പറ്റ നാരായണൻ നമ്പൂതിരി, വേങ്ങേരി ചെറിയ കേശവൻ നമ്പൂതിരി, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി എന്നിവരും കാഴ്ചക്കുല സമർപ്പിക്കുമെന്നാണ് വിവരം. അതിനു പിന്നാലെയായി ദേവസ്വം അധികൃതരും ഭക്തരും കുലകൾ സമർപ്പിക്കാനെത്തും. ഈ ചടങ്ങ് സാധാരണയായി രാത്രിവരെ നീളുകയാണ് പതിവ്.

നാളെയും ആ പതിവ് തെറ്റില്ലെന്നാണ് ദേവസ്വംഅധികൃതർ കരുതുന്നത്. സമർപ്പിക്കപ്പെടുന്ന നേന്ത്രക്കുലകളിൽ കുറച്ചെണ്ണം തിരുവോണ ദിനത്തിൽ പഴപ്രഥമൻ തയ്യാറാക്കാൻ ഉപയോഗിക്കുന്നതും പതിവാണ്. ബാക്കിയുള്ളവ ആനകൾക്കു നൽകും. പിന്നെയും മിച്ചമാകുന്ന കുലകൾ ലേലം ചെയ്യുകയാണ് ചെയ്യുക.

ALSO READ – ഓണം വെള്ളത്തിലാകുമോ? സംസ്ഥാനത്ത് ഒരാഴ്ച മഴയ്ക്ക് സാധ്യ

ഞായറാഴ്ച തിരുവോണ ദിവസം വെളുപ്പിന് നാലരയ്ക്ക് ​ഗുരുവായൂരപ്പന് ഓണക്കോടിയുമായി ഭക്തർ എത്തും. ആദ്യത്തെ പുടവ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ വകയാണ് നൽകുക. ക്ഷേത്രം സോപാനത്ത് നാക്കിലയിൽ രണ്ട് പുടവകളാണ് മല്ലിശ്ശേരി സമർപ്പിക്കുക എന്നാണ് വിവരം. ഗുരുവായൂരപ്പന് ഉച്ചപ്പൂജയ്ക്ക് വിഭവസമൃദ്ധിയോടെയുള്ള സദ്യയായിരിക്കും ഉണ്ടാവുക.

കാളൻ, ഓലൻ, എരിശ്ശേരി, പഴംപ്രഥമൻ, പഴംനുറുക്ക് എന്നിവ നിവേദിക്കുന്നതും പതിവാണ്. കൂടാതെ ഭക്തർക്കും ഏണസദ്യ വിളമ്പും. സദ്യയിൽ പഴപ്രഥമൻ തന്നെ പ്രധാനം. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശ്ശീവേലിക്ക്‌ മേളം ഉണ്ടാകും. കോട്ടപ്പടി സന്തോഷ് മാരാരും ഗുരുവായൂർ ശശിമാരാരും മേളത്തിനു നേതൃത്വം നൽകും. രാത്രി വിളക്കെഴുന്നള്ളിപ്പും പ്രധാനമാണ്. രാത്രി ഉള്ള വിളക്കെഴുന്നള്ളിപ്പിന്റെ മേളത്തിന് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിലാണ് മേളം.

കാഴ്ചക്കുല

തിരുവോണത്തിന് ക്ഷേത്രങ്ങളിലേയ്ക്ക്, പ്രധാനമായും ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്ചയായി നൽകുന്ന വാഴക്കുലകളെയാണ് കാഴ്ചക്കുല എന്നു വിളിക്കുന്നത്. ക്ഷേത്രത്തിലേക്ക് സമർപ്പിക്കാൻ പ്രത്യേക പരിചരണത്തോടുകൂടി വളർത്തിയെടുക്കുന്നതാണ് ഈ കുലകൾ.

ചെങ്ങഴിക്കോടൻ എന്നയിനം വാഴയുടെ കുലയെയാണ് പ്രധാനമായും കാഴ്ചക്കുല എന്നു വിളിക്കുന്നത്. ഉരുണ്ടതും ഏണുകൾ ഇല്ലാത്തതുമായ കായകളും സ്വർണനിറമുള്ള ഈയിനം വാഴക്കുലകളുടെ കൃഷി തൃശ്ശൂരടുത്തുള്ള തയ്യൂർ, എരുമപ്പെട്ടി, കരിയന്നൂർ, തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായിട്ടുള്ളത്.

Latest News