Kerala Weather Update: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

High Temperatures in Kerala : കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാ​ഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Weather Update: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

പ്രതീകാത്മക ചിത്രം

sarika-kp
Updated On: 

20 Mar 2025 15:49 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്ന. ഇതിന്റെ ഭാ​ഗമായി കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാ​ഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 38 ഡി​ഗ്രി സെൽഷ്യസ് വരെയാണ് ചൂട്. കൊല്ലം, തൃശൂർ ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36 ഡി​ഗ്രി സെൽഷ്യസ് വ വരെയും ചൂട് (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Also Read:സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴ; ഈ ജില്ലകളിൽ മുന്നറിയിപ്പ്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് അൾട്രാവയല്റ്റ് രശ്മികളുടെ വികിരണതോതും അപകടനിലയിലാണ്. കൊല്ലത്ത് റെഡ് ലെവലിലാണ് യുവി ഇൻഡകസ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്‌, മലപ്പുറം ജില്ലകളിൽ ഓറഞ്ച് ലെവലിലാണ് യുവി ഇൻഡകസ്. കോഴിക്കോട്, തൃശൂർ, എറണാകുളം, വയനാട്, തിരുവനന്തപുരം, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ ലെവലിലാണ് യുവി ഇൻഡകസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു

Related Stories
Kerala Summer Rain Alert: ആശ്വാസമായി ഇന്നും മഴയെത്തും; സംസ്ഥാനത്ത് വേനൽ മഴ തുടരും, ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദേശം
K Sudhakaran: ‘നിങ്ങൾ കൊന്നിട്ട് വരൂ, പാർട്ടി കൂടെയുണ്ട് എന്നാണ് സിപിഎം പറയുന്നത്’; വിമർശനവുമായി കെ സുധാകരൻ
Sobha Surendran: ആ പോസ്റ്റ് കാണാനില്ല!’; ശോഭ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷം
ASHA Worker’s Protest: സമരം കടുക്കും; ഇന്ന് മുതല്‍ ആശമാരുടെ കൂട്ട ഉപവാസം, വീടുകളിലും പോരാട്ടം തുടരുമെന്ന് പ്രവര്‍ത്തകര്‍
Sobha Surendran: ‘ശോഭ സുരേന്ദ്രന് കോൺഗ്രസിലേക്ക് സ്വാഗതം’; പോസ്റ്റ് വൈറൽ
Kattakada MDMA Case: ബ്രെഡിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി; കാട്ടാക്കടയില്‍ രണ്ട് പേർ അറസ്റ്റിൽ
മാമ്പഴത്തില്‍ പുഴു വരാതിരിക്കാന്‍ ഉപ്പ് മതി
മുടി കൊഴിച്ചിൽ മാറി തഴച്ചുവളരാൻ കഞ്ഞിവെള്ളം
'വിറ്റാമിന്‍ സി' തരും ഈ ഭക്ഷണങ്ങള്‍
മുഖക്കുരു ഉള്ളവർ ഇവ ഒഴിവാക്കണം