Kerala Weather Update: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; ബുധനാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Summer Rain Alert:പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Kerala Weather Update: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; ബുധനാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Rain

sarika-kp
Published: 

30 Mar 2025 07:26 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി ബുധനാഴ്ച (ഏപ്രിൽ രണ്ട്) മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ വരെ ലഭിക്കുന്ന സാഹചര്യം ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

എന്നാൽ വേനൽ മഴ ശക്തമാകുമെങ്കിലും താപനിലയിൽ മാറ്റമുണ്ടാകില്ലെന്ന് അറിയിപ്പിലുണ്ട്. ഉഷ്ണ തരംഗ സാദ്ധ്യതകൾ കണക്കിലെടുത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.പൊതുസ്ഥലങ്ങളിൽ കുടിവെള്ളം ഉറപ്പാക്കാനും പകൽസമയങ്ങളിൽ പുറംജോലിക്കാർക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് സ്റ്റേഷനിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.

Also Read:ബി ഗോപാലകൃഷ്ണൻ പോലും മാപ്പ് പറഞ്ഞു, മുഖ്യമന്ത്രിയോട് മാത്യു കുഴൽനാടൻ മാപ്പുപറയണം: എം വി ജയരാജൻ

അതേസമയം ഇത്തവണ സംസ്ഥാനത്ത് റെക്കോർഡ് വേനൽ മഴയാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇത്തവണയാണ്. മാർച്ച് ഒന്ന് മുതൽ 26 വരെയുള്ള കാലയളവിൽ പെയ്ത വേനൽമഴയുടെ കണക്ക് പുറത്ത് വിട്ട് കൊണ്ടായിരുന്നു കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ഇതുവരെ 58.2 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.

Related Stories
MM Mani Health: എംഎം മണിയുടെ ആരോഗ്യനില തൃപ്തികരം; തീവ്ര പരിചരണ വിഭാഗത്തിൽ തുടരും
Gokulam Gopalan: എമ്പുരാന്‍ നിര്‍മ്മാതാക്കള്‍ക്ക് ഇത് കഷ്ടകാലം; ആന്റണി പെരുമ്പാവൂരിന് പോയത് രണ്ട് ലക്ഷം; ഗോകുലം ഗോപാലന് ‘പണി’ ഇഡി വക
Kerala Rain Alert: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
CPM Party Congress 2025: സിപിഎം പാർട്ടി കോൺഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Munambam Waqf Issue: മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം; സർക്കാരിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും
Masappadi Case: മാസപ്പടിയില്‍ വെട്ടിലായി സിപിഎം; പിണറായിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും; പ്രതിഷേധം ശക്തമാകും
ശരീരഭാരം കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ
ടോയ്‌ലറ്റ് ഫ്ലഷിൽ എന്തിനാണ് രണ്ട് ബട്ടൺ?
നിശബ്ദത പാലിക്കേണ്ടത് എപ്പോൾ? ചാണക്യൻ പറയുന്നത്...
വിറ്റാമിന്‍ ബി 12 കുറവ് എങ്ങനെ അറിയാം?