Kerala Rain Alert: സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പിൽ മാറ്റം; കാസർകോടും റെഡ് അലർട്ട്

Kerala Latest Rain Update: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിൽ സഹായങ്ങൾക്കായി പൊതുജനങ്ങൾക്ക് 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

Kerala Rain Alert: സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പിൽ മാറ്റം; കാസർകോടും റെഡ് അലർട്ട്

Rain Alert( Image Credits: KSDMA)

Published: 

02 Dec 2024 11:53 AM

തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ ജില്ലയിൽ ഓറഞ്ച് അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്നതിനെയാണ് കാലാവസ്ഥാ വകുപ്പ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തമിഴ്നാട് തീരത്തിന് മുകളിൽ ശക്തി കുറഞ്ഞ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദ്ദമായി ഇന്നോ നാളെയോ അറബികടലിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വടക്കൻ ജില്ലകളിൽ മഴ ശക്തമാകാനാണ് സാധ്യത. ഇന്നലെ വെെകിട്ട് മുതൽ വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ഉച്ചയ്ത്ത് ശേഷം അതിതീവ്ര മഴ അനുഭവപ്പെടു‌മെന്നും റിപ്പോർട്ടുണ്ട്.‌

ALSO READ: ശബരിമലയിൽ മഴ ശക്തം; കാനനപാതയിലൂടെ കാല്‍നട തീര്‍ത്ഥാടനം വിലക്കി

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് അതിശക്തമായ മഴയുണ്ടാകുമെന്ന വിലയിരുത്തലിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. കോട്ടയം ജില്ലയുടെ പലഭാ​ഗങ്ങളിലും വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനിടയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ALSO READ: അതിശക്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, സംസ്ഥാനത്ത് അതീവജാ​ഗ്രത

നിലവിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും റെഡ് അലർട്ടാണ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ജില്ലകളുടെ പലഭാ​ഗങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. മലയോരമേഖകളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും മഴ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മത്സ്യബന്ധനത്തിനുള്ള വിലക്ക് കേരളാ തീരത്ത് തുടരുകയാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിൽ സഹായങ്ങൾക്കായി പൊതുജനങ്ങൾക്ക് 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

കുറഞ്ഞ സമയം കൊണ്ട് അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാകാൻ ഇടയുണ്ട്. മഴ മൂലം നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറാൻ ഇടയുണ്ട്. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

Related Stories
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Sharon Murder Case: പ്രതികൾക്ക് പറയാനുള്ളത് കേൾക്കും; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നില്ല
KSEB Contractor Attacked: തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകി; ചോദ്യം ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാരനെ ആശുപത്രിയിൽ കയറി വെട്ടി
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ