Kerala Weather Update: വെന്തുരുകി കേരളം! ആറു ജില്ലകളില്‍ താപനില മുന്നറിയിപ്പ്

Heat Wave Alert: കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.

Kerala Weather Update: വെന്തുരുകി കേരളം! ആറു ജില്ലകളില്‍ താപനില മുന്നറിയിപ്പ്
Updated On: 

09 Mar 2025 08:28 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡി​ഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയർന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി ഇന്ന് വിവിധ ജില്ലകളിൽ താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.

പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.

Also Read:ചൂട് അസഹനീയം; സംസ്ഥാനത്തെ 6 ജില്ലകളിൽ യെല്ലോ അലർട്ട്, പ്രത്യേക മുന്നറിയിപ്പ്

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ചയോടെ തെക്കൻ ജില്ലകളിൽ ശക്തമായ മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ഇതിന്റെ ഭാ​ഗമായി മാർച്ച് 11ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Related Stories
Uma Thomas: ‘ദിവ്യ ഉണ്ണി വിളിക്കാന്‍ പോലും തയാറായില്ല; ഒരു ഖേദപ്രകടനമെങ്കിലും പ്രതീക്ഷിച്ചു’; ഉമ തോമസ്
POCSO Case: സ്നേഹ മെർലിനെതിരെ വീണ്ടും പോക്സോ കേസ്; പെൺകുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചതായി പരാതി
IB Officer’s Death: ഐബി ഉദ്യോഗസ്ഥയുടെ മരണം; ഗര്‍ഭച്ഛിദ്രം നടത്താന്‍ സുകാന്ത് വ്യാജരേഖയുണ്ടാക്കി; തെളിവായി വിവാഹക്ഷണക്കത്ത് കണ്ടെത്തി
Kerala Rain Alert: ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്
Nipah Symptoms: വീണ്ടും നിപ്പ? കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി ചികിത്സ തേടി
Masappadi Case: മാസപ്പടിക്കേസ് വിചാരണക്കോടതിയിലേക്ക്; വീണാ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉടന്‍ സമന്‍സ്‌
ഇളനീര്‍ കാമ്പിന് ഇത്രയും ഗുണങ്ങളോ?
വിവാഹ ചിത്രങ്ങളുമായി നന്ദുവും കല്യാണിയും
ചാണക്യ നീതി: ഈ ഗുണങ്ങളുള്ള ഭാര്യ ഭർത്താവിന്റെ അനുഗ്രഹം
വേനൽകാലത്ത് കഴിക്കാം തണ്ണിമത്തൻ കുരു