5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: കുടയെടുക്കാന്‍ മറക്കേണ്ട; സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാദ്ധ്യത, 3 ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala Rain Alert: നാളെ മൂന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പിന്റെ ഭാ​ഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Rain Alert: കുടയെടുക്കാന്‍ മറക്കേണ്ട; സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാദ്ധ്യത, 3 ജില്ലകളിൽ യെല്ലോ അലേർട്ട്
Rain Image Credit source: PTI
sarika-kp
Sarika KP | Published: 01 Apr 2025 18:46 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാ​ഗമായി വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പിന്റെ ഭാ​ഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ വരുന്ന നാല് ദിവസവും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

ബുധൻ (ഏപ്രിൽ 2) : എറണാകുളം, പാലക്കാട്, വയനാട്
വ്യാഴം (ഏപ്രിൽ 3) : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്
വെള്ളി (ഏപ്രിൽ 4): പാലക്കാട്, മലപ്പുറം, വയനാട്
ശനി (ഏപ്രിൽ 5) : പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Also Read:ഉരുൾപൊട്ടലിന് സാധ്യത, കേരളത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം,തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (ഏപ്രിൽ 1) നാളെയും (ഏപ്രിൽ 2) ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ഏപ്രിൽ നാല് അഞ്ച് തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം വേനൽ‌‌ മഴയിൽ ജാ​ഗ്രത പാലിക്കണമെന്നും കേന്ദ്ര കലാവസ്ഥ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര പറഞ്ഞു. കൂടാതെ, ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിന് പുറമെ കർണാടകയിലും ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.